Sports (Page 173)

ടോക്കിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1 വിഭാഗത്തില്‍ സിംഘ്രാജ് അധാന വെങ്കലം നേടി. 216.8 ആണ് സിംഘ് രാജയുടെ സ്‌കോര്‍. ചൈനീസ് താരങ്ങള്‍ക്കാണ് വെള്ളിയും വെങ്കലവും.

അതേസമയം, റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവായിരുന്ന മാരിയപ്പന്‍ തങ്കവേലു ഹൈജമ്പില്‍ വെള്ളി നേടി. ഇന്ത്യയുടെ തന്നെ ശരദ് കുമാര്‍ വെങ്കലവും നേടി. സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പന്‍ തങ്കവേലു 1.86 മീറ്റര്‍ ചാടി വെള്ളി സ്വന്തമാക്കിയത്. ഹൈജമ്പ് ടി42 വിഭാഗത്തില്‍ റിയോയില്‍ മാരിയപ്പന് പിന്നില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അമേരിക്കയുടെ സാം ഗ്ര്യൂ ആണ് 1.88 മീറ്റര്‍ ഉയരം താണ്ടി ഇത്തവണ സ്വര്‍ണം നേടിയത്. വെങ്കലം നേടിയ ഇന്ത്യയുടെ ശരദ് കുമാര്‍ 1.83 മീറ്റര്‍ ഉയരം പിന്നിട്ടു.

പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണ് ടോക്കിയോയില്‍ ഇത്തവണ. മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

താലിബാന്‍ ഇത്തവണ പോസിറ്റീവാണെന്നും രാഷ്ട്രീയത്തില്‍ അടക്കം സ്ത്രീകളെ പ്രവര്‍ത്തിക്കാന്‍ അവര്‍ അനുവദിക്കുന്നുണ്ടെന്നും പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍നായകന്‍ ഷാഹിദ് അഫ്രീദി. താലിബാന്‍ ക്രിക്കറ്റിനെ പിന്തുണയ്ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.

അഫ്ഗാനില്‍ താലിബാന്റെ നിയന്ത്രണം ഏറ്റെടുത്തതിനെക്കുറിച്ച് പാകിസ്താന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷാഹിദ് അഫ്രീദി. ഇത്തവണ പോസിറ്റീവ് മനോഭാവത്തോടെയാണ് താലിബാന്‍ എത്തിയിട്ടുള്ളത്. സ്ത്രീകളെ രാഷ്ട്രീയത്തില്‍ അടക്കം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. താലിബാന്‍ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും അഫ്രീദി പറഞ്ഞു.

അതേസമയം, താലിബാനെ പിന്തുണച്ച മുന്‍ പാക് സൂപ്പര്‍ താരത്തിന്റെ നടപടിയില്‍ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നുവരുന്നത്. താലിബാനെ പിന്തുണയ്ക്കുന്നത് ലജ്ജാകരമാണെന്നാണ് പലരും ട്വിറ്ററിലടക്കം പ്രതികരിച്ചത്.

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ ഹൈജമ്പ് താരങ്ങളുടെ വെള്ളിയും വെങ്കലവും. ഇന്ത്യന്‍ പ്രതീക്ഷയും റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന മാരിയപ്പന്‍ തങ്കവേലു ഹൈജമ്പില്‍ വെള്ളി നേടി. ഇന്ത്യയുടെ തന്നെ ശരദ് കുമാര്‍ വെങ്കലവും നേടി.

സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പന്‍ തങ്കവേലു 1.86 മീറ്റര്‍ ചാടി വെള്ളി സ്വന്തമാക്കിയത്. ഹൈജമ്പ് ടി42 വിഭാഗത്തില്‍ റിയോയില്‍ മാരിയപ്പന് പിന്നില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അമേരിക്കയുടെ സാം ഗ്ര്യൂ ആണ് 1.88 മീറ്റര്‍ ഉയരം താണ്ടി ഇത്തവണ സ്വര്‍ണം നേടിയത്. വെങ്കലം നേടിയ ഇന്ത്യയുടെ ശരദ് കുമാര്‍ 1.83 മീറ്റര്‍ ഉയരം പിന്നിട്ടു.

പാരാലിമ്പിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണ് ടോക്കിയോയില്‍ ഇത്തവണ. മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ പിന്നാലെ നീരജ് ചോപ്രയെയും പാക് താരത്തെയും ചേര്‍ത്തുവന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരായ നിലപാടിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.

പാക്കിസ്താന്‍ ജാവലിങ് താരം അര്‍ഷാദ് നദീം നീരജിന്റെ ജാവലിനില്‍ കൃത്രിമം കാണിച്ചെന്നും, മത്സരം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും നിരവധി പ്രചാരണങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചും താക്കീത് നല്‍കിയും നീരജ് രംഗത്തെത്തിയിരുന്നു. ഈ നിലപാടിനെയാണ് മുഹമ്മദ് കൈഫ് പ്രശംസിച്ചിരിക്കുന്നത്.

സ്‌പോര്‍ട്‌സിനെ വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള അജണ്ടയായി ഉപയോഗിക്കുന്നവര്‍ക്കെതിരായ നിലപാടിന് നീരജ് ചോപ്രക്ക് നന്ദി, കളിക്കളത്തിലെ എതിരാളിക്ക് നല്ലൊരു സുഹൃത്താകാന്‍ സാധിക്കും, അയാള്‍ ഏത് ദേശക്കാരനാണെന്നതിന് അവിടെ പ്രസക്തിയില്ല. സ്‌പോര്‍ട്‌സ് ഒന്നിപ്പിന്റേതാണെന്നും വിഭജനത്തിന്റേത് അല്ലെന്നും ഒരു സ്വര്‍ണമെഡല്‍ കൂടി ലോകത്തെ ഓര്‍മിപ്പിക്കുന്നുവെന്നും കൈഫ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ, എന്റെ പേര് നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കും സ്ഥാപിത അജണ്ടകള്‍ക്കും വേണ്ടി ഉപയോഗിക്കരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നുവെന്നും, ഒന്നാകാനും ഐക്യത്തോടെ ഇരിക്കാനുമാണ് സ്‌പോര്‍ട്‌സ് ഞങ്ങളെ പഠിപ്പിക്കുന്നത്, എന്റെ ചില പ്രസ്താവനകളില്‍ ചിലരുണ്ടാക്കുന്ന പ്രതികരണങ്ങള്‍ എന്നെ നിരാശപ്പെടുത്തുന്നുവെന്നും തുറന്നു പറഞ്ഞ് വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നീരജ് രംഗത്തുവന്നിരുന്നു.

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ താരം സ്റ്റുവര്‍ട്ട് ബിന്നി സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടീം ഇന്ത്യയെ പ്രതിനിധീകരിച്ച് സ്റ്റുവര്‍ട്ട് ബിന്നി ആറ് ടെസ്റ്റുകളിലും 14 ഏകദിനങ്ങളിലും മൂന്ന് ടി20കളിലും കളിച്ചിട്ടുണ്ട്.

17 വര്‍ഷത്തോളം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 95 മത്സരങ്ങള്‍ സ്വന്തം സംസ്ഥാനമായ കര്‍ണാടകയ്ക്കായി കളിച്ചു. ഫസ്റ്റ് ക്ലാസ് കരിയറില്‍ 4796 റണ്‍സും 146 വിക്കറ്റും പേരിലുണ്ട്. 2013-14 സീസണില്‍ 443 റണ്‍സും 14 വിക്കറ്റുമായി കര്‍ണാടകയുടെ രഞ്ജി വിജയത്തില്‍ നിര്‍ണായകമായി.

ടീം ഇന്ത്യക്കായി 23 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 2014ല്‍ ബംഗ്ലാദേശിനെതിരെ ഏകദിനത്തില്‍ നാല് റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും ശ്രദ്ധേയ പ്രകടനം. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. 2015 ഏകദിന ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 2016ലാണ് അവസാനമായി ബിന്നി അന്താരാഷ്ട്ര മത്സരം കളിച്ചത്.

ഐപിഎല്ലില്‍ 2010ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു അരങ്ങേറ്റം. 2011 മുതല്‍ 2015 വരെ രാജസ്ഥാന്‍ റോയല്‍സിലെ സ്ഥിരാംഗങ്ങളിലൊരാളായി. രാജസ്ഥാന്‍ വിലക്ക് നേരിട്ടതോടെ 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ സൈന്‍ ചെയ്തു. ഐപിഎല്ലില്‍ 95 മത്സരങ്ങളില്‍ 880 റണ്‍സും 22 വിക്കറ്റുമാണ് സമ്പാദ്യം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമാണ് എന്നാണ് മുപ്പത്തിയേഴുകാരനായ സ്റ്റുവര്‍ട്ട് ബിന്നിയുടെ പ്രതികരണം. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ബിസിസിഐക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും പരിശീലകര്‍ക്കും സെലക്ടര്‍മാര്‍ക്കും ക്യാപ്റ്റന്മാര്‍ക്കും താരം നന്ദിയും അറിയിച്ചു.

ടോക്കിയോ: പാരാലിമ്പിക്സില്‍ ജാവലിന്‍ ത്രോ ഫൈനലില്‍ ലോക റെക്കോഡോടെ സ്വര്‍ണത്തില്‍ മുത്തമിട്ട് ഇന്ത്യന്‍ താരം സുമിത് ആന്റില്‍.

ഇതോടെ, ടോക്കിയോ പാരാലിമ്പിക്‌സില്‍ രണ്ടാമത്തെ സ്വര്‍ണമെഡലാണ് ലോക ഒന്നാം നമ്പര്‍ താരമായ സുമിതിലൂടെ ഇന്ത്യ നേടിയത്. തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് 23 കാരനായ സുമിത് 68.55 മീറ്റര്‍ എന്ന തന്റെ റെക്കോര്‍ഡ് ദൂരം കണ്ടെത്തിയത്.

62.88 മീറ്റര്‍ എന്ന തന്റെ മുന്‍ ലോക റെക്കോര്‍ഡിനെ മറികടന്നാണ് സുമിത് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്. മത്സരത്തില്‍ സുമിത്തിന്റെ ആറാമത്തെയും അവസാനത്തെയും ശ്രമം ഫൗളായിരുന്നു. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെ ദൂരം കണ്ടെത്താന്‍ സുമിത്തിനായി.

ഹരിയാനയിലെ സോനീപഥ് സ്വദേശിയായായ സുമിത്തിന് 2015 ല്‍ ഒരു മോട്ടോര്‍ ബൈക്ക് അപകടത്തിലായിരുന്നു ഇടതുകാല്‍ മുട്ടിന് താഴേക്കുള്ള ഭാഗം നഷ്ടമായത്.

ടോക്കിയോ: പാരാലിമ്പിക്സില്‍ മെഡല്‍വേട്ട തുടരുന്ന ഇന്ത്യയ്ക്ക് ഒരു കനത്ത നഷ്ടം. ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയ വിനോദ് കുമാറിന്റെ മെഡല്‍ പിന്‍വലിച്ചു.

മത്സരത്തില്‍ പങ്കെടുക്കാനാവശ്യമായ ശാരീരിക അവശതകള്‍ താരത്തിനില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മെഡല്‍ തിരിച്ചെടുത്തത്. എതിര്‍ മത്സരാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഒളിംപിക് കമ്മറ്റിയുടെ നടപടി.

ഡിസ്‌കസ് ത്രോയില്‍ 19.91 മീറ്റര്‍ എറിഞ്ഞായിരുന്നു 42 കാരനായ വിനോദ് കുമാര്‍ വെങ്കലം നേടിയത്. ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം.

എന്നാല്‍, എഫ്52 എന്ന ഇനത്തില്‍ മല്‍സരിക്കാന്‍ വിനോദിന് അര്‍ഹതയില്ലെന്നായിരുന്നു ചൂണ്ടിക്കാട്ടി എതിര്‍ താരങ്ങള്‍ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നു മല്‍സരഫലം തല്‍ക്കാലത്തേക്കു മരവിപ്പിക്കുകയും ഇതേക്കുറിച്ച് പുനപ്പരിശോധിക്കുകയുമായിരുന്നു.

എഫ്52 വിഭാഗത്തിന് പകരം സി എന്‍ സി (ക്ലാസിഫിക്കേഷന്‍ നോട്ട് കംപ്ലീറ്റഡ്) കാറ്റഗറിയിലായിരുന്നു താരം മത്സരിക്കേണ്ടിയിരുന്നത് എന്നാണ് വിദഗ്ധ പാനലിന്റെ കണ്ടെത്തല്‍. ശാരീരിക വെല്ലുവിളിയുടെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ കാറ്റഗറി നിര്‍ണയിക്കുന്നത്.

പേശികളുടെ ബലക്കുറവ്, നിയന്ത്രിത ചലനശേഷി, കൈകാലുകളുടെ കുറവ് അല്ലെങ്കില്‍ കാലിന്റെ നീളവ്യത്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് എഫ്52 കാറ്റഗറി നിര്‍ണയിക്കുന്നത്.

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ ഒരു വെള്ളി കൂടി. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തില്‍ യോഗേഷ് ഖാത്തൂണിയയാണ് വെള്ളിമെഡല്‍ സ്വന്തമാക്കിയത്.

സീസണിലെ താരത്തിന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് യോഗേഷ് ഖാത്തൂണിയയുടെ മെഡല്‍ നേട്ടം. ഈ വിഭാഗത്തില്‍ ബ്രസീല്‍ താരം ബാറ്റിസ്റ്റ ഡോസ് സാന്റോസ് സ്വര്‍ണവും, ക്യൂബയുടെ എല്‍. ഡയസ് അല്‍ദാന വെങ്കലവും നേടി.

നേരത്തെ, പുരുഷ ജാവലിന്‍ ത്രോ – എഫ് 46 ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ വെള്ളി മെഡലും, 64.35 എറിഞ്ഞ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കല മെഡലും നേടിയിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ ശരാശരിയില്‍ മാത്രം ഒതുങ്ങിയ ദേവേന്ദ്ര പിന്നീട് 64.35 മീറ്ററെന്ന മികച്ച ദൂരം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ പാര-അത്ലറ്റില്‍ നിന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും ത്രോ ഫൗളുകളായിരുന്നെങ്കിലും, അവസാനത്തേത് 61.23 മീറ്റര്‍ ദൂരം കണ്ടെത്തി.

സുന്ദറും മെഡല്‍ നേട്ടത്തിലേക്ക് കടക്കാനുള്ള അഞ്ചാമത്തെ ശ്രമത്തില്‍ 64 മീറ്റര്‍ മാര്‍ക്കിന് മുകളില്‍ എറിഞ്ഞിരുന്നു. മൂന്നാമത്തെ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം അജീത് സിംഗ് ഫൈനലില്‍ എട്ടാം സ്ഥാനത്തെത്തി.

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പട്ടിക നീളുന്നു. പുരുഷ ജാവലിന്‍ ത്രോ – എഫ് 46 ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ വെള്ളി മെഡലും, 64.35 എറിഞ്ഞ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കല മെഡലും നേടി.

മത്സരത്തിന്റെ തുടക്കത്തില്‍ ശരാശരിയില്‍ മാത്രം ഒതുങ്ങിയ ദേവേന്ദ്ര പിന്നീട് 64.35 മീറ്ററെന്ന മികച്ച ദൂരം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ പാര-അത്ലറ്റില്‍ നിന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും ത്രോ ഫൗളുകളായിരുന്നെങ്കിലും, അവസാനത്തേത് 61.23 മീറ്റര്‍ ദൂരം കണ്ടെത്തി.

സുന്ദറും മെഡല്‍ നേട്ടത്തിലേക്ക് കടക്കാനുള്ള അഞ്ചാമത്തെ ശ്രമത്തില്‍ 64 മീറ്റര്‍ മാര്‍ക്കിന് മുകളില്‍ എറിഞ്ഞിരുന്നു. മൂന്നാമത്തെ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം അജീത് സിംഗ് ഫൈനലില്‍ എട്ടാം സ്ഥാനത്തെത്തി.

രാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജിയ്ക്കായി അരങ്ങേറ്റം കുറിച്ചു. റെയിംസിനെതിരായ മത്സരത്തില്‍ 66-ാം മിനിറ്റില്‍ പകരക്കാരനായാണ് മെസി ഇറങ്ങിയത്.

നെയ്മറിന് പകരക്കാരനായെത്തിയ മെസിയെ വന്‍ ആരവത്തോടെയാണ് ആരാധകര്‍ വരവേറ്റത്. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് പിഎസ്ജി ജയിച്ചു. കിലിയന്‍ എംബാപ്പെയാണ് ഇരു ഗോളും നേടിയത്. 16, 63 മിനുറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍.

സീസണില്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ച ഏക ടീമായ പിഎസ്ജിയാണ് ഫ്രഞ്ച് ലീഗ് പോയിന്റ് പട്ടികയില്‍ മുന്നില്‍. 17-ാം സ്ഥാനക്കാരാണ് റെയിംസ്.

അതേസമയം, പിഎസ്ജിക്കായി എംബാപ്പെ ഇനി കളത്തിലിറങ്ങാന്‍ സാധ്യതയില്ല. റയല്‍ മാഡ്രിഡുമായി താരം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.