ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ ഹൈജമ്പ് താരങ്ങളുടെ വെള്ളിയും വെങ്കലവും. ഇന്ത്യന്‍ പ്രതീക്ഷയും റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന മാരിയപ്പന്‍ തങ്കവേലു ഹൈജമ്പില്‍ വെള്ളി നേടി. ഇന്ത്യയുടെ തന്നെ ശരദ് കുമാര്‍ വെങ്കലവും നേടി.
സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പന്‍ തങ്കവേലു 1.86 മീറ്റര്‍ ചാടി വെള്ളി സ്വന്തമാക്കിയത്. ഹൈജമ്പ് ടി42 വിഭാഗത്തില്‍ റിയോയില്‍ മാരിയപ്പന് പിന്നില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അമേരിക്കയുടെ സാം ഗ്ര്യൂ ആണ് 1.88 മീറ്റര്‍ ഉയരം താണ്ടി ഇത്തവണ സ്വര്‍ണം നേടിയത്. വെങ്കലം നേടിയ ഇന്ത്യയുടെ ശരദ് കുമാര്‍ 1.83 മീറ്റര്‍ ഉയരം പിന്നിട്ടു.
പാരാലിമ്പിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണ് ടോക്കിയോയില്‍ ഇത്തവണ. മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

