Recent Posts (Page 3,098)

ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ലേഖനം മറുപടി അര്‍ഹിക്കാത്തതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതില്‍ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല. വിഷയത്തിന് മത-സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. പൊള്ളത്തരം ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് വിശ്വാസികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ പ്രതികരിച്ചത്. അല്ലാതെ പ്രസ്താവന നടത്തുകയായിരുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ മത-സാമുദായിക പരിവേഷം നല്‍കിയത് മുഖ്യമന്ത്രിയാണ്. തിരഞ്ഞെടുപ്പ് ദിവസം അയ്യപ്പനും ദേവഗണങ്ങളും തങ്ങള്‍ക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍.എസ്.എസിനെ സിപിഎം വളഞ്ഞവഴിയില്‍ ഉപദേശിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

supreme court

ന്യൂഡല്‍ഹി: ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചുവെന്ന് അഡ്‌ഹോക്ക് ജഡ്ജിമാരെ ഹൈക്കോടതിയില്‍ നിയമിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അഭിപ്രായപ്പെട്ടു. ജുഡീഷറിയില്‍ 11 ശതമാനം സ്ത്രീകള്‍ മാത്രമേയുളളൂവെന്നും കൂടുതല്‍ സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണമെന്നും വനിതാ അഭിഭാഷകരുടെ അസോസിയേഷനെ പ്രതിവീധീകരിച്ചെത്തിയ അഭിഭാഷകരായ സ്‌നേഹ ഖലിതയും ശോഭ ഗുപ്തയും കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സത്രീകള്‍ വേണമെന്ന താല്പര്യം ഞങ്ങളുടെ മനസ്സിലുണ്ടെന്നും ഞങ്ങള്‍ അത് നല്ല രീതിയില്‍ നടപ്പാക്കുന്നുമുണ്ടെന്നും ഞങ്ങളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ലെന്നും നല്ല ഒരു ആളെ ലഭിക്കണമെന്ന് മാത്രമേയുളളൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാജ്യത്തെ 25 ഹൈക്കോടതികളില്‍ ഒന്നില്‍ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസുളളത്. തെലങ്കാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഹിമ കോഹ് ലി. രാജ്യത്തെ 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് സ്ത്രീകള്‍. മണിപ്പൂര്‍, മേഘാലയ, പട്‌ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍് ഒരു വനിതാ ജഡ്ജി പോലുമില്ല.

covid

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഞെട്ടിക്കുന്ന പഠനവുമായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍. അമേരിക്കയില്‍ രോഗവ്യാപനം ആരംഭിച്ചതിന് ശേഷം മാനസിക ചികില്‍സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കന്‍ ജനതയുടെ അഞ്ചില്‍ ഒരാള്‍ വീതം മാനസിക രോഗത്തിന് ചികില്‍സ തേടുന്നതായും മരുന്നുകള്‍ കഴിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.സൗത്ത് കരോലിന കോണ്വെ മെന്റല്‍ ഹെല്‍ത്തിലെ സൈക്കോളജിസ്റ്റുകള്‍ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ സ്‌ട്രെസ്സ് ,ആങ്‌സൈറ്റി, ഡിപ്രഷന്‍ തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികില്‍സിച്ചു വരുന്നു. ഈ ഡേറ്റായില്‍ മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19നെ അതിജീവിച്ചവരില്‍ നിരവധി പേര്‍ക്ക് ന്യൂറോളജിക്കല്‍ ഡിസ്ഓര്‍ഡേഴ്‌സ് കണ്ടുവരുന്നുവെന്നതാണ്.

കണ്ണൂര്‍: കെ.ടി. ജലീലിന് പിന്നാലെ ബന്ധുനിയമനത്തില്‍ കുരുങ്ങി എം.എല്‍.എ എ.എന്‍. ഷംസീറും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഭാര്യയെ ചട്ടങ്ങള്‍ മറികടന്ന് നിയമിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് നടത്തുന്നതെന്നും കണ്ണൂര്‍ സര്‍വകലാശാലയില്‍ എം.എല്‍.എയുടെ ഭാര്യയെ ചട്ടങ്ങള്‍ മറികടന്ന് നിയമിക്കാന്‍ നീക്കം നടന്നുവെന്നുമാണ് പരാതി. യു.ജി.സി എച്ച്.ആര്‍.ഡി സെന്ററില്‍ അസിസ്റ്റന്റ് ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്ക് ഇന്റര്‍വ്യൂ ഇന്ന് നടത്താന്‍ തീരുമാനിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂ നിറുത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണ്ണര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കത്ത് നല്‍കി. യു.ജി.സി വ്യവസ്ഥ അനുസരിച്ച് എച്ച്.ആര്‍.ഡി സെന്ററിലെ തസ്തികകള്‍ താത്ക്കാലികമാണെങ്കിലും അസി. ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ സര്‍വകലാശാലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു.കുസാറ്റില്‍ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയര്‍ന്ന സ്‌കോര്‍ പോയിന്റ് ഉള്ള പരമാവധി 10 പേരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കുമ്പോള്‍ കണ്ണൂരില്‍ ഒറ്റ തസ്തികയ്ക്ക് 30 പേരെ ക്ഷണിക്കാന്‍ തീരുമാനിച്ചത് ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കില്‍ പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. കണ്ണൂരില്‍ പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് ഷംസീറിന്റെ ഭാര്യയെ നിയമിക്കാന്‍ വേണ്ടിയാണെന്നത് വ്യക്തമാണെന്നാണ് ആരോപണം. നേരത്തെയും ഇത്തരമൊരു പരാതി ഉയര്‍ന്നിരുന്നു. കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യൂവില്‍ അപാകത ആരോപിച്ച് അന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഗവര്‍ണക്ക് പരാതി നല്‍കിയിരുന്നത്.

pooram

പൂരം നടത്തിപ്പിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം. ഘടകപൂരങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്തിയത് ഒഴിവാക്കും. ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം. ആർടിപിസിആർ ടെസ്‌റ്റ് നടത്തിയവർക്കും കോവിഡ് വാക്‌സിൻ എടുത്തവർക്കും ഘടകപൂരങ്ങളിൽ പങ്കെടുക്കാം. പേർക്ക് മാത്രമേ ഒരു ഘടകപൂരത്തിന്റെ ഭാഗത്തുനിന്നും പങ്കെടുക്കാൻ കഴിയൂവെന്ന തീരുമാനം നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഇതേത്തുടർന്നാണ് ഘടകപൂരങ്ങളുടെ ഭാരവാഹികൾ ജില്ലാ കളക്‌ടറുമായി ചർച്ചക്ക് എത്തിയത്.

പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ എന്ന നിബന്ധന മാറ്റണമെന്ന ഇവരുടെ ആവശ്യം കളക്‌ടർ അംഗീകരിക്കുകയായിരുന്നു.ആർടിപിസിആർ ടെസ്‌റ്റ് നടത്തുക, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുക, പാസെടുക്കുക എന്നീ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ എത്രപേർക്ക് വേണമെങ്കിലും ഘടകപൂരങ്ങളിൽ പങ്കെടുക്കാമെന്ന് യോഗത്തിൽ തീരുമാനിച്ചു.ഓരോ ഘടകപൂരങ്ങൾക്കും പരിശോധനകൾ സൗജന്യമായി നടത്താമെന്ന് സർക്കാർ അറിയിച്ചതായി ചർച്ചയിൽ പങ്കെടുത്തവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 1,500ഘടകപൂരങ്ങളാണ് ഉള്ളത്. ൽ അധികം പേർക്ക് സൗജന്യമായി പരിശോധന നടത്തുമെന്നാണ് സർക്കാർ വാഗ്‌ദാനമെന്ന് ഘടകപൂരങ്ങളുടെ ഭാരവാഹികൾ പറഞ്ഞു.

ദില്ലി:ജനിതക വ്യതിയാനം രോഗവ്യാപനം തീവ്രമാക്കുന്നുവെന്ന് കൊവിഡ് ദൗത്യസംഘാംഗം ഡോ.സുനീല ഗാർഗ്. നിലവിലെ വാക്സീനുകളെ ചെറുക്കാനുള്ള ശേഷി ജനിതക വ്യതിയാനം വന്ന വൈറസുകൾക്കുണ്ടെന്നും ഡോ. സുനീല ഗാർഗ് പറഞ്ഞു.കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു.

ഉത്തർപ്രദേശിലും, രാജസ്ഥാനിലും പഞ്ചാബിലും രാത്രി കാല കർഫ്യൂ പ്രഖ്യാപ്രിച്ചു.ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളിൽ നിയന്ത്രണം തുടരും. ഇതിനിടെ സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പി എം കെയർ ഫണ്ട് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ചികിത്സാ സംവിധാനങ്ങൾ വെല്ലുവിളി നേരിടുന്പോൾ പിഎം കെയർ ഫണ്ട് എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. 

vivek

ചെന്നൈ : തമിഴ്‌നടന്‍ വിവേക് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. നിലവില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവേക് നിരീക്ഷണത്തിലാണ്. ആന്‍ജിയോഗ്രാം ചെയ്തുകഴിഞ്ഞു.59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ച ശേഷം അദ്ദേഹം ഡോക്ടര്‍മാര്‍ക്കും നേഴ്‌സ്മാര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമായ ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഡോ.വി ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് ഇരുവരും മത്സരിക്കാന്‍ സിപിഎം സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. വിജു കൃഷ്ണന്‍, കെ.കെ രാഗേഷ് എന്നിവര്‍ അടക്കമുള്ളവരുടെ പേര് പരിഗണനയിലുണ്ടായിട്ടും പുതുമുഖങ്ങള്‍ വരട്ടെയെന്നാണ് സിപിഎം തീരുമാനം. ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ബ്രിട്ടാസ് കൈരളിയിലെത്തുന്നത്.
കേരളത്തിലെ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 30-നാണ് നടക്കുക. വയലാര്‍ രവി, പി.വി. അബ്ദുള്‍ വഹാബ്, കെ.കെ. രാഗേഷ് എന്നിവര്‍ ഏപ്രില്‍ 21-നു വിരമിക്കുമ്പോള്‍ ഒഴിയുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 30-ന് ഒമ്പതുമുതല്‍ നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ചിന് വോട്ടെണ്ണും.

oxygen

ന്യൂഡല്‍ഹി: കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഇത്. പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന തുക ഉപയോിച്ച് രാജ്യത്ത് നൂറിലധികം ആശുപത്രികളില്‍ ഓക്‌സിജന്‍ പ്‌ളാന്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഏപ്രില്‍ 20, 25, 30 തീയതികള്‍ കണക്കാക്കി 4880 ടണ്‍, 5619 ടണ്‍, 6593 ടണ്‍ എന്നിങ്ങനെയാണ് ഓക്‌സിജന്‍ അനുവദിക്കുക. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. കേരളത്തെ കൂടാതെ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ചത്തിസ്ഗഡ്, കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായതും നികൃഷ്ടമായതുമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് അഴിയാന്‍ പോകുന്നതെന്ന് എന്‍.സി.പി നേതാവ് പി.സി ചാക്കോ. അന്വേഷണം ആരംഭിക്കേണ്ടത് എ.കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്നും പി.സി ചാക്കോ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിഷ്പക്ഷമായ ഒരു അന്വേഷണം നടക്കുകയാണെങ്കില്‍ അത് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആരംഭിക്കണം. രാഷ്ട്രീയ നേതൃത്വത്തെയും സിബി മാത്യൂസിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാതെ ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാകില്ലെന്നും പിസി ചാക്കോ പറഞ്ഞു.

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.