തമിഴ്‌നടന്‍ വിവേക് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍

vivek

ചെന്നൈ : തമിഴ്‌നടന്‍ വിവേക് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍. വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. നിലവില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവേക് നിരീക്ഷണത്തിലാണ്. ആന്‍ജിയോഗ്രാം ചെയ്തുകഴിഞ്ഞു.59 കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ച ശേഷം അദ്ദേഹം ഡോക്ടര്‍മാര്‍ക്കും നേഴ്‌സ്മാര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.