Recent Posts (Page 3,099)

ന്യൂഡല്‍ഹി: പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് ആയുഷ് 64 ഫലപ്രദമാണെന്ന് പഠനം. ആയുഷ് മന്ത്രാലയവും കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍) സംയുക്തമായി നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. മലേറിയയ്‌ക്കെതിരെ 1980ല്‍ വികസിപ്പിച്ച ആയുര്‍വേദ ഔഷദമാണ് ആയുഷ് 64. സെന്‍ഡ്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സിസിആര്‍എഎസ്) ആണ് ഈ ഔഷദം വികസിപ്പിച്ചത്.ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവയുടെയും വിവിധ പച്ചമരുന്നുകള്‍ ചേര്‍ത്തുള്ള ഔഷധമാണ് ആയുഷ് 64. യുജിസി മുന്‍ വൈസ് ചെയര്‍മാന്‍ ഡോ. ഭൂഷണ്‍ പട്വര്‍ധനാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്.

വാഷിംഗ്ടണ്‍: കോവിഡിനെ അതിജീവിക്കാന്‍ ഫൈസര്‍ വികസിപ്പിച്ചെടുക്കുന്ന ഗുളിക ഈ വര്‍ഷം അവസാനം തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ ആക്രമിക്കുന്ന സാര്‍സ്‌കോവ്2 വൈറസിന്റെ പ്രവര്‍ത്തനത്തെ നേരിടാന്‍ കഴിവുള്ള പിഎഫ്07321332 എന്ന ആന്റിവൈറല്‍ മരുന്ന് ഫൈസര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതായാണ് ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗബാധയുടെ ആദ്യ ലക്ഷണത്തില്‍ നിര്‍ദ്ദേശിക്കാവുന്ന ഒരു ഓറല്‍ തെറാപ്പിയായാണ് പിഎഫ്07321332 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് ബാധിച്ച ആളുകളില്‍ ഗുളിക എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്‌കാരി ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് തൃശൂർ എസ്‌പി ജി പൂങ്കുഴലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ധർമരാജൻ ആർഎസ്എസ്‌ അനുഭാവിയാണെന്നും ഇയാൾക്ക് പണം നൽകിയവരെക്കുറിച്ച് വ്യക്‌തമായി അറിയില്ലെന്നും അത് അന്വേഷിച്ചു വരികയാണെന്നും എസ്‌പി പറഞ്ഞു.

പ്രതികളിൽനിന്ന് കണ്ടെടുത്ത പണം പരാതിയിൽ പറഞ്ഞതിലേറെയുണ്ട്. അതിനാൽ എത്രരൂപയാണ് തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്‌തത വരാനുണ്ട്. ധർമരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്‌തത വരണം.കൂടുതൽ പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു കൊണ്ടിരിക്കുകയാണെന്നും എസ്‌പി വിശദീകരിച്ചു. കോഴിക്കോട്ടെ അബ്‌കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്‌തത വരാനുണ്ട്.

ധർമരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്‌തത വരണം. കൂടുതൽ പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു കൊണ്ടിരിക്കുകയാണെന്നും എസ്‌പി വിശദീകരിച്ചു. കോഴിക്കോട്ടെ അബ്‌കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. ധർമരാജനും ഡ്രൈവർ ഷംജീറുമാണ് സംഭവത്തിൽ പരാതി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏഴുപേരെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തു. അഞ്ച് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത: എട്ട് ഘട്ടങ്ങളിലായി നടന്ന പശ്ചിമബംഗാള്‍ വോട്ടെടുപ്പ് ഇന്ന് അവസാനിക്കും. ഇന്ന് നാല് ജില്ലകളിലെ മുപ്പത്തിയഞ്ച് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊല്ക്കത്ത നോര്‍ത്തിലെ 7 മണ്ഡലങ്ങളും പോളിംഗ് ബൂത്തിലേക്ക് പോകും. ബീര്‍ഭൂം, മാള്‍ഡ, മൂര്‍ഷിദാബാദ് എന്നീ ജില്ലകളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് അവസാനരണ്ട് ഘട്ട തെരഞ്ഞെടുപ്പും നടന്നത്.അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരിശ്രമിക്കുമ്പോള്‍ ബിജെപി അധികാരം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. മൂന്ന് പതിറ്റാണ്ട് സംസ്ഥാനം ഭരിച്ചിരുന്ന ഇടതുപക്ഷമാകട്ടെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സിരിക്കുന്നതിലൂടെ അധികാരവഴിയില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂഡൽഹി: പ്രധാനമന്ത്രി രാജിവയ്‌ക്കാൻ ആവശ്യപ്പെടുന്ന #ResignModi ഹാഷ്‌ടാഗ് നീക്കം ചെയ്‌ത സംഭവത്തിൽ വിശദീകരണം നൽകി ഫേസ്‌ബുക്ക്.’ഹാഷ്‌ടാഗ് അബദ്ധത്തിൽ ബ്ളോക്ക് ചെയ്‌തതാണ്. ഇന്ത്യൻ സർക്കാർ പറഞ്ഞതുകൊണ്ടല്ല. ഹാഷ്‌ടാഗ് പുന:സ്ഥാപിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണ്.’ – ഫേസ്‌ബുക്ക് കമ്പനി വക്താവ് ആന്റി സ്‌റ്റോൺ ഹാഷ്‌ടാഗ് നീക്കിയതിനെ തുടർന്ന് കൊവിഡ് കാലത്ത് സർക്കാരിനെ വിമർശിക്കുന്ന പോസ്‌റ്റുകൾ ഫേസ്‌ബുക്ക് വിലക്കേർപ്പെടുത്തി എന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു.

തുടർന്നാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ഫേസ്‌ബുക്ക് രംഗത്തെത്തിയത്. ബംഗാൾ തിരഞ്ഞെടുപ്പ് കാലത്തു നരേന്ദ്രമോദി രാജിവയ്‌ക്കണം എന്നാവശ്യപ്പെടുന്ന പോസ്‌റ്റുകൾ ഫേസ്‌ബുക്ക് നീക്കിയത്.ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമാകുമ്പോൾ മതിയായ മുന്നൊരുക്കങ്ങൾ കേന്ദ്ര സർക്കാർ‌ ആരോഗ്യരംഗത്ത് നടത്തിയില്ല എന്നുകാണിച്ച് വ്യാപകമായ പ്രതിഷേധവും ഹാഷ്‌ടാഗ് ക്യാമ്പെയിനും നടന്നിരുന്നു.

രോഗവ്യാപനം രൂക്ഷമായ ഡൽഹി, ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചികിത്സ ലഭിക്കാതെ ആളുകൾ തെരുവിൽ മരിച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഈ സമയത്താണ് സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ഇടപെടലുകൾ നീക്കം ചെയ്യപ്പെട്ടത്. തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് ഇപ്പോൾ #ResignModi പുന:സ്ഥാപിച്ചത്.

balakrishna pillai

കൊല്ലം : കേരള കോൺഗ്രസ് ബി അദ്ധ്യക്ഷനും, മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണ പിള്ളയുടെ നില അതീവഗുരുതരം.അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയതായാണ് വിവരം.ശ്വാസതടസ്സത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. എന്നാല്‍ നിര്‍മാണ ജോലികള്‍ കൊവിഡ് മാനദണ്ഡം പാലിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണം. ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കും. ഓക്‌സിജന്‍ നീക്കം സുഗമമാക്കാന്‍ എല്ലാ തലത്തിലും ഇടപെടും. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകത്തില്‍ നിന്നാണ് ഓക്‌സിജന്‍ ലഭിക്കാറുള്ളത്. അവിടെ തടസമുണ്ട്. കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും.

ഓക്സിജന്റെ കാര്യത്തില്‍ സാധാരണ ലഭ്യമാകുന്നത് തടസപ്പെടുന്നത് ശരിയല്ല. പാലക്കാട് നിന്ന് ഓക്‌സിജന്‍ കര്‍ണാടകത്തിലേക്ക് അയക്കുന്നുണ്ട്. അത് തടസപ്പെടുത്തിയിട്ടില്ല. അതെല്ലാം കര്‍ണാടകത്തിന്റെ ശ്രദ്ധയില്‍പെടുത്തും. കാസര്‍കോടടക്കം ഓക്‌സിജന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. ഓക്‌സിജന്‍ പ്രശ്‌നം പ്രത്യേകമായി ഇന്ന് ചര്‍ച്ച ചെയ്തു.

covid

തിരുവനന്തപുരം:സംസ്ഥാനത്തെ 20 സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എല്ലാ സൗകര്യങ്ങളും കൊവിഡ് ചികിത്സയ്‌ക്ക് ഉപയോഗിക്കാൻ ആരോഗ്യ സർവകലാശാല ഗവേണിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു. ഇതിനനുസരിച്ചുള്ള കർമ പരിപാടികൾ തയ്യാറാക്കാൻ സ്വകാര്യ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെയും മാനേജ്മെന്റ്‌ പ്രതിനിധികളുടെയും അടിയന്തര യോഗം ഇന്ന് ചേരും.ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അവസാന വർഷ പരീക്ഷകൾ മേയ്‌ മാസം നടത്തും.

മറ്റ് പരീക്ഷകൾ ജൂൺ മാസത്തിലും. തിയറി ക്ലാസുകൾ ഓൺലൈനായി തുടരും. വിദ്യാർഥികൾക്ക് ക്ലാസുകളിൽ ഹോസ്റ്റലിൽ നിന്നോ വീടുകളിൽ നിന്നോ പങ്കെടുക്കാം. പ്രാക്ടിക്കൽ, ക്ലിനിക്കൽ ക്ലാസുകൾ ചെറിയ ഗ്രൂപ്പുകളായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തണം. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷനായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെയുള്ള അംഗങ്ങൾ പങ്കെടുത്തു.

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്ന പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഇനിമുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആയിരിക്കും.കൊവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് ആറു മുതല്‍ എട്ട് ആഴ്ച കഴിഞ്ഞവര്‍ക്കും കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് നാലു മുതല്‍ ആറു ആഴ്ച കഴിഞ്ഞവര്‍ക്കുമാകും പുതിയ മാര്‍ഗരേഖ പ്രകാരം മുന്‍ഗണന. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും സ്‌പോട് അലോട്‌മെന്റ് വഴിയാകും വാക്‌സിന്‍ നല്‍കുകയെന്നും മാര്‍ഗരേഖയില്‍ പറയുന്നു. അതേസമയം 18 മുതല്‍ 45 വയസിന് ഇടയിലുള്ളവര്‍ക്കുളള വാക്‌സീനേഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുറന്നു കൊടുത്ത കോവിന്‍ പോര്‍ട്ടലില്‍ ആദ്യ മൂന്നു മണിക്കൂറില്‍ 80 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കുളള വാക്‌സിനേഷന്‍ മേയ് ഒന്നു മുതലാകും ആരംഭിക്കുക.

ലണ്ടന്‍: കോവിഡ് ക്രമാതീതമായി ഉയരുന്ന ഈ അവസരത്തിൽ ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് ചാള്‍സ് രാജകുമാരൻ. പ്രതിസന്ധി സമയത്ത് ഇന്ത്യ ലോകരാജ്യങ്ങളെ സഹായിച്ചവരാണെന്നും അതുപോലെ ഇപ്പോൾ തിരിച്ചു സഹായിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലാരെന്‍സ് ഹൗസ് പുറത്തിറക്കിയ പ്രിന്‍സ് ചാള്‍സിന്റെ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒപ്പം ഇന്ത്യയുമായുള്ള ബന്ധവും സൗഹൃദവും അദ്ദേഹം തുറന്നുപറയുന്നു.

‘മറ്റുളള പലരേയും പോലെ എനിക്കും ഇന്ത്യയോട് വളരെയധികം സ്‌നേഹമുണ്ട്. രാജ്യത്തേക്ക് നടത്തിയ പല വിനോദയാത്രകളും വളരെയധികം ആസ്വദിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുളളവരെ സഹായിച്ചതുപോലെ ഇപ്പോള്‍ മറ്റുളളവര്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മള്‍ ഒന്നിച്ച് ഈ യുദ്ധത്തില്‍ വിജയിക്കും.’ പ്രസ്താവനയില്‍ ചാൾസ് പറയുന്നു.

ചാള്‍സാണ് ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ സ്ഥാപകന്‍. ട്രസ്റ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഡോക്ടേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. മഹാമാരിയുടെ വളരെ ഭീകരമായ പ്രഭാവം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും മോശപ്പെട്ട ഒന്നാണെന്നും ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹിതന്‍ മെഹ്ത പറയുന്നു.