കോവിഡ് വ്യാപനം : ഞെട്ടിക്കുന്ന പഠനവുമായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍

covid

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഞെട്ടിക്കുന്ന പഠനവുമായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍. അമേരിക്കയില്‍ രോഗവ്യാപനം ആരംഭിച്ചതിന് ശേഷം മാനസിക ചികില്‍സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കന്‍ ജനതയുടെ അഞ്ചില്‍ ഒരാള്‍ വീതം മാനസിക രോഗത്തിന് ചികില്‍സ തേടുന്നതായും മരുന്നുകള്‍ കഴിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.സൗത്ത് കരോലിന കോണ്വെ മെന്റല്‍ ഹെല്‍ത്തിലെ സൈക്കോളജിസ്റ്റുകള്‍ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ സ്‌ട്രെസ്സ് ,ആങ്‌സൈറ്റി, ഡിപ്രഷന്‍ തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികില്‍സിച്ചു വരുന്നു. ഈ ഡേറ്റായില്‍ മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19നെ അതിജീവിച്ചവരില്‍ നിരവധി പേര്‍ക്ക് ന്യൂറോളജിക്കല്‍ ഡിസ്ഓര്‍ഡേഴ്‌സ് കണ്ടുവരുന്നുവെന്നതാണ്.