മധ്യപ്രദേശിൽ ജനങ്ങൾക്ക് വൻ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ്
ഭോപ്പാൽ : തിരഞ്ഞെടുപ്പ് എത്തുന്നത്തിന് മുൻപ് തന്നെ മധ്യപ്രദേശ് ജനതയ്ക്ക് വൻ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജാതി സെൻസസ്നടത്തും , സ്ത്രീകൾക്ക് മാസം 1500 രൂപനൽകും , എൽ പി ജി 500 രൂപയ്ക്ക് നൽകും എന്നീ വാഗ്ദാനങ്ങളാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ പ്രഖ്യാപിച്ചിരിക്കുന്നത്. ബുന്ദേൽ ഖണ്ഡിൽ നടന്ന പൊതുപരിപാടിയിലായിരുന്നു കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ വാഗ്ദാനങ്ങൾ.
ഇവ കൂടാതെ കർഷകർക്ക് കടക്കെണിയിൽ നിന്ന് ആശ്വാസം നൽകും, സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ സ്കീം നടപ്പാക്കും, നൂറ് യുണിറ്റ് വരെ വൈദ്യുതി ഉപയോഗത്തിന് ചാർജ് ഈടാക്കില്ല എന്നീ വാഗ്ദാനങ്ങളും നൽകി. പിന്നോക്കക്കാരിൽ നിന്ന് 6 പേർ പ്രവർത്തകസമിതിയിലുണ്ടെന്ന് വ്യക്തമാക്കിയ ഗാർഗെ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജാതി അടിസ്ഥാനത്തിലുള്ള സെൻസസ് നടപ്പാക്കുമെന്നും കൂട്ടി ചേർത്തു. മധ്യപ്രദേശിൽ 2011 ൽ നടത്തിയ സെൻസസ് പ്രകാരം ജനസംഖ്യയുടെ 1.13 പേർ ദളിത് വിഭാഗക്കാരായിരുന്നു.










