ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് കെ മുരളീധരൻ

കോഴിക്കോട് : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ഉണ്ടായേക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കുറച്ചു കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും മുരളീധരൻ വ്യക്തമാക്കി.

കെ കരുണാകരൻ സ്മാരകത്തിന്റെ നിർമാണം ഇത് വരെയും പൂർത്തിയായിട്ടില്ല. അതിന്റെ നിർമാണത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ഈ ലോക്‌സഭയുടെ കാലാവധി കഴിയുമ്പോൾ പൊതു പ്രവർത്തനത്തിൽ നിന്ന് വിട്ട്നിൽക്കാൻ ആഗ്രഹിക്കുന്നു. വിശദ വിവരങ്ങൾ ആറാം തീയതിക്ക് ശേഷം വ്യക്തമാക്കാം എന്നായിരുന്നു മുരളീധരന്റെ വാക്കുകൾ.