Politics (Page 114)

ന്യൂ ഡൽഹി : ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങളോ പ്രമോഷണൽ ഉള്ളടക്കമോ കാണിക്കുന്നതിൽ നിന്ന് ഉടൻ വിട്ടുനിൽക്കാൻ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും ഓൺലൈൻ പരസ്യ ഇടനിലക്കാരോടും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ട് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. അല്ലാത്തപക്ഷം അത്തരക്കാർക്ക് എതിരെ സർക്കാർ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായാണ് സർക്കാർ ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. ഇത്തരം പരസ്യങ്ങൾക്കായി പണം നൽകുന്നതിന് കള്ളപ്പണം ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഇതിലൂടെ ഉൾപ്പെട്ടേക്കാവുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ആവർത്തിച്ചുള്ള ഉപദേശങ്ങൾ ഉണ്ടായിരുന്നിട്ടും, പരസ്യ ഇടനിലക്കാരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെയുള്ള ചില മാധ്യമ സ്ഥാപനങ്ങൾ ക്രിക്കറ്റ് ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള പ്രധാന കായിക മത്സരങ്ങളിൽ വാതുവെപ്പും ചൂതാട്ടവും പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ പ്രത്യക്ഷവും പരോക്ഷവുമായ പരസ്യങ്ങൾ അനുവദിച്ചിരുന്നു.

ഒരു പ്രധാന കായിക ഇനത്തിൽ, പ്രത്യേകിച്ച് ക്രിക്കറ്റിൽ, അത്തരം വാതുവെപ്പ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകളുടെ പ്രോത്സാഹനം വർദ്ധിപ്പിക്കുന്ന പ്രവണത ഉണ്ടെന്നും നിരീക്ഷിക്കപ്പെടുന്നതായും , കൂടാതെ അത്തരത്തിലുള്ള ഒരു സുപ്രധാന അന്താരാഷ്ട്ര ഇവന്റ് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു. പ്രസ്സ് ആന്റ് രജിസ്ട്രേഷൻ ഓഫ് ബുക്ക് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത പത്രങ്ങൾ, സ്വകാര്യ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകൾ, ഡിജിറ്റൽ മീഡിയയിലെ വാർത്തകളുടെയും സമകാലിക വിഷയങ്ങളുടെയും ഉള്ളടക്ക പ്രസാധകർ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവർക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

2022 ജൂൺ 13, 2022 ഒക്‌ടോബർ 3, 2023 ഏപ്രിൽ 6 എന്നീ തീയതികളിലെ സമാന ഉത്തരവുകൾ പിന്തുടരുന്നുകൊണ്ടാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്. വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും അതിനാൽ ഏതെങ്കിലും മാധ്യമ പ്ലാറ്റ്‌ഫോമിൽ നേരിട്ടോ അല്ലാതെയോ അത്തരം പ്രവർത്തനങ്ങളുടെ പരസ്യമോ ​​പ്രമോഷനോനടത്തുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിനും പ്രസ് കൗൺസിൽ നിയമത്തിനും കീഴിലുള്ള വിവിധ വകുപ്പുകൾ പ്രകാരം തെറ്റാണെന്നും ഉത്തരവിൽ പരാമർശിക്കുന്നു. ഇൻഫർമേഷൻ ടെക് അനുവദനീയമല്ലാത്ത ഒരു ഓൺലൈൻ ഗെയിമിന്റെ പരസ്യം അല്ലെങ്കിൽ സറഗേറ്റ് പരസ്യം അല്ലെങ്കിൽ പ്രമോഷൻ സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങൾക്കെതിരെയും അല്ലെങ്കിൽ അത്തരം ഓൺലൈൻ ഗെയിം വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും ഇടനിലക്കാർക്കെതിരെയും നിയമങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിലെ കേന്ദ്ര സർക്കാർ, മന്ത്രാലയം, മാധ്യമ സ്ഥാപനങ്ങൾ, ഓൺലൈൻ പരസ്യ ഇടനിലക്കാർ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളോടും അത്തരം പരസ്യങ്ങൾ/പ്രമോഷണൽ ഉള്ളടക്കങ്ങൾ ഏതെങ്കിലും രൂപത്തിൽ കാണിക്കുന്നതിൽ നിന്ന് ഉടനടി വിട്ടുനിൽക്കാൻ നിർദ്ദേശിക്കുന്നുന്നുണ്ട് പരാജയപ്പെട്ടാൽ സർക്കാർ വിവിധ ചട്ടങ്ങൾ പ്രകാരം ഉചിതമായ നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

ന്യൂ ഡൽഹി : ഡിഎസ്എൽഎസ്എയിൽ എംപാനൽ ചെയ്തവരും ജുവനൈൽ ജസ്റ്റിസ് ബോർഡുകളിൽ നിയോഗിക്കപ്പെട്ടവരുമായ അഭിഭാഷകർക്ക് ഡിഎസ്എൽഎസ്എ ഷെഡ്യൂൾ ചെയ്ത ഫീസ് അനുസരിച്ച് ഓണറേറിയം നൽകപ്പെടുന്നുണ്ട്. ഇതിനായി ഓരോ മാസാവസാനവും റിപ്പോർട്ട് സമർപ്പിക്കണം. ഇത്തരം സാഹചര്യങ്ങളിൽ പ്രസവാനുകൂല്യങ്ങൾ നൽകുന്നത് ലീഗൽ സർവീസസ് അതോറിറ്റി നിയമത്തിന്റെ ഉദ്ദേശത്തിനും ലക്ഷ്യത്തിനും വിരുദ്ധമാകുമെന്നായിരുന്നു ഡി.എസ്.എൽ.എസ്.എ. കോടതിയിൽ പറഞ്ഞത്.

മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ സ്ഥിരം ജീവനക്കാർക്ക് നൽകുന്നുവെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും, ഹർജിക്കാരനെപ്പോലുള്ള കരാർ ജീവനക്കാർക്ക് അത്തരം ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ശരിയല്ല എന്നും നിരീക്ഷിച്ച കോടതി കേസിന്റെ സവിശേഷമായ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഇത് ഒരു കീഴ് വഴക്കമായി കണക്കാക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദത്തിലും കരുവന്നൂർ ബാങ്ക് തട്ടിപ്പിലും ആരോപണ വിധേയരെ പിന്തുണയ്ക്കുന്ന സി പി എമ്മിന്റെ സമീപനം ശരിയല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. എ സി മൊയ്തീൻ മാന്യനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നെങ്കിൽ ബിനാമി പേരിൽ ലോൺ എടുക്കില്ലായിരുന്നു. ഇ ഡി യുടെ നീക്കത്തിൽ എതിർപ്പുണ്ടെങ്കിൽ അതിനെ നിയമപരമായാണ് നേരിടേണ്ടത്. ലക്ഷങ്ങളുടെ സ്വത്ത് ഉണ്ടാകാൻ മൊയ്തീൻ ബിസിനസ് ചെയ്യുന്നില്ല. കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് പുറത്ത് വരുന്നതിനെ സി പി എം പേടിക്കുകയാണ് എന്നിങ്ങനെയായിരുന്നു വി മുരളീധരൻ പ്രതികരിച്ചത്.

മാസപ്പടി വാങ്ങിയോയെന്ന് ചോദിക്കുമ്പോൾ ടാക്‌സ് അടച്ചുവെന്ന മറുപടിയാണ് സി പി എം പറയുന്നത്. മാസപ്പടി വിവാദത്തിൽ അന്വേഷണം തള്ളിയ വിജിലൻസ് കോടതിയുടെ വിധി നിയമത്തെ ചോദ്യം ചെയ്യുന്നതാണ്. തർക്ക പരിഹാര ബോർഡ് വിധി അഴിമതിയുടെ പരിധിയിൽ വരില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകുന്നില്ലെന്നും മുരളീധരൻ വിശദീകരിച്ചു. കേരളത്തിന് അർഹമായ നികുതിവിഹിതം കേന്ദ്രം നൽകുന്നുണ്ട്. ധനകാര്യ കമ്മീഷനാണ് നികുതി സംബന്ധിച്ചുള്ള തീരുമാനം എടുക്കുന്നത്. കേരളത്തിൽ ധന പ്രതിസന്ധിയുണ്ടാവാനുള്ള കാരണം സർക്കാരിന്റെ പിടിപ്പു കേടാണെന്നും വി മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം : കേരളത്തിന് അർഹമായ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിനെ പറ്റി സംസാരിക്കാതെ കേരളം പൂർണ്ണമായും കടക്കെണിയിൽ വീണുപോയെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് പറയുമ്പോൾ സെക്രട്ടറിയേറ്റ് കൂടിയെ ഇനി വിൽക്കാനുള്ളൂവെന്ന കോൺഗ്രസ് ഭാഷ്യം ശരിയല്ലെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിനെതിരെയുള്ള നിയമനടപടി അഭിഭാഷകനുമായി ചേർന്ന് ആലോചിക്കുന്നതായി ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രം സ്വീകരിച്ച നിലപാടാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശമാക്കിയതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

‘സർക്കാർ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണം ഈ മാസം കഴിഞ്ഞ് പിൻവലിക്കും. ഓണക്കാലത്ത്ബില്ലുകൾ അധികം എത്തുമെന്ന് കരുതിയാണ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയത്. ട്രഷറിയിൽ നിന്ന് നിത്യ ചെലവുകൾക്കുള്ള ബില്ലുകളുടെ പരിധി 5 ലക്ഷം ആക്കി ഉയർത്തിയിരുന്നു. നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മുൻ വർഷത്തേക്കാൾ കൂടുതൽ തുക ഇത്തവണത്തെ ഓണത്തിന് ചെലവാക്കിയിട്ടുണ്ട്’ എന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത്. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ പരാതിയിൽ വീണ വിജയനും കമ്പനിക്കും എതിരെ ജി എസ് ടി കമ്മീഷണറേറ്റ് അന്വേഷണം നടത്തുകയാണെന്നും റിപ്പോർട്ട് കിട്ടിയാൽ അറിയിക്കാമെന്നും മന്ത്രി പ്രതികരിച്ചു.

സെപ്റ്റംബർ 9 മുതൽ 10 വരെ ഡൽഹിയിൽ വച്ച് നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് അറിയിച്ചു. 2022 ഫെബ്രുവരിയിൽ യുക്രൈൻ പ്രതിസന്ധി ആരംഭിച്ചതിന് ശേഷം അടുത്തിടെ നടന്ന മറ്റ് അന്താരാഷ്ട്ര ഉച്ചകോടികളിലൊന്നും പുടിൻ പങ്കെടുത്തിരുത്തിരുന്നില്ല. നേരത്തെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന 15-ാമത് ബ്രിക്‌സ് ഉച്ചകോടിയിലും അദ്ദേഹം നേരിട്ടുപങ്കെടുത്തിരുന്നില്ല.

വിർച്വലി പരിപാടിയെ അഭിസംബോധന ചെയ്തിരുന്നു വ്‌ളാഡിമിർ പുടിൻ ഒഴിവാക്കുന്ന മറ്റൊരു വലിയ അന്താരാഷ്ട്ര പരിപാടികൂടിയാണ് G20. ബ്രിക്‌സ് 15-ാം ഉച്ചകോടിയിൽ റഷ്യൻ പ്രതിനിധി സംഘത്തെ നയിച്ചത് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവയായിരുന്നു. റഷ്യൻ പ്രസിഡന്റ് ജി 20 ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ക്രെംലിൻ വക്താവ് കൂട്ടിച്ചേർത്തതോടൊപ്പം ഇപ്പോൾ അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ പ്രത്യേക സൈനിക നടപടിയിൽ ആയിരിക്കുമെന്നും പറഞ്ഞു.

യുക്രൈൻ അധിനിവേശത്തിന് റഷ്യക്കെതിരെ കനത്ത ഉപരോധം ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ ജി 20 പരിപാടിയിൽ പങ്കെടുക്കുമെന്നതിനാൽ ഉച്ചകോടി വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്.
ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് പോകുമെന്ന് നിരവധി നേതാക്കൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 7 മുതൽ 10 വരെ പ്രസിഡന്റ് ജോ ബൈഡൻ ഡൽഹിയിൽ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ഇന്ത്യയിലേക്കുള്ള തന്റെ യാത്രാ പ്രഖ്യാപിച്ചിരുന്നു.

2022 ഫെബ്രുവരിയിൽ യുക്രൈൻ അധിനിവേശത്തിനുശേഷം റഷ്യൻ പ്രസിഡന്റ് പങ്കെടുക്കാത്ത തുടർച്ചയായ രണ്ടാമത്തെ ജി20 ഉച്ചകോടിയാണ് ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ലീഡേഴ്‌സ് ഉച്ചകോടി. നേരത്തെ 2022ൽ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിൽ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.
2014ൽ ക്രിമിയ പിടിച്ചടക്കിയ സമയത്തും വ്‌ളാഡിമിർ പുടിൻ ജി20 ഉച്ചകോടിയിൽ പങ്കെടുത്തിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

പാശ്ചാത്യ നേതാക്കളുമായി നേരിട്ട് ഏറ്റുമുട്ടാൻ താൽപ്പര്യമില്ലാത്തതിനാൽ റഷ്യൻ പ്രസിഡന്റ് അന്താരാഷ്ട്ര പരിപാടികളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് ജിയോ-പൊളിറ്റിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.ഓഗസ്റ്റ് അവസാനം പുടിൻ തുർക്കിയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നു. തുർക്കി പുടിൻ സന്ദർശിക്കുമെന്ന് മാധ്യമങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആ സന്ദർശനം സ്ഥിരീകരിക്കാൻ റഷ്യൻ വൃത്തങ്ങൾ വിസമ്മതിച്ചിരിക്കുകയാണ്.

ബെംഗളൂരു : ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിക്രം ലാൻഡർ കാൽ കുത്തിയ സ്ഥലം ഇനി മുതൽ ശിവ ശക്തി എന്ന പേരിൽ അറിയപ്പെടും. ബംഗളുരുവിലെ ഐ എസ് ആർ ഒ ക്യാമ്പസ്സിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ എത്തിയപ്പോഴാണ് പ്രധാന മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ‘മനുഷ്യകുലത്തിലെ നന്മയുടെ പ്രതീകം ശിവനാണ്. ശിവശക്തിയിലെ ശക്തി എന്ന പദം വനിതാ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനം, പ്രചോദനം എന്നിവയെ സൂചിപ്പിക്കും. ചന്ദ്രയാന്റെ കാൽപ്പാടുകൾ പതിഞ്ഞ സ്ഥലത്തെ തിരംഗ എന്ന പേരിൽ അറിയപ്പെടും. ചന്ദ്രയാൻ ദൗത്യം വിജയകരമായി നടന്ന ഓഗസ്റ്റ് 23 നാഷണൽ സ്പേസ് ഡേ ആയി അറിയപ്പെടും’ എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

ചന്ദ്രയാൻ -3 യുടെ ലാൻഡിംഗ് സമയം വിദേശത്തായിരുന്നെങ്കിലും മനസ് നിങ്ങളോടൊപ്പമായിരുന്നെന്നും നിങ്ങളാണ് രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്തെന്നും മോദി അഭിനന്ദിച്ചു. ലോകത്തിലെ ഓരോ കോണും നിങ്ങളെ അഭിനന്ദിക്കുയാണെന്നും ഈ നേട്ടത്തിൽ നിങ്ങൾ ഓരോരുത്തരെയും ഞാൻ സല്യൂട്ട് ചെയ്യുന്നതായും മോദി പറഞ്ഞു.

തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെ എസ് ഇ ബിയെ വിമർശിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. കുറഞ്ഞവിലയ്ക്ക് താപ വൈദ്യുതി ഒരുക്കുന്നതിന് ബോർഡിൻറെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തോട് വിഷയത്തിൽ പ്രതികരിക്കുയായിരുന്നു അദ്ദേഹം. മഴ കുറയുന്ന സാഹചര്യത്തിൽ നേരത്തെ വൈദ്യുതി കരാറിൽ ഏർപ്പെടാൻ കെ എസ് ഇ ബി ശ്രമിച്ചോ ഇല്ലയോ എന്നത് പരിശോധിക്കും. ലോഡ് ഷെഡിങ് ഇല്ലാതെ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാനാകുമെന്നും മന്ത്രി പറഞ്ഞു.

സ്മാർട്ട് മീറ്റർ പദ്ധതിയിൽ ബദൽ സംവിധാനം കൊണ്ടു വരാനായി നിർദേശം നൽകിയിട്ടുണ്ട്. ഉപഭോക്താവിന് പ്രതികൂലമാവാത്ത ബദൽ സംവിധാനം കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നതെങ്കിലും കെ എസ് ഇ ബി അത് എത്രത്തോളം നടപ്പാക്കുമെന്നത് വിലയിരുത്തേണ്ട വിഷയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ ഗ്രാന്റിൽ 9500 കോടി രൂപയുടെ നഷ്ടമുണ്ടാകും. അത് നഷ്ടപ്പെട്ടാൽ പണം ബോർഡ് കണ്ടെത്തേണ്ട സാഹചര്യം വരുന്നതോടെ അത് ഉപഭോക്താവിന്റെ തലയിലാകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

കൊച്ചി : മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. പത്രവാർത്തകളുടെ പേരിൽ കേസെടുക്കാനാവില്ലെന്നും തെളിവുകളുടെ അഭാവത്തിൽ കേസിൽ അന്വേഷണം നടത്താൻ ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി വിജയൻറെ മകൾ കരി മണൽ കമ്പനിയിൽ നിന്ന് വാങ്ങിയത് മാസപ്പടിയാണെന്ന് പറഞ്ഞുള്ള കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവിന്റെ ഹർജിയാണ് കോടതി തള്ളിയത്.

സി എം ആർ എൽ കമ്പനിയിൽ നിന്ന് വീണവിജയൻ 1. 72 കോടി രൂപ മാസപ്പടി വാങ്ങിയെന്നായിരുന്നു ആദായ നികുതി വകുപ്പ് വെളിപ്പെടുത്തിയത്. ഈ വിഷയത്തിലാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നത്. അതെ സമയം വീണയുടെ കമ്പനിക്ക് മാസപ്പടി ലഭിച്ചില്ലെന്നും സേവനത്തിനുള്ള തുകയാണ് നൽകിയതെന്നുമാണ് സി പി എം അഭിപ്രായപ്പെടുന്നത്.

ത്രിപുര: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ മന്ത്രിയും പാർട്ടിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ ബില്ലാൽ മിയയുടെ നേതൃത്വത്തിൽ 8000 കോൺഗ്രസ് പ്രവർത്തകർ വ്യാഴാഴ്ച ത്രിപുരയിലെ സെപാഹിജാല ജില്ലയിലെ ബോക്സാനഗർ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള കുലുബാരിയിൽ ബിജെപിയിൽ ചേർന്നു.
ത്രിപുരയിൽ അടുത്ത മാസം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബില്ലാൽ മിയയുടെ നീക്കം പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് കാര്യമായ തിരിച്ചടിയാണ്. ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെ സാന്നിധ്യത്തിലാണ് ബില്ലാൽ മിയ ബിജെപിയിൽ ചേർന്നത്.

വരും ദിവസങ്ങളിൽ ത്രിപുരയിലെ സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെ രണ്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും അപ്രത്യക്ഷമാകുമെന്നും അവരെ കണ്ടെത്താൻ മൈക്രോസ്കോപ്പ് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിൽ മാത്രമല്ല, രാജ്യത്തുടനീളം അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസ് ഇനിയും മങ്ങുമെന്നും താമസിയാതെ കൂടുതൽ ആളുകൾ കൂറുമാറുമെന്നും ബില്ലാൽ മിയ പറഞ്ഞു. ‘ഇന്ന് നമ്മൾ സാക്ഷ്യം വഹിക്കുന്നത് ഒരു ട്രെയിലറാണെന്നും പ്രധാന ഇവന്റ് ഇപ്പോഴും തീർച്ചപ്പെടുത്തിയിട്ടില്ല. വ്യക്തികൾ കോൺഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയിൽ ചേരുന്ന ഒരു ദിവസം വരും. ത്രിപുരയിലെ ജനങ്ങൾ ഒരിക്കലും സിപിഎമ്മിനെ പിന്തുണച്ചിട്ടില്ല. സിപിഎമ്മിന് സംസ്ഥാനം ഭരിക്കാൻ കഴിഞ്ഞത് കോൺഗ്രസ് കാരണമാണെന്നും. അവരുടെ ദുർഭരണത്തിന്റെ ഫലം നമ്മുടെ സംസ്ഥാനത്തെ ജനങ്ങൾ അനുഭവിച്ചു. നിരവധി ജീവനുകൾ പൊലിഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് നടന്ന അക്രമ സംഭവങ്ങൾ ഞങ്ങൾ നിരീക്ഷിച്ചതായും എന്നാൽ ബിജെപിയുടെ ഭരണത്തിന് കീഴിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിച്ചു’ എന്നും ബിലാൽ മിയ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിനുള്ളിലെ ക്രമസമാധാനനിലയിൽ ഗണ്യമായ പുരോഗതിയുണ്ടെന്നും അദ്ദേഹം എടുത്തുകാട്ടി. സബ്കാ സാത്ത് സബ്കാ വികാസ് പിന്തുടരുന്ന നിലവിലെ സർക്കാർ എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഓഗസ്റ്റ് 23 ന് ബില്ലാൽ മിയ പാർട്ടിയിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അഭിസംബോധന ചെയ്ത തന്റെ രാജിക്കത്തിൽ, കഴിഞ്ഞ 44 വർഷമായി തന്റെ രാഷ്ട്രീയ ഭവനം ആയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിലെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും തന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒഴിയാനുള്ള തീരുമാനവും ബില്ലാൽ പ്രസ്താവിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് ഇത് ഒരു വലിയ പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്.