മുംബൈ: പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ (ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) മുന്നണിയുടെ ലോഗോ ഓഗസ്റ്റ് 31ന് പുറത്തിറക്കിയേക്കും. കോൺഗ്രസ് നേതാവ് അശോക് ചവാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്തംബർ ഒന്നിന് ഇന്ത്യ മുന്നണിയുടെ മൂന്നാം സംയുക്ത യോഗം ചേരും. മുംബൈയിൽ വെച്ചാണ് യോഗം നടക്കുക. 26 ഓളം പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും. ഓഗസ്റ്റ് 31ന് വൈകിട്ട് മുംബൈയിൽ അനൗപചാരിക യോഗവും സെപ്റ്റംബർ 1ന് ഔപചാരിക യോഗവും നടക്കും. ഇതുവരെ രണ്ടു യോഗങ്ങൾ നടന്നു. മൂന്നാമത്തെ യോഗത്തിൽ അടുത്ത അജൻഡ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ മുന്നണിയുടെ ആദ്യ യോഗം ചേർന്നത് ബിഹാറിലെ പട്നയിലാണ്. രണ്ടാമത്തെ യോഗം കർണാടകയിലെ ബെംഗളൂരുവിലാണ് ചേർന്നത്.

