National (Page 97)

ന്യൂഡൽഹി: ഓൺലൈൻ ട്രാവൽ കമ്പനിയായ മെയ്ക്ക് മൈ ട്രിപ്പിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. ട്രേഡ് മാർക്ക് ലംഘനം ആരോപിച്ച് ഗൂഗിളിനെതിരായ അവകാശവാദത്തിലാണ് കമ്പനിയ്ക്ക് തിരിച്ചടി നേരിടേണ്ടി വന്നത്. കമ്പനിയുടെ അപ്പീൽ സുപ്രീം കോടതി നിരസിച്ചു. ഗൂഗിൾ സ്‌പോൺസർ ചെയ്ത ലിങ്കുകൾ വഴി തങ്ങളുടെ അവസരങ്ങൾ എതിരാളികളായ ബുക്കിംഗ് ഡോട്ട് കോം പ്രയോജനപ്പെടുത്തുന്നുവെന്നായിരുന്നു മെയ്ക്ക് മൈ ട്രിപ്പിന്റെ ആരോപണം. എന്നാൽ, മെയ്ക്ക് മൈ ട്രിപ്പിന്റെ വ്യാപാരമുദ്രയിൽ ബുക്കിംഗ് ഡോട്ട് കോം കടന്നുകയറുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അപ്പീൽ തള്ളിയത്.

മെയ്ക്ക് മൈ ട്രിപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾ ബുക്കിംഗ് ഡോട്ട് കോമിൽ എത്താൻ സാധ്യതയില്ലാത്തതിനാൽ മെയ്ക്ക് മൈ ട്രിപ്പ് അവകാശപ്പെടുന്ന ആശയക്കുഴപ്പം ഉണ്ടാകാൻ സാധ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മെയ്ക്ക് മൈ ട്രിപ്പിന് അനുകൂലമായ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് മെയ്ക്ക് മൈ ട്രിപ്പ് സുപ്രീം കോടതിയെ സമീപിച്ചത്.

1999 ലെ ട്രേഡ് മാർക്ക് ആക്ട് പ്രകാരം, ഗൂഗിൾ ആഡ്‌സ് പ്രോഗ്രാമിൽ വ്യാപാരമുദ്രകൾ ഉപയോഗിക്കുന്നത് ലംഘനമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കൾ ഗൂഗിളിൽ തിരയുമ്പോൾ, ബുക്കിംഗ് ഡോട്ട് കോമിന്റെ ഒരു ചിത്രം മുകളിൽ കാണിക്കുന്നുണ്ടെന്ന് മെയ്ക്ക് മൈ ട്രിപ്പ് വാദിച്ചു. ഗൂഗിൾ ഇതിന് നിരക്ക് ഈടാക്കുന്നുവെന്നും, ഈ നിരക്കുകൾ നൽകുന്നതിലൂടെ ബുക്കിംഗ് ഡോട്ട് കോം മെയ്ക്ക് മൈ ട്രിപ്പിന്റെ വ്യാപാരമുദ്ര ഉപയോഗിച്ച് കൂടുതൽ പ്രാധാന്യം നേടുന്നുവെന്നും, അങ്ങനെ അതിന്റെ പ്രശസ്തിയിൽ നിന്ന് പ്രയോജനം നേടുമെന്നും മെയ്ക്ക് മൈ ട്രിപ്പ് വ്യക്തമാക്കി. എന്നാൽ ഗൂഗിൾ പരസ്യങ്ങൾ ലേലം ചെയ്തതിനാൽ ആശയക്കുഴപ്പമില്ലെന്നും മുൻഗണന നൽകിയിട്ടില്ലെന്നും ബുക്കിംഗ് ഡോട്ട് കോം അറിയിച്ചു.

സിനിമാ പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നയൻതാര. നയൻതാരയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള പല വാർത്തകളും വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിലൊരു വാർത്തയാണ് പ്രഭുദേവയും നയൻതാരയും തമ്മിലുണ്ടായിരുന്ന പ്രണയം.

നയൻസിന്റെ കരിയറിനെയും വ്യക്തി ജീവിതത്തെയും ഒരുപോലെ ബാധിച്ച ഒന്നായിരുന്നു പ്രഭുദേവയുമായുള്ള പ്രണയവും പിന്നീടുണ്ടായ ബ്രേക്കപ്പും. എന്താണ് ഇവർക്കിടയിലുണ്ടായ പ്രശ്‌നമെന്നത് സംബന്ധിച്ച് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

ഇത്‌സംബന്ധിച്ച് നയൻതാരയുടെ ബന്ധുക്കളുടെ വെളിപ്പെടുത്തലുകൾ എന്ന പേരിൽ പല റിപ്പോർട്ടുകളും അക്കാലത്ത് പുറത്തുവന്നിരുന്നു. പ്രഭുദേവ നയൻതാരയെ വഞ്ചിച്ചു എന്നതായിരുന്നു ബന്ധുക്കളുടെ ആരോപണം. പ്രഭുദേവയിൽ നയൻതാരയ്ക്ക് ഒരുപാട് വിശ്വാസം ഉണ്ടായിരുന്നു.

ഭാര്യ റംലത്തിനെ വിവാഹമോചനം ചെയ്യുമ്പോൾ ജീവനാംശം നൽകാൻ നയൻതാര പ്രഭുദേവയെ സഹായിച്ചു. പ്രഭുദേവ അവളിൽ നിന്ന് പണം മാത്രം എടുത്തു, സ്‌നേഹം കൊടുത്തില്ല. നയൻതാര അഭിനയം നിർത്തുന്നത് പ്രഭുദേവയെ നീരസപ്പെടുത്തിയിരിക്കാം. അവൾക്ക് ഇനി ഒന്നും തരാൻ ആകില്ലെന്ന് മനസ്സിലാക്കി സൗകര്യപൂർവ്വം അവളെ ഒഴിവാക്കിയെന്ന തരത്തിലുള്ള വാർത്തകളായിരുന്നു ബന്ധുക്കളുടെതെന്ന പേരിൽ അക്കാലത്ത് പ്രചരിച്ചിരുന്നത്.

ന്യൂഡൽഹി: ലക്ഷദ്വീപിൽ ഇന്ത്യയുടെ പുതിയ നാവിക താവളം ഐഎൻഎസ് ജടായു പ്രവർത്തനം ആരംഭിച്ചു. മിനികോയിലാണ് താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ലക്ഷദ്വീപിൽ പുതിയ നാവിക താവളം സ്ഥാപിച്ചത്. ഇന്ത്യയുടെ നീക്കം ചൈനയ്ക്കും മാലദ്വീപിനും തിരിച്ചടി നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ 9 ഡിഗ്രി ചാനലിൽ ആണ് മിനിക്കോയ്‌ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മിനിക്കോയ്‌ ദ്വീപിൽ പുതിയ എയർസ്ട്രിപ്പ് നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. അഗത്തി ദ്വീപിലെ നിലവിലുള്ള എയർസ്ട്രിപ്പ് നവീകരിക്കുകയും ചെയ്യും.

ഐഎൻഎസ് ജടായു കമ്മിഷനിങ് നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ നിർവഹിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത്. ഉന്നത നാവിക ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

1980 മുതൽ ലക്ഷദ്വീപിൽ നാവിക സ്റ്റേഷനുകൾ ഉണ്ട്. അറബിക്കടലിലെ ചലനങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കാൻ മിനിക്കോയിലെ നേവൽ ബേസിന് കഴിയും. പാക്കിസ്ഥാൻ കേന്ദ്രമായി അറബിക്കടലിലൂടെ വലിയതോതിലുള്ള ലഹരി മരുന്നും കള്ളക്കടത്തും നടക്കുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായി കൂടിയാണ് നേവൽ ബേസ് നിർമ്മിക്കുന്നത്.

നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. മലയാളം ഒഴികെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും രശ്മിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും താരം തന്റെ സാന്നിദ്ധ്യം അറിയിച്ചു. രൺബീർ നായകനായെത്തിയ അനിമൽ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. പുഷ്പ 2 ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തു വരാനുള്ളത്. രശ്മികയുടെ പ്രതിഫലത്തെ കുറിച്ചും സ്വത്ത് വിവരങ്ങളെ കുറിച്ചുമുള്ള വാർത്തകളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

3 കോടിയോളം രൂപയാണ് ഇപ്പോൾ രശ്മികയുടെ പ്രതിഫലമെന്നാണ് വിവിധ സിനിമ ട്രേഡ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. അനിമൽ സിനിമയുടെ വിജയത്തിന് പുറമേ രശ്മിക തന്റെ പ്രതിഫലം ഉയർത്തിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ ഈ വാർത്തയെ നടി തന്നെ ട്രോൾ ചെയ്തിരുന്നു. ആരാണ് ഇത് പറഞ്ഞതെന്ന് ശരിക്കും താൻ അത്ഭുതപ്പെടുന്നു. ഇതെല്ലാം കാണുമ്പോൾ ശരിക്കും ഇത് പരിഗണിക്കാവുന്ന വിഷയമാണെന്നായിരുന്നു രശ്മിക വിഷയത്തിൽ പ്രതികരിച്ചത്. അപ്പോൾ തന്റെ നിർമ്മാതാവ് ചോദിക്കും എന്തിന് ഇത്രയും ശമ്പളം. അപ്പോൾ ഞാൻ പറയും ‘മാധ്യമങ്ങൾ അങ്ങനെയാണ് പറയുന്നത് സാർ, അവർ പറയും പോലെ ജീവിക്കണം, താനെന്ത് ചെയ്യാനാണെന്നും താരം പറഞ്ഞിരുന്നു.

സിനിമയിൽ നിന്നും ലഭിക്കുന്നതിന് പുറമെ, വിവിധ പരസ്യങ്ങളിലൂടെ 10 മുതൽ 20 കോടി വരെ മാസ വരുമാനം നടിക്ക് ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ബാംഗ്ലൂർ, ഗുരുഗ്രാം, ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ രശ്മികയ്ക്ക് വസതിയുണ്ടെന്നും ബാംഗ്ലൂരിലെ രശ്മികയുടെ സ്വകാര്യ വസതിക്ക് മാത്രം 45 മുതൽ 50 കോടി വരെ മൂല്യം വരുമെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രശ്മികയുടെ മൊത്തം ആസ്തി മൂല്യം ഏകദേശം 100 കോടി രൂപയോളം വരുമെന്നാണ് വാർത്തകൾ. ടൊയോട്ട ഇന്നോവ, ഔഡി ക്യൂ3, മെഴ്സിഡസ് ബെൻസ് സി-ക്ലാസ്, റേഞ്ച് റോവർ സ്പോർട്ട്, ഹ്യുണ്ടായ് ക്രെറ്റ, അത്യാധുനിക ഫീച്ചറുകളുള്ള അത്യാധുനിക ജർമ്മൻ എസ്യുവിയായ ഓഡി ക്യു 3 തുടങ്ങിയ കാറുകൾ രശ്മികയ്ക്ക് ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ചെന്നൈ: തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് ആശ്വാസ വിധി. സനാതനധർമ വിരുദ്ധ പരാമർശത്തിൽ മന്ത്രിക്കെതിരെ ക്വോ വാറന്റോ പുറപ്പെടുവിക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഉദയനിധിക്കും മറ്റ് രണ്ട് ഡിഎംകെ ജനപ്രതിനിധികൾക്കും എതിരെയായിരുന്നു ഹർജി. ഉദയനിധി വിവാദ പരാമർശം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്ന സംസ്ഥാന മന്ത്രി പി.കെ. ശേഖർ, പരാമർശത്തെ പിന്താങ്ങിയ ഡിഎംകെ എംപി. എ രാജ എന്നിവർക്കെതിരെയായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്.

ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം തെറ്റാണെങ്കിലും അദ്ദേഹത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം വിവാദമായ സനാതനധർമ വിരുദ്ധ പരാമർശം നടത്തിയത്. മലേറിയയും ഡെങ്കിയും പോലെ നിർമ്മാർജനം ചെയ്യപ്പെടേണ്ടതാണ് സനാതന ധർമമെന്നാണ് അദ്ദേഹം പറഞ്ഞത്. പരാമർശം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.

വിവാദ പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ഭിന്നതക്ക് കാരണമാകുന്ന പരാമർശം നടത്തരുതായിരുന്നു. പരാമർശം ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. മന്ത്രിമാർ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ, ഉദയനിധിയെ അയോഗ്യനാക്കാൻ നിലവിൽ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി ഉയർത്താൻ കേരളം നൽകിയ ഹർജി പിൻവലിക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ഉപാധിയെയാണ് സുപ്രീം കോടതി വിമർശിച്ചത്. ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടതിനെതിരെയായിരുന്നു കോടതിയുടെ വിമർശനം. കേസുമായി സുപ്രീംകോടതിയെ സമീപിക്കാൻ കേരള സർക്കാറിന് അധികാരമുണ്ടെന്നും സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

പ്രശ്‌ന പരിഹാരത്തിന് കേരളവും കേന്ദ്രവും വീണ്ടും ചർച്ച നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആവശ്യം ഭാഗികമായി പരിഗണിച്ച കേന്ദ്രം 13600 കോടി കടമെടുക്കാൻ അനുമതി നൽകി. കേന്ദ്രം നിർദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചെങ്കിലും 15000 കോടി കൂടി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, സർക്കാറുകളുടെ കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഹർജിയിലെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ സമയം എടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി വ്യക്തമാക്കി. കോടതിക്ക് എത്ര ഇതിൽ ഇടപെടാൻ കഴിയും എന്ന് പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ധനക്കമ്മി താരതമ്യം ചെയ്യാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. രണ്ടും വ്യത്യസ്തമാണെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കന്നി മത്സരത്തിന് തയ്യാറെടുത്ത് പ്രിയങ്കാ ഗാന്ധി. റായ്ബറേലിയിൽ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുക. കോൺഗ്രസ് ശക്തികേന്ദ്രവും മാതാവ് സോണിയാ ഗാന്ധിയുടെ സിറ്റിംഗ് സീറ്റുമായിരുന്നു റായ്‌ബേലി. രാഹുൽ ഗാന്ധി രണ്ടിടത്ത് നിന്ന് മത്സരിക്കും. വയനാട്ടിനൊപ്പം അമേഠിയിൽ നിന്നും രാഹുൽ ഗാന്ധി മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നും മത്സരിച്ച രാഹുൽ ഗാന്ധി ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടാണ് രാഹുൽ പരാജയപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ നിന്ന് പ്രിയങ്ക മത്സരിക്കുമോ എന്ന ഊഹാപോഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഉത്തർപ്രദേശിൽ നിലവിൽ കോൺഗ്രസിനുള്ള ഏക സീറ്റാണ് റായ്‌ബേലിയിലേത്. സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രിയങ്ക റായ്ബറേലിയിൽ മത്സരിക്കാൻ തീരുമാനിച്ചത്.

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇപ്പോൾ മദ്ധ്യപ്രദേശിൽ പര്യടനം നടത്തുകയാണ്. യാത്ര നാളെ ഗുജറാത്തിലേക്ക് യാത്ര പ്രവേശിക്കും.

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇസ്രയേലിലെ ഇന്ത്യൻ എംബസി. ഇസ്രയേലിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് ഇന്ത്യൻ പൗരന്മാരോട് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഇസ്രയേലിൽ ഉള്ളവർക്ക് ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇസ്രയേലിൽ മലയാളി യുവാവ് മിസൈൽ ആക്രമണത്തിൽ മരണപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യൻ എംബസിയുടെ നിർദ്ദേശം.

ഇന്ത്യക്കാർക്കായി എംബസി പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത് നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ചും പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ കണക്കിലെടുത്തുമാണ്. ഇസ്രയേലിലുള്ള എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ച് തെക്ക്, വടക്ക് മേഖലകളിലെ അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും, ആ പ്രദേശങ്ങൾ സന്ദർശിക്കുന്നവരും ഇസ്രയേലിലെ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് എംബസി നിർദ്ദേശിച്ചു.

എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേലി അധികൃതരുമായി എംബസി ബന്ധപ്പെടുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും നിർദേശങ്ങൾക്കും +972 35226748 എന്ന നമ്പറിൽ 24 മണിക്കൂറും എംബസിയുമായി ബന്ധപ്പെടാം. ഇസ്രയേലിലുള്ള ഇന്ത്യക്കാർ തങ്ങൾക്ക് പരിചയമുള്ള മറ്റ് ഇന്ത്യൻ പൗരന്മാരിലേക്ക് ഈ വിവരം കൈമാറണമെന്നും എംബസി അഭ്യർത്ഥിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടന്ന വ്യോമാക്രമണത്തിലാണ് മലയാളി കൊല്ലപ്പെട്ടത്. കൊല്ലം വാടി സ്വദേശി പാറ്റ് നിബിൻ മാക്സ് വെല്ലാണ് മരിച്ചത്. ലെബനോനിൽ നിന്ന് അയച്ച മിസൈൽ ഇസ്രായേലിന്റെ വടക്കൻ അതിർത്തിയായ മാർഗ ലിയോട്ടിന് സമീപം പതിക്കുകയായിരുന്നു. ഫാമിൽ ജോലി ചെയ്യുമ്പോഴായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് മലയാളികളടക്കം ഏഴു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് മാസം മുമ്പാണ് നിബിൻ ഇസ്രായേലിൽ എത്തിയത്. നിബിന്റെ ഭാര്യ ഫിലോണ ഏഴ് മാസം ഗർഭിണിയാണ്. നിബിന്റെ മരണ വാർത്ത കുടുംബത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.

വെല്ലിംഗ്ടൺ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റനായി ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസനാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമിന് പകരമാണ് കമ്മിൻസ് ഹൈദരാബാദിന്റെ ക്യാപ്റ്റനാവുന്നത്. ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് കമ്മിൻസ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഇന്ത്യ തനിക്ക് രണ്ടാം വീട് പോലെയാണെന്ന് താരം പറഞ്ഞു. താൻ ഇന്ത്യയിൽ ധാരാളം സമയം ചെലവഴിക്കുന്നു. ഐപിഎൽ മത്സരങ്ങൾക്കും പര്യടനങ്ങൾക്കുമായി പലപ്പോഴായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ഏറെ ആരാധകരുണ്ട്. ടൂർണമെന്റ് ആസ്വദിക്കാനാവുമെന്ന് കരുതുന്നുവെന്നും കമ്മിൻസ് വ്യക്തമാക്കി.

കമ്മിൻസിനെ ടീം സ്വന്തമാക്കിയത് 20.5 കോടി രൂപയ്ക്കാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ സൺറൈസേഴേസ് ഹൈദരാബാദ്, നേരിടുന്നത്. 2023 ലോകകപ്പ് ഓസ്‌ട്രേലിയയെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് കമ്മിൻസ്. അബ്ദുൾ സമദ്, അഭിഷേക് ശർമ്മ, എയ്ഡൻ മർക്രം, മാർക്കോ ജാൻസെൻ, രാഹുൽ ത്രിപാഠി, വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്സ്, സൻവീർ സിംഗ്, ഹെന്റിച്ച് ക്ലാസൻ, ഭുവനേശ്വർ കുമാർ, മായങ്ക് അഗർവാൾ, ടി നടരാജൻ, അൻമോൽപ്രീത് സിംഗ്, മായങ്ക് മാർകണ്ഡേ, ഉപേന്ദ്ര സിംഗ് മാർകണ്ഡേ, ഉമ്രാൻ മാലിക്, നിതീഷ് കുമാർ റെഡ്ഡി, ഫസൽഹഖ് ഫാറൂഖി, ഷഹബാസ് അഹമ്മദ്, ട്രാവിസ് ഹെഡ്, വനിന്ദു ഹസരംഗ, പാറ്റ് കമ്മിൻസ്, ജയ്ദേവ് ഉനദ്കട്ട്, ആകാശ് സിംഗ്, ജാതവേദ് സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് സൺറൈസേഴ്‌സ് ഹൈദരാബാദിലെ മറ്റ് താരങ്ങൾ.

ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് സുപ്രീംകോടതി തള്ളി. 2018-ലെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2019 സെപ്തംബറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

2017ൽ ഇഡി അന്വേഷണത്തിന് പിന്നാലെ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ അനുയായികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ശിവകുമാറിന്റെ വീട്ടിൽ നിന്ന് 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയെന്നാണ് അന്ന് ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചത്.

എന്നാൽ, അങ്ങനെ പണം കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് ബിജെപിയുമായി ബന്ധപ്പെട്ട തുകയായിരിക്കുമെന്ന് ശിവകുമാർ തിരിച്ചടിച്ചു. കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019-ൽ ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് അനുകൂല വിധി ഉണ്ടായത്.