നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. മലയാളം ഒഴികെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും രശ്മിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും താരം തന്റെ സാന്നിദ്ധ്യം അറിയിച്ചു. രൺബീർ നായകനായെത്തിയ അനിമൽ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. പുഷ്പ 2 ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തു വരാനുള്ളത്. രശ്മികയുടെ പ്രതിഫലത്തെ കുറിച്ചും സ്വത്ത് വിവരങ്ങളെ കുറിച്ചുമുള്ള വാർത്തകളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
3 കോടിയോളം രൂപയാണ് ഇപ്പോൾ രശ്മികയുടെ പ്രതിഫലമെന്നാണ് വിവിധ സിനിമ ട്രേഡ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. അനിമൽ സിനിമയുടെ വിജയത്തിന് പുറമേ രശ്മിക തന്റെ പ്രതിഫലം ഉയർത്തിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. എന്നാൽ ഈ വാർത്തയെ നടി തന്നെ ട്രോൾ ചെയ്തിരുന്നു. ആരാണ് ഇത് പറഞ്ഞതെന്ന് ശരിക്കും താൻ അത്ഭുതപ്പെടുന്നു. ഇതെല്ലാം കാണുമ്പോൾ ശരിക്കും ഇത് പരിഗണിക്കാവുന്ന വിഷയമാണെന്നായിരുന്നു രശ്മിക വിഷയത്തിൽ പ്രതികരിച്ചത്. അപ്പോൾ തന്റെ നിർമ്മാതാവ് ചോദിക്കും എന്തിന് ഇത്രയും ശമ്പളം. അപ്പോൾ ഞാൻ പറയും ‘മാധ്യമങ്ങൾ അങ്ങനെയാണ് പറയുന്നത് സാർ, അവർ പറയും പോലെ ജീവിക്കണം, താനെന്ത് ചെയ്യാനാണെന്നും താരം പറഞ്ഞിരുന്നു.
സിനിമയിൽ നിന്നും ലഭിക്കുന്നതിന് പുറമെ, വിവിധ പരസ്യങ്ങളിലൂടെ 10 മുതൽ 20 കോടി വരെ മാസ വരുമാനം നടിക്ക് ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ബാംഗ്ലൂർ, ഗുരുഗ്രാം, ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ രശ്മികയ്ക്ക് വസതിയുണ്ടെന്നും ബാംഗ്ലൂരിലെ രശ്മികയുടെ സ്വകാര്യ വസതിക്ക് മാത്രം 45 മുതൽ 50 കോടി വരെ മൂല്യം വരുമെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രശ്മികയുടെ മൊത്തം ആസ്തി മൂല്യം ഏകദേശം 100 കോടി രൂപയോളം വരുമെന്നാണ് വാർത്തകൾ. ടൊയോട്ട ഇന്നോവ, ഔഡി ക്യൂ3, മെഴ്സിഡസ് ബെൻസ് സി-ക്ലാസ്, റേഞ്ച് റോവർ സ്പോർട്ട്, ഹ്യുണ്ടായ് ക്രെറ്റ, അത്യാധുനിക ഫീച്ചറുകളുള്ള അത്യാധുനിക ജർമ്മൻ എസ്യുവിയായ ഓഡി ക്യു 3 തുടങ്ങിയ കാറുകൾ രശ്മികയ്ക്ക് ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

