ഇന്ത്യ തനിക്ക് രണ്ടാം വീട് പോലെ; ഇന്ത്യയിൽ ധാരാളം സമയം ചെലവഴിക്കുന്നുവെന്ന് പാറ്റ് കമ്മിൻസ്

വെല്ലിംഗ്ടൺ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ ക്യാപ്റ്റനായി ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിൻസനാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമിന് പകരമാണ് കമ്മിൻസ് ഹൈദരാബാദിന്റെ ക്യാപ്റ്റനാവുന്നത്. ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് കമ്മിൻസ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഇന്ത്യ തനിക്ക് രണ്ടാം വീട് പോലെയാണെന്ന് താരം പറഞ്ഞു. താൻ ഇന്ത്യയിൽ ധാരാളം സമയം ചെലവഴിക്കുന്നു. ഐപിഎൽ മത്സരങ്ങൾക്കും പര്യടനങ്ങൾക്കുമായി പലപ്പോഴായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ഏറെ ആരാധകരുണ്ട്. ടൂർണമെന്റ് ആസ്വദിക്കാനാവുമെന്ന് കരുതുന്നുവെന്നും കമ്മിൻസ് വ്യക്തമാക്കി.

കമ്മിൻസിനെ ടീം സ്വന്തമാക്കിയത് 20.5 കോടി രൂപയ്ക്കാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ സൺറൈസേഴേസ് ഹൈദരാബാദ്, നേരിടുന്നത്. 2023 ലോകകപ്പ് ഓസ്‌ട്രേലിയയെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് കമ്മിൻസ്. അബ്ദുൾ സമദ്, അഭിഷേക് ശർമ്മ, എയ്ഡൻ മർക്രം, മാർക്കോ ജാൻസെൻ, രാഹുൽ ത്രിപാഠി, വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്സ്, സൻവീർ സിംഗ്, ഹെന്റിച്ച് ക്ലാസൻ, ഭുവനേശ്വർ കുമാർ, മായങ്ക് അഗർവാൾ, ടി നടരാജൻ, അൻമോൽപ്രീത് സിംഗ്, മായങ്ക് മാർകണ്ഡേ, ഉപേന്ദ്ര സിംഗ് മാർകണ്ഡേ, ഉമ്രാൻ മാലിക്, നിതീഷ് കുമാർ റെഡ്ഡി, ഫസൽഹഖ് ഫാറൂഖി, ഷഹബാസ് അഹമ്മദ്, ട്രാവിസ് ഹെഡ്, വനിന്ദു ഹസരംഗ, പാറ്റ് കമ്മിൻസ്, ജയ്ദേവ് ഉനദ്കട്ട്, ആകാശ് സിംഗ്, ജാതവേദ് സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് സൺറൈസേഴ്‌സ് ഹൈദരാബാദിലെ മറ്റ് താരങ്ങൾ.