National (Page 833)

sputnik

ന്യൂഡല്‍ഹി: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പൂട്‌നിക് വി വാക്‌സിന്‍ അടുത്താഴ്ച മുതല്‍ രാജ്യത്തുടനീളം പൊതുവിപണിയില്‍ ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അറിയിച്ചു. റഷ്യയിലെ ഗമേലയ നാഷണല്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് സ്പൂട്‌നിക് വി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 11നാണ് റഷ്യയില്‍ വാക്‌സിന് ഉപയോഗത്തിന് അനുമതി നല്‍കിയത്. കോവിഡ് 19നെതിരെ 91.6 ശതമാനം ഫലപ്രദമാണ് വാക്‌സിന്‍.

ഇന്ത്യയില്‍ ജനുവരി 16നാണ് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ചത്. നിലവില്‍ രാജ്യത്ത് വാക്‌സിനേഷന്റെ മൂന്നാംഘട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച വരെ 177,214,256 വാക്‌സിന്‍ ഡോസുകള്‍ കുത്തിവെച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.ഇന്ത്യയില്‍ വാക്‌സിന്റെ പ്രദേശിക നിര്‍മാണം ജൂലായില്‍ ആരംഭിക്കും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാണ് സ്പൂട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുക.

രാജ്യത്ത് ഉപയോഗിത്തിലുള്ള കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ രാജ്യത്ത് ലഭ്യമാകുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പൂട്‌നിക്. മെയ് ഒന്നിന് സ്പൂട്‌നിക് വാക്‌സിന്റെ 1.5 ലക്ഷം ഡോസുകളുടെ ആദ്യ ബാച്ച് രാജ്യത്ത് എത്തിയിരുന്നു. മെയ് 14 ന് റഷ്യയില്‍ നിന്ന് വാക്‌സിന്റെ രണ്ടാമത്തെ ബാച്ചും രാജ്യത്തെത്തും.രാജ്യത്ത് അടുത്താഴ്ച മുതല്‍ സ്പൂട്‌നിക് വാക്‌സിന്‍ പൊതുവിപണിയില്‍ ലഭ്യമായി തുടങ്ങും.

റഷ്യയില്‍ നിന്നെത്തിയ വാക്‌സിന്റെ പരിമിതമായ വില്‍പനയായിരിക്കും ആരംഭിക്കുക’ ഡോ. വി കെ പോള്‍ പറഞ്ഞു. അതേസമയം ഈ വര്‍ഷം അവസാനത്തോടെ എല്ലാ പൗരന്മാകര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിന് ആവശ്യമായ വാക്സിന്‍ ഉണ്ടാകുമെന്ന് ദേശീയ ടാസ്‌ക് ഫോഴ്സ് മേധാവി പറഞ്ഞു. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്സിന്‍ ഡോസുകള്‍ രാജ്യത്ത് ലഭ്യമാകുമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. അതായത് എല്ലാ പൗരന്മാര്‍ക്കും വാക്സിനേഷന്‍ നല്‍കിയ ശേഷവും രാജ്യത്ത് വാക്സിന്‍ ഡോസുകള്‍ മിച്ചം വരും.

കോവിഷീല്‍ഡ് വാക്സിന്‍: 75 കോടി ഡോസ്

കോവാക്സിന്‍: 55 കോടി ഡോസ്

ബയോ ഇ സബ് യൂണീറ്റ് വാക്സിന്‍: 30 കോടി ഡോസ്

സിഡസ് കാഡില ഡിഎന്‍എ: 5 കോടി ഡോസ്

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നോവാക്സ്: 20 കോടി ഡോസ്

ജെനോവ എംആര്‍എന്‍എ: 6 കോടി ഡോസ്

സ്പുട്നിക് വി: 15.6 കോടി ഡോസ്

എന്നിങ്ങനെയാണ് രാജ്യത്ത് ലഭ്യമാകുന്ന വാക്സിന്‍ ഡോസുകളുടെ കണക്ക്. അതേസമയം കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി. രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ചയായി ഉയര്‍ത്തണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് ആറു മുതല്‍ എട്ട് ആഴ്ചയ്ക്കിടിയല്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഡോസുകളുടെ കാലയളവില്‍ മാറ്റമില്ല.

Vaccine

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ഈ മാസം ആകെ 7.2 കോടി ഡോസ് വാക്സീന്‍ നല്‍കുമെന്ന് കേന്ദ്രം. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്സീന്‍ രാജ്യത്ത് ലഭ്യമാക്കും. സ്പുട്നിക്കിന്‍റെ 15.6 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.റഷ്യയിൽ നിന്ന് സ്പുട്നിക്ക് വാക്സീന്‍റെ കൂടുതൽ ഡോസുകൾ നാളെ രാജ്യത്ത് എത്തും. രണ്ടു ദിവസം പ്രതിദിന കേസുകൾ മൂന്നരലക്ഷത്തിന് താഴെ നിന്ന ശേഷം ഇന്ന് ഉയർന്നു. 362727 കേസുകൾ ഇന്ന് റിപ്പോർട്ടു ചെയ്തു.

മരണം നാലായിരത്തിനു മുകളിൽ തുടരുകയാണ്. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ബി വൺ 617 വൈറസ് അതിതീവ്ര വ്യാപന സാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടന എല്ലാ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നല്കി. നിലവിൽ 44 രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയത്.രാജ്യത്ത് വിവിധ കോവിഡ് വാക്‌സിനുകളുടെ 216 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മാതാക്കളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ താത്പര്യമുണ്ടോ എന്ന് അവരോട് ആരായുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. അവരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. അവര്‍ ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്‌സിന്‍ നിര്‍മാണത്തില്‍ മറ്റുകമ്പനികളെയും പങ്കാളികളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും വി.കെ പോള്‍ പറഞ്ഞു.

ലോകത്ത് വികസിപ്പിക്കപ്പെട്ട ആദ്യ കോവിഡ് വാക്‌സിനെന്ന് അറിയപ്പെടുന്ന സ്പുട്‌നിക് പ്രാദേശിക നിര്‍മാണം ജൂലായില്‍ ഇന്ത്യയില്‍ തുടങ്ങും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാവും സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുക. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഏപ്രിലില്‍ ഈ വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.അതേസമയം കൊവിഡ് വന്നുപോയവർക്ക് ആറുമാസത്തിന് ശേഷം വാക്സീൻ സ്വീകരിച്ചാൽ മതിയെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു. കൊവിഷീൽഡ് ഡോസുകൾ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും നിർദ്ദേശമുണ്ട്.

ന്യൂഡെല്‍ഹി : ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കി ഇസ്രായേൽ . ഇസ്രായേൽ എംബസ്സിയുടെ ഇന്ത്യയിലെ ഡെപ്യൂട്ടി അംബാസിഡര്‍ റോണി യദീദിയ ക്ലീന്‍ ആണ് ഇക്കാര്യം അറിയിച്ചത് . ‘സംഭവിച്ചതിനുള്ള നഷ്ടപരിഹാരമെന്ന നിലയില്‍ കുടുംബത്തെ ഇസ്രയേലി അധികൃതര്‍ സംരക്ഷിക്കും. ഒരു അമ്മയുടെയും ഭാര്യയുടെയും നഷ്ടത്തിന് ഒന്നും പകരമാകില്ലെങ്കിലും’- ക്ലീന്‍ വ്യക്തമാക്കി.

വെള്ളിയാഴ്ചയോ, ശനിയോ സൗമ്യ സന്തോഷിന്റെ മൃതദേഹം വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചശേഷം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പലസ്തീനുമായുള്ള സംഘര്‍ഷത്തിനിടയില്‍ ഇസ്രയേലില്‍ പൗരന്‍മാര്‍ക്കും ഇന്ത്യക്കാര്‍ക്കും നല്‍കുന്ന സംരക്ഷണത്തില്‍ വേര്‍തിരിവുണ്ടാകില്ലെന്നും ക്ലീന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.ചൊവ്വാഴ്ചയാണ് 31-കാരിയായ സൗമ്യ സന്തോഷ് അഷ്‌കെലോണില്‍ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട്ട് സ്വദേശിയായ സൗമ്യ ഏഴ് വര്‍ഷമായി ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി നോക്കുകയായിരുന്നു.

ന്യൂദല്‍ഹി: ഇന്ത്യയിലെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരം കണ്ട് കേന്ദ്ര സര്‍ക്കാര്‍. മരുന്നുല്‍പാദന യൂണിറ്റുകളുള്ള സംസ്ഥാനങ്ങളില്‍ ഇതോടെ കോവാക്സിന്‍ നിര്‍മ്മിക്കാനാകും. കേന്ദ്രസര്‍ക്കാരാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശം ഭാരത് ബയോടെക് സ്വാഗതം ചെയ്തതായി നീതി ആയോഗ് അംഗമായ ഡോ. വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് വാക്‌സിന്റെ ഫോര്‍മുല നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

അങ്ങിനെയെങ്കില്‍ അതത് സംസ്ഥാനങ്ങളിലെ ഉല്‍പാദകര്‍ക്ക് കോവാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയും. എങ്കില്‍ അതിവേഗം ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യും.ഇന്ത്യയില്‍ നിര്‍മ്മിച്ച ഫലപ്രദമായ കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍റെ ഫോര്‍മുല വിവിധ സംസ്ഥാനങ്ങളിലെ മറ്റ് മരുന്നുല്‍പാദകര്‍ക്ക് കൈമാറന്‍ സമ്മതമാണെന്ന് കോവാക്സിന്‍റെ ഉടമകളായ ഭാരത് ബയോടെക് അറിയിച്ചതോടെയാണിത്. ഇപ്പോള്‍ ഇന്ത്യ അനുഭവിക്കുന്ന വാക്‌സിന്‍ ക്ഷാമത്തിന് ഇതോടെ സത്വര പരിഹാരമാകും.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം കർഷകർക്ക് 19,000 കോടി രൂപയുടെ സഹായവുമായി കേന്ദ്ര സർക്കാർ. 9.5 ലക്ഷം ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ പോകുന്നത്. ഇതിനായി 19,000 കോടിരൂപ നീക്കിവച്ചതായാണ് വിവരം.സഹായത്തിന്റെ ആദ്യഗഡു വെള്ളിയാഴ്ച നൽകും. വെള്ളിയാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.

വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഖ്യാപനം നടത്തിയേക്കും. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമാറും പരിപാടിയില്‍ പങ്കെടുക്കും. കര്‍ഷകര്‍ക്ക് ഒരു വര്‍ഷം ആറായിരം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക. രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുന്നത്. എട്ടാമത്തെ ഗഡുവാണ് വിതരണം ചെയ്യാന്‍ പോകുന്നത് പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലാണ് നേരിട്ടാണ് കൈമാറുക. ഈ പദ്ധതി പ്രകാരം ഇതുവരെ 1.5ലക്ഷം കോടി കര്‍ഷകര്‍ക്ക് പണം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Bharat Biotech

ഹൈദരാബാദ്: കോവിഡ് വാക്‌സിന്‍ ഉത്പാദനം നടക്കുന്ന ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് വൈറസ്ബാധ. ഇക്കാര്യം കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്രയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.കൊവാക്‌സിന്റെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. ലോക്ക്ഡൗണിനിടയിലും 24 മണിക്കൂറും വാക്‌സിന്‍ നിര്‍മ്മാണം തുടരുകയാണെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കമ്പനി അറിയിച്ചു. അതേസമയം, ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

ദില്ലി: കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ. കൊവിഡ് ബാധിച്ചവർക്ക് വാക്സീൻ ഡോസ് എടുക്കുന്നത് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാർശയിലുണ്ട്.12 മുതൽ 16 ആഴ്ചവരെ വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള നീട്ടണമെന്നാണ് ആവശ്യം. നിലവിൽ കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മുതൽ എട്ടാഴ്ച വരെയാണ്.

കൊവാക്സിന്റെ കാര്യത്തിലും ഇതേ ഇടവേളയാണ് നിലവിൽ പാലിക്കുന്നത്. എന്നാൽ കൊവാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള മാറ്റണമെന്ന ആവശ്യം സമിതിയുടെ ശുപാർശയിലില്ല. ഗർഭിണികൾ വാക്സീൻ സ്വീകരിക്കണോയെന്ന തീരുമാനം അവർക്ക് തന്നെ വിട്ടുനൽകണം. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സീൻ സ്വീകരിക്കാൻ തടസ്സമില്ല.കൊവിഡ് 19 വാക്സീൻ അഡ്മിനിസ്ട്രേഷന് വേണ്ടിയുള്ള വിദഗ്ദ്ധരുടെ ദേശീയ സമിതിയിലേക്കാണ് ഈ ശുപാർശകൾ പോവുക.

ന്യൂഡൽഹി: കോവിഡിനെ നേരിടുന്നതിൽ കേരള സർക്കാരിന്‍റെ കാര്യക്ഷമത ഇതിനോടകം രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ, ഒരു തുള്ളി വാക്സിൻ പോലും പാഴാക്കാതെ ഉപയോഗിച്ചതിന് കേരളത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നുകളുടെ ഉപയോഗിക്കാത്ത ഒരു ലക്ഷം കുപ്പികൾ കേന്ദ്രത്തിന് കേരളം തിരിച്ചുനൽകിയിരിക്കുന്നു. റെംഡെസിവിർ മരുന്നിന് രാജ്യവ്യാപകമായി വൻതോതിൽ ക്ഷാമം അനുഭവപ്പെടുമ്പോഴാണ് കേരളത്തിന്‍റെ നടപടി.

അതേസമയം, മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച മുതൽ മെയ് 16 വരെ വിവിധ സംസ്ഥാനങ്ങൾക്ക് റെംഡെസിവർ അനുവദിച്ചിട്ടുണ്ട്. കേന്ദ്ര രാസവള, രാസവള മന്ത്രി ഡി വി സദാനന്ദ ഗൌഡയാണ് ഇക്കാര്യം അറിയിച്ചത്. ഫാർമസ്യൂട്ടിക്കൽസ് വകുപ്പും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും സംയുക്തമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണിത്.

“എല്ലാ സംസ്ഥാനങ്ങളിലും റെംഡെസിവിറിന്റെ ആവശ്യകത കണക്കിലെടുത്ത് അതിന്റെ ലഭ്യത ഉറപ്പുവരുത്തുക, മെയ് 16 വരെ റെംഡെസിവിറിന്റെ വിഹിതം നൽകാനുള്ള നടപടികൾ എടുത്തിട്ടുണ്ട്. ഇത് രാജ്യത്തുടനീളം റെംഡെസിവിറിന്റെ സുഗമമായ വിതരണം ഉറപ്പാക്കും, അതിനാൽ ഈ പകർച്ചവ്യാധി സമയത്ത് ഒരു രോഗിക്കും ബുദ്ധിമുട്ട് നേരിടേണ്ടതില്ല,” ഗൌഡ ഏപ്രിൽ 21 നും മെയ് 16 നും ഇടയിൽ റെംഡെസിവിറിന്റെ 5,300,000 കുപ്പികൾ സംസ്ഥാനങ്ങൾക്ക് അനുവദിച്ചതായി ഒരു പട്ടികയുമായി ഔദ്യോഗിക അറിയിപ്പ് പങ്കുവെച്ചുകൊണ്ട് ഒരു ട്വീറ്റിൽ പറയുന്നു.

ഇതോടെ, മാർക്കറ്റിംഗ് കമ്പനികളുമായി മരുന്ന് വാങ്ങുന്നതിനുള്ള ഉത്തരവുകൾ നൽകാനും കേന്ദ്രഭരണ പ്രദേശങ്ങളിലെ സംസ്ഥാന സർക്കാരുകളോടും സർക്കാരുകളോടും സർക്കാർ ആവശ്യപ്പെട്ടു. മാർക്കറ്റിംഗ് കമ്പനികൾ ഇതിനകം തന്നെ ചെയ്തിട്ടില്ലെങ്കിൽ, മതിയായ ഓർഡറുകൾ ഉടൻ നൽകണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്, സപ്ലൈ ചെയിൻ അനുസരിച്ച് സംസ്ഥാന / കേന്ദ്രഭരണ പ്രദേശത്തിന് അനുവദിച്ച തുകയ്ക്ക് അടുത്ത ഏകോപനത്തിൽ വാങ്ങാനാകും. സംസ്ഥാനത്തെ സ്വകാര്യ വിതരണ ചാനലുകളുമായി ഏകോപനം നടത്താമെന്നും പ്രസ്താവനയിൽ പറയുന്നു.

സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഡ് -19 ചികിത്സാ നിരക്കും കേരള സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ, ഡോക്ടർമാരുടെ ചാർജ് മുതൽ ഓക്സിജൻ സിലിണ്ടറുകൾ, പോസ്റ്റ്-ഡിസ്ചാർജ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ വരെയുള്ള മിക്കവാറും എല്ലാ ചികിത്സാ ഘടകങ്ങൾഎന്നിവയുടെ ചെലവ് പുതിയ നിരക്കുകളിൽ ഉൾപ്പെടും.

oxygen

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകൾ ആറു മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഐംസിഎംആര്‍ തലവൻ ഡോ. ബല്‍റാം ഭാര്‍ഗവ. രോഗവ്യാപനം തടയാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.രോഗവ്യാപന നിരക്ക് 10 ശതമാനത്തിനു മുകളിലുള്ള ജില്ലകളില്‍ ലോക്ക് ഡൗൺ നിയന്ത്രണം തുടരണമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് തലവൻ വ്യക്തമാക്കിയത്. രാജ്യത്തെ ബഹുഭൂരിപക്ഷം ജില്ലകളിലും ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെക്കുറിച്ച് സംസാരിക്കവെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ രാജ്യത്തെ നാലിൽ മൂന്ന് ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മുംബൈ, ഡൽഹി, ബെംഗളുരു തുടങ്ങിയ നഗരങ്ങളിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് പത്തിന് മുകളിലാണ്. ഈ സാഹചര്യത്തിലാണ് ബൽറാം ഭാർഗവ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ലോക്ക് ഡൗൺ അനിവാര്യമാണെന്ന് പ്രധാനപ്പെട്ട ആരോഗ്യ ഏജൻസികളിലൊന്നിന്‍റെ തലവൻ തന്നെ പറയുന്നത് ഇതാദ്യവുമാണ്. രാജ്യവ്യാപക ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടെന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അതേവേളയിൽ തന്നെയാണ് ഇതെന്നതും ശ്രദ്ധേയമാണ്.

രോഗവ്യാപന തോത് 5-10 ശതമാനത്തിനിടയിലായാല്‍ തുറന്നു കൊടുക്കാം. പക്ഷേ 6-8 ആഴ്ചയ്ക്കുള്ളില്‍ അതുണ്ടാകാന്‍ സാധ്യതയില്ല” ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഡല്‍ഹി നാളെ തുറന്നാല്‍ അത് വന്‍ദുരന്തം ആയിരിക്കുമെന്നും ഭാര്‍ഗവ മുന്നറിയിപ്പു നല്‍കി. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍നിന്ന് 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഛണ്ഡീഗഢ്: പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് സംസ്ഥാനത്തിന് അനുവദിച്ച വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ കളയുന്നുവെന്ന ആരോപണവുമായി പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ. ഗുരു ഗോബിന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന വെന്റിലേറ്ററുകളുടെ ചിത്രമുള്‍പ്പെടെ പോസ്റ്റ് ചെയ്താണ് എംഎല്‍എ കുല്‍താര്‍ സിങ് രംഗത്തെത്തിയത്. അതേസമയം വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമാണെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ വിശദീകരണം.82 വെന്റിലേറ്ററുകളാണ് കേന്ദ്രം നല്കിയത്. ഇതില് 62 എണ്ണവും പ്രവര്‍്ത്തിക്കാത്തവയാണെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ് ബഹദൂര്‍ പറഞ്ഞു.
സംസ്ഥാനത്തിന് 809 വെന്റിലേറ്ററുകള്‍ നല്കിയതില്‍ 251 എണ്ണം ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്തില്ലെന്നും കാരണം എന്താണെന്നും ആരാഞ്ഞ് ഏപ്രില്‍ 11ന് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.