ഇന്ത്യയിലെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരം കണ്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: ഇന്ത്യയിലെ വാക്സിന്‍ ക്ഷാമത്തിന് പരിഹാരം കണ്ട് കേന്ദ്ര സര്‍ക്കാര്‍. മരുന്നുല്‍പാദന യൂണിറ്റുകളുള്ള സംസ്ഥാനങ്ങളില്‍ ഇതോടെ കോവാക്സിന്‍ നിര്‍മ്മിക്കാനാകും. കേന്ദ്രസര്‍ക്കാരാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശം ഭാരത് ബയോടെക് സ്വാഗതം ചെയ്തതായി നീതി ആയോഗ് അംഗമായ ഡോ. വി.കെ. പോള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് വാക്‌സിന്റെ ഫോര്‍മുല നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

അങ്ങിനെയെങ്കില്‍ അതത് സംസ്ഥാനങ്ങളിലെ ഉല്‍പാദകര്‍ക്ക് കോവാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയും. എങ്കില്‍ അതിവേഗം ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമാവുകയും ചെയ്യും.ഇന്ത്യയില്‍ നിര്‍മ്മിച്ച ഫലപ്രദമായ കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍റെ ഫോര്‍മുല വിവിധ സംസ്ഥാനങ്ങളിലെ മറ്റ് മരുന്നുല്‍പാദകര്‍ക്ക് കൈമാറന്‍ സമ്മതമാണെന്ന് കോവാക്സിന്‍റെ ഉടമകളായ ഭാരത് ബയോടെക് അറിയിച്ചതോടെയാണിത്. ഇപ്പോള്‍ ഇന്ത്യ അനുഭവിക്കുന്ന വാക്‌സിന്‍ ക്ഷാമത്തിന് ഇതോടെ സത്വര പരിഹാരമാകും.