കർഷകർക്ക് 19,000 കോടി രൂപയുടെ സഹായവുമായി കേന്ദ്ര സർക്കാർ

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം കർഷകർക്ക് 19,000 കോടി രൂപയുടെ സഹായവുമായി കേന്ദ്ര സർക്കാർ. 9.5 ലക്ഷം ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ പോകുന്നത്. ഇതിനായി 19,000 കോടിരൂപ നീക്കിവച്ചതായാണ് വിവരം.സഹായത്തിന്റെ ആദ്യഗഡു വെള്ളിയാഴ്ച നൽകും. വെള്ളിയാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.

വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഖ്യാപനം നടത്തിയേക്കും. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമാറും പരിപാടിയില്‍ പങ്കെടുക്കും. കര്‍ഷകര്‍ക്ക് ഒരു വര്‍ഷം ആറായിരം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക. രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുന്നത്. എട്ടാമത്തെ ഗഡുവാണ് വിതരണം ചെയ്യാന്‍ പോകുന്നത് പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലാണ് നേരിട്ടാണ് കൈമാറുക. ഈ പദ്ധതി പ്രകാരം ഇതുവരെ 1.5ലക്ഷം കോടി കര്‍ഷകര്‍ക്ക് പണം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.