വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ കളയുന്നു, ആരോപണവുമായി ആം ആദ്മി എംഎല്‍എ

ഛണ്ഡീഗഢ്: പി എം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് സംസ്ഥാനത്തിന് അനുവദിച്ച വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ കളയുന്നുവെന്ന ആരോപണവുമായി പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ. ഗുരു ഗോബിന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന വെന്റിലേറ്ററുകളുടെ ചിത്രമുള്‍പ്പെടെ പോസ്റ്റ് ചെയ്താണ് എംഎല്‍എ കുല്‍താര്‍ സിങ് രംഗത്തെത്തിയത്. അതേസമയം വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമാണെന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ വിശദീകരണം.82 വെന്റിലേറ്ററുകളാണ് കേന്ദ്രം നല്കിയത്. ഇതില് 62 എണ്ണവും പ്രവര്‍്ത്തിക്കാത്തവയാണെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജ് ബഹദൂര്‍ പറഞ്ഞു.
സംസ്ഥാനത്തിന് 809 വെന്റിലേറ്ററുകള്‍ നല്കിയതില്‍ 251 എണ്ണം ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്തില്ലെന്നും കാരണം എന്താണെന്നും ആരാഞ്ഞ് ഏപ്രില്‍ 11ന് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.