National (Page 834)

ന്യൂഡല്‍ഹി: പേടിഎമ്മില്‍ കോവിഡ് വാക്‌സിന്‍ ഫൈന്‍ഡര്‍ അവതരിപ്പിച്ചു. 18 മുതല്‍ 45 വരെ പ്രായമുള്ള വ്യത്യസ്ത പിന്‍്‌കോഡുകളിലുള്ളവര്‍ക്ക് നിശ്ചിത തീയതികളില്‍ വാക്‌സിനെടുക്കാന്‍ ലഭ്യമായ സ്ലോട്ടുകള്‍് കണ്ടെത്താന്‍ പ്ലാറ്റ്‌ഫോം സഹായിക്കും. പുതിയ സ്ലോട്ട് ലഭ്യമാകുന്നുണ്ടോയെന്ന് തുടര്‍ച്ചയായി പരിശോധിക്കേണ്ട ബുദ്ധിമുട്ടുകള്‍ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ഒഴിവാക്കാനും സാധിക്കും. കോവിന്‍ എപിഐയിലെ നില അനുസരിച്ച് യഥാര്‍ത്ഥ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡാറ്റ ലഭ്യമാകുന്നത്. മെയ് ഒന്നു മുതലാണ് കേന്ദ്ര സര്‍ക്കാര്‍ 18 മുതല് 44 വയസുവരെയുള്ളവര്‍ക്കായി ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്.
ഏറ്റവും അടുത്ത സ്ഥലത്തെ കോവിഡ് വാക്‌സിന് സ്ലോട്ട് ലഭ്യത കണ്ടെത്താനും സ്ലോട്ട് ലഭ്യമാകുമ്പോള് അറിയിപ്പു ലഭിക്കാനുമുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങി എല്ലാവരും ശരിയായ ട്രാക്കിലൂടെ നീങ്ങിയാല്‍ മാത്രമേ ഫലപ്രാപ്തിയുണ്ടാകൂവെന്നും പേടിഎം വക്താവ് പറഞ്ഞു.

സൗമ്യയുടെ മരണം രാഷ്ട്രീവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇസ്രയേലിലെ സംഭവം ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യാന്തരമാനങ്ങളുള്ള വിഷയമാണെന്നും പ്രതികരിക്കാന്‍ പരിമിതിയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ഇസ്രയേൽ സർക്കാരിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ കുടുംബത്തെ അറിയിച്ചു.

ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കുടുംബത്തെ അറിയിച്ചു. ഇസ്രയേൽ പലസ്തീൻ സംഘർഷത്തിൽ കൊല്ലപ്പെട്ടതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുന്നതിന് നിയമപരമായ നടപടികൾ പൂർത്തിയാക്കണം. അത് പൂർത്തിയാകുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങും. ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡറും കുടുംബത്തിന് സഹായം വാഗ്ദാനം നൽകി ബന്ധപ്പെട്ടു. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് വിദേശകാര്യ മന്ത്രാലയത്തിനും, എംബസിക്കും കത്തയച്ചിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

അഷ്‌കലോണിൽ കെയർ ടെയ്ക്കറായി ജോലി ചെയ്തിരുന്ന സൗമ്യ, ഇന്നലെ വൈകിട്ട് ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രയേൽ വനിതയും മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ടുവയസുകാരനായ മകനുണ്ട്. കഴിഞ്ഞ 7 വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന സൗമ്യ 2 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്ന് മടങ്ങിയത്.

vaccine

ന്യൂഡൽഹി: ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ സംയുക്തമായി ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അമേരിക്ക. ‘ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾക്ക് എങ്ങനെ നിക്ഷേപം നടത്താമെന്ന് പരിശോധിച്ചുവരികയാണ്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉൾപ്പടെയുള്ളവരുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.’- അദ്ദേഹം പറഞ്ഞു.

മാനുഷിക ദുരന്തം എന്നതിലുപരി, ആഗോള പ്രത്യാഘാതങ്ങൾ ഉള്ളതു കൊണ്ടുകൂടിയാണ് ബൈഡൻ ഭരണകൂടം പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതോടൊപ്പം ലോകത്ത് കൊവിഡ് 19 വാക്‌സിനുകൾ ഉത്പാദിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണെന്ന് ഡാനിയൽ ബി സ്മിത്ത് കൂട്ടിച്ചേർത്തു.

ഒറ്റ ഡോസ് ആയതിനാൽ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ സാധിക്കും.സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ (എസ്‌ഐഐ) ഉൾപ്പടെയുള്ള വാക്‌സിൻ നിർമ്മാതാക്കളെ സഹായിക്കുന്നതിനുള്ള മാർഗങ്ങളും അമേരിക്ക പരിശോധിക്കുന്നുണ്ടെന്ന് യുഎസ് എംബസിയിലെ ഉദ്യോഗസ്ഥനായ ഡാനിയൽ ബി സ്മിത്ത് പറഞ്ഞു.ഇന്ത്യയിലെ മഹാമാരിയുടെ ഗതിയെക്കുറിച്ച് യുഎസിന് ആശങ്കയുണ്ട്.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം രജിസ്റ്റര് ചെയ്ത കേസുകള്‍ അനുസരിച്ച് ചൈനീസ് കമ്പനികളുടേയും അവരുടെ ഇന്ത്യന്‍ ഘടകങ്ങളുടേയും വിവിധ അക്കൗണ്ടുകളിലെ തുക ഇഡി കണ്ടുകെട്ടി. വിവിധ അക്കൗണ്ടുകളിലായി 76.67 കോടി രൂപയാണ് ബംഗളൂരു ഇഡി കണ്ടുകെട്ടിയത്. തിരിച്ചടവ് മുടങ്ങിയവരെ ചൂഷണം ചെയ്യുകയും ഉപഭോക്താക്കള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ചൈനീസ് ഫിന്‌ടെക് കമ്പനികളും ഇവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍് കമ്പനികളുമാണ് നടപടിക്ക് വിധേയമായത്.

ന്യൂഡല്‍ഹി: ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വേര്‍പാടില്‍ ദുഃഖിക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റോണ്‍് മല്‍ക്ക. സൗമ്യയും ഭര്‍ത്താവും സന്തോഷും കുഞ്ഞും കൂടി നില്ക്കുന്ന ചിത്രവും റോണ്‍ ട്വീറ്റ് ചെയ്തു. അഡോണ്‍ എന്ന കുഞ്ഞിനൊപ്പമാണ് എന്റെ മനസ്. ചെറുപ്രായത്തില്‍് അവന് അമ്മയെ നഷ്ടമായിരിക്കുന്നു. ഇനി അമ്മയുടെ സാന്നിധ്യമില്ലാതെ അവന് വളരണം. ഈ പൈശാചികമായ ആക്രമണം 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കള്‍് നഷ്ടപ്പെട്ട കുഞ്ഞു മോഷയെയാണ് ഓര്മിപ്പിക്കുന്നത്. ദൈവം അവര്‍ക്ക് കരുത്തും ധൈര്യവും നല്കട്ടെ.” റോണ്‍ ട്വീറ്റ് ചെയ്തു.
ഇസ്രയേലി പട്ടണമായ അഷ്‌കെലോണില്‍ നടന്ന റോക്കറ്റാക്രമണത്തിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. സൗമ്യ വൈകിട്ട് 5.30നു കീരിത്തോട്ടിലുള്ള ഭര്‍്ത്താവുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണു റോക്കറ്റ് താമസസ്ഥലത്ത് പതിച്ചത്. ഇവിടെത്തന്നെയുള്ള ബന്ധുവാണു പിന്നാലെ മരണവിവരം വിളിച്ചറിയിച്ചത്.

ന്യൂഡല്‍ഹി: കുട്ടികളില്‍ കോവാക്‌സിന്റെ രണ്ട് മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി നല്‍കി. രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടക്കുക.സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് (സിഡിഎസ്സിഒ) അനുമതി നല്‍കിയത്. മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പ് രണ്ടാംഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. എയിംസ് ഡല്‍ഹി, എയിംസ് പാട്‌ന, നാഗ്പുര്‍ മെഡിട്രിന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കല്‍ പരീക്ഷണം. കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ വരുന്ന മൂന്നാംതരംഗം കുട്ടികളെയാകും സാരമായി ബാധിക്കുകയെന്ന് നേരത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ക്ക് വേഗത വര്‍ധിപ്പിച്ചത്. രണ്ടോ, മൂന്നോ മാസത്തിനകം പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സൂചന.

nurse

ഇന്ന് മെയ് 12. നഴ്‌സുമാരുടെ ദിനം. കൊവിഡ‍ിന്റെ രണ്ടാം തരം​ഗത്തിലാണ് രാജ്യം. 2021 ലെ നഴ്‌സ് ദിനത്തിന് ഏറെ വാര്‍ത്താ പ്രാധാന്യമുണ്ട്. ഒരു പക്ഷേ ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ആധുനിക നഴ്‌സിങ്ങിന്റെ ശില്‍പി എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിച്ച് വരുന്നു. 1974 മുതലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (ICN) മെയ് പന്ത്രണ്ട് നഴ്‌സസ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

വളരെ ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന മിസ് നൈറ്റിംഗേല്‍ അക്കാലത്ത് സഹജീവികളോടും രോഗികളോടും മുറിവേറ്റവരോടും ഉള്ള കാരുണ്യം ഒന്നു കൊണ്ടുമാത്രം ആതുരശുശ്രൂഷാ രംഗത്തേക്കിറങ്ങിയ മഹദ് വ്യക്തിയായിരുന്നു. അക്കാലത്ത് നഴ്‌സിങ്ങിന് ഒരു വ്യക്തമായ പാഠ്യപദ്ധതിയോ വിദ്യാഭ്യാസ സംവിധാനമോ പോലും ഉണ്ടായിരുന്നില്ല.2021 ലെ നഴ്‌സ് ദിനത്തിന്റെ അഥവാ നഴ്‌സിങ്ങ് വാരാഘോഷത്തിന്റെ മുദ്രാവാക്യം ‘Nurses – A voice to lead – A vision for future health care’ എന്നതാണ്.

ഇത്തവണത്തെ നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം കൊവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ആരോഗ്യത്തിനും ജീവനും ഉള്ള ഭീഷണി തന്നെയാണ്. ലോകം കൊവിഡ് 19 എന്ന മാരകരോഗത്തിന്‍റെ പിടിയിലമര്‍ന്ന് കടന്നു പോകുന്ന ഈ സമയത്ത് ഭൂമിയിലെ മാലാഖമാർ മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാനായി കർമ്മനിരതരാണ്.ഒരു ആശുപത്രിയിൽ നഴ്‌സുമാർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ച് നിലവിലെ കോവിഡ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധി ഘട്ടത്തിൽ.

രോഗികളുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും അവ നിറവേറ്റുന്നതിനും നഴ്‌സുമാർ മുഴുവൻ സമയവും പ്രവർത്തിക്കുന്ന സമയമാണിത്.എല്ലാ നഴ്‌സുമാരെയും അവരുടെ സേവനങ്ങളെയും വിലമതിക്കുന്നതിനാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കുന്നത്. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിൽ നഴ്‌സുമാർ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് താങ്ങും തണലുമായി നിന്ന് ശുശ്രൂഷിക്കുന്ന നഴ്സുമാർക്ക് നിരവധി താരങ്ങളാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

remesh chennithala

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാൻ സാധ്യത. യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷനായും എംപിയായും ദില്ലി കേന്ദ്രീകരിച്ചു പ്രവ‍ർത്തന പരിചയം ചെന്നിത്തലയ്ക്കുണ്ട്. ഹിന്ദിയിൽ നല്ല പ്രാവീണ്യമുള്ള ചെന്നിത്തലയ്ക്ക് ദേശീയ നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും കോൺ​ഗ്രസിനുമുണ്ടായ പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ പാർട്ടി തലപ്പത്ത് മാറ്റം വരുത്താൻ ദേശീയ നേതൃത്വം ആലോചിക്കുന്നത്.

ചെന്നിത്തല മാറിയാൽ സ്വാഭാവികമായും കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മുല്ലപ്പള്ളിയും മാറേണ്ടി വരും. ‌‌അതെസമയം സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ചെന്നിത്തലയെ കൊണ്ടു വരാനാണ് എഐസിസി നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായോ കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗത്വം നൽകിയോ ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടു വരാനാണ് പാ‍ർട്ടി തലപ്പത്തെ ആലോചന.അഞ്ച്സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ

തിരിച്ചടി വലിയ പാഠമായി കാണണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞിരുന്നു. തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് കാര്യമില്ലെന്നും അവർ യോഗത്തിൽ തുറന്നടിച്ചിരുന്നു. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ചെന്നിത്തല ഭേദപ്പെട്ട പ്രകടനം നടത്തിയെന്ന് പാർട്ടിയിൽ പൊതുവിൽ വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം കേരളത്തിൻ്റെ ചുമതലുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ നൽകിയ റിപ്പോർട്ടിൽ വേറെയും ചില കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ചെന്നിത്തലയ്ക്ക് പകരം വിഡി സതീശൻ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ്റെ പേരിനാണ് മുൻതൂക്കം. കെ.മുരളീധരനും ഈ പദവിയിലേക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പിടി തോമസ്, തിരുവഞ്ചൂ‍ർ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേരുകളും പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട ച‍ർച്ചകളിൽ ഉയർന്നു കേട്ടിരുന്നു.

ഡല്‍ഹി: പത്താം ക്ലാസ്സ് വിദ്യാര്‍ഥികളുടെ മാര്‍ക്ക് സ്‌കൂളുകള്‍ക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്ന ഇ-പരീക്ഷ പോര്‍ട്ടല്‍ തുറന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ). മേയ് ഒന്നാം തീയതി പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശ പ്രകാരം എല്ലാ സ്‌കൂളുകള്‍ക്കും 10ാം ക്ലാസ്സ് വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ https://www.cbse.gov.in/newsite/reg2021.html എന്ന വിലാസം വഴി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാം.

കോവിഡ് രോഗബാധ മൂലം പത്താക്ലാസ്സ് വിദ്യാര്‍ഥികളുടെ പരീക്ഷ റദ്ദാക്കിയ സി.ബി.എസ്.ഇ, പ്രത്യേക മൂല്യനിര്‍ണയ സംവിധാനമുപയോഗിച്ച് ഫലം പ്രഖ്യാപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായാണ് വിദ്യാര്‍ഥികള്‍ വര്‍ഷം മുഴുവന്‍ എഴുതിയ പരീക്ഷയുടെ മാര്‍ക്കും ഇന്റേണല്‍ അസെസ്‌മെന്റുകളുടെ മാര്‍ക്കും അപ്‌ലോഡ് ചെയ്യാന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടത്.ജൂണ്‍ അഞ്ചിനകം എല്ലാ സ്‌കൂളുകളും മാര്‍ക്ക് അപ്‌ലോഡ് ചെയ്യണം. ഒരിക്കല്‍ അപ്‌ലോഡ് ചെയ്ത ഫലം പിന്നീട് തിരുത്താന്‍ കഴിയില്ല. ജൂണ്‍ മൂന്നാവാരത്തോടെയാകും ഫലപ്രഖ്യാപനം.

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് ഒരു ലക്ഷം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ സംഭരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരു ലക്ഷം ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് സംഭരിക്കുക. 5805 മെട്രിക് ടണ്‍ ദ്രാവക ഓക്‌സിജന്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. 7049 മെട്രിക് ടണ്‍ സംഭരണശേഷിയുളള 374 ടാങ്കറുകളും രാജ്യത്ത് എത്തിച്ചിട്ടുണ്ട്. 1407 മെട്രിക് ടണ്‍ സംഭരണശേഷിയുളള 81 കണ്ടെയ്‌നറുകള്‍ വ്യോമസേനയുടെ സഹായത്തോടെ ഇറക്കുമതി ചെയ്തിട്ടുണ്ട്. 637എല്‍എംഒ ടാങ്കറുകള്‍ എത്തിക്കുന്നതിനായി പ്രത്യേക 157 ഓക്‌സിജന്‍ തീവണ്ടികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍, ഏകദേശം 5805 മെട്രിക് ടണ്‍് ദ്രാവക ഓക്‌സിജനാണ് ഇറക്കുമതി ചെയ്യുന്നത്. 3440 മെട്രിക് ടണ്‍ യുഎഇയില്‍ നിന്നും 1505 മെട്രിക് ടണ്‍് കുവൈത്തില്‍ നിന്നും 600 മെട്രിക് ടണ്‍ ഫ്രാന്‍സില്‍് നിന്നും 200 മെട്രിക് ടണ്‍ സിങ്കപ്പൂരില്‍ നിന്നും 60 മെട്രിക് ടണ്‍ ഫ്രാന്‍സില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.