ഭാരത്ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Bharat Biotech

ഹൈദരാബാദ്: കോവിഡ് വാക്‌സിന്‍ ഉത്പാദനം നടക്കുന്ന ഭാരത് ബയോടെക്കിലെ 50 ജീവനക്കാര്‍ക്ക് വൈറസ്ബാധ. ഇക്കാര്യം കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്രയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.കൊവാക്‌സിന്റെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്ക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പുറത്ത് വന്നിരിക്കുന്നത്. ലോക്ക്ഡൗണിനിടയിലും 24 മണിക്കൂറും വാക്‌സിന്‍ നിര്‍മ്മാണം തുടരുകയാണെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കമ്പനി അറിയിച്ചു. അതേസമയം, ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.