National (Page 832)

മുംബൈ : സല്‍മാന്‍ ചിത്രം രാധേ റിലീസ് ചെയ്തതിന് പിന്നാലെ സീഫൈവ് ഒടിടി പ്ലാറ്റ്‌ഫോം സര്‍വര്‍ ഡൗണായി. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു ഈ പ്രശ്‌നം. കൊറിയന്‍ ചിത്രമായ ഔട്ട്‌ലോസിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത് പ്രഭുദേവയാണ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. സീ പ്ലെക്‌സ്, സീ ഫൈവ്, സീ ടിവി എന്നിവയിലായാണ് രാധേ റിലീസ് ചെയ്തത്. സല്‍മാന്‍ഖാനൊപ്പം രണ്‍ദീപ് ഹൂഡ, ദിഷ പട്‌നാനി, ജാക്കി ഷറോഫ് എന്നിവരും ചിത്രത്തിലുണ്ട്.സല്‍മാന്‍ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് രാധേ. വാണ്ടഡ്, ദബാംഗ് 3 എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ പിറന്ന മറ്റ് ചിത്രങ്ങള്‍.

ലണ്ടന്‍: മലയാളി താരം സഞ്ജു സാംസണ് പ്രശംസയുമായി ഹര്‍ഷ ഭോഗ്‌ലെ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് പണ്ഡിതര്‍.സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഒരു ടീമെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ സഞ്ജുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് രാജസ്ഥാന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ഞാന്‍ നല്ല രീതിയില്‍ ആസ്വദിച്ചിരുന്നുവെന്ന് ബട്‌ലര്‍ വ്യക്തമാക്കി. രാജസ്ഥാനുമായി ലൈവില്‍ സംസാരിക്കുകയായിരുന്നു ബട്‌ലര്‍. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പറുടെ വാക്കുകള്‍… ”വ്യക്തി എന്ന നിലയില്‍ ക്യാപ്റ്റന്‍സി സഞ്ജുവിനെ ഒട്ടും മാറ്റിയിരുന്നില്ല.

സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പൈടാതെ ഫ്രീയായി കളിക്കുന്ന താരമാണ് സഞ്ജു. ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു എല്ലാവരിലേക്കും ഒരു പോസിറ്റീവ് എനര്‍ജി നല്‍കാന്‍ സാധിച്ചിരുന്നു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ നിരവധി കാര്യങ്ങള്‍ സഞ്ജു പഠിച്ചിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ പക്വതയേറിയ ചില ഇന്നിങ്‌സ് സഞ്ജു കളിച്ചു. സഞ്ജുവിന്റെ കീഴില്‍ കളിക്കുന്നത് ഞാനും ആസ്വദിച്ചിരുന്നു.” ബട്‌ലര്‍ പറഞ്ഞുനിര്‍ത്തി. ഏഴ് മത്സരങ്ങളാണ് രാജസ്ഥാന്‍ ഐപിഎല്ലില്‍ കളിച്ചത്. സഞ്ജുവാണ് രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. ഒന്നാകെ ഏറ്റവും റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാമതാണ് സഞ്ജു. ഇത്രയും മത്സരങ്ങില്‍ 277 റണ്‍സാണ് സഞ്ജു നേടിയത്.

ബെംഗളൂരു: നിര്‍മാതാക്കളില്‍ നിന്നും 100 കോടി രൂപയ്ക്ക് വാക്‌സിന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക കോണ്‍ഗ്രസ്. ഇതിനായി പത്ത് കോടി രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്നും 90 കോടി എംഎല്‍എ, എംഎല്‍്എസി ഫണ്ടില്‍ നിന്നും ലഭ്യമാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തിന് അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ പറഞ്ഞു. വാക്‌സിന്‍ ഉറപ്പാക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഇത്തരമൊരു നടപടി.അതേസമയം, ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് വാക്‌സീന്‍ വാങ്ങി ജനങ്ങള്‍്ക്ക് സൗജന്യമായി നല്കാനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ബംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസ്കാര ചടങ്ങുകള്‍ സൗജന്യമായി നടത്തുമെന്ന് കര്‍ണാടക സർക്കാർ. ‘ ഗംഗാ നദിയില്‍ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നുവെന്ന വാര്‍ത്തകൾ നമ്മൾ കണ്ടിരുന്നു. എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ല. മൃതദേഹങ്ങൾ അർഹിക്കുന്ന ബഹുമാനത്തോടു കൂടി തന്നെ സംസ്കരിക്കപ്പെടും ഇക്കാര്യത്തിൽ ആർക്കും ഒരു ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല’ കര്‍ണാടക റവന്യു മന്ത്രി ആർ.അശോക അറിയിച്ചു. സംസ്കാര ചടങ്ങുകളുടെ പേരിൽ ചൂഷണം നടക്കുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.

ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.സംസ്കാര ചടങ്ങുകൾ സൗജന്യമായി തന്നെ നടപ്പിലാക്കി എന്നുറപ്പാക്കാൻ പ്രത്യേക സംവിധാനം തന്നെ നടപ്പിലാക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചിട്ടുണ്ട്.ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഹെൽപ് ലൈൻ സംവിധാനത്തിൽ 19 പേരാണ് പ്രവർത്തിക്കുന്നത്. ആംബുലൻസ് മുതൽ സംസ്കാരം എന്ത് കാര്യങ്ങൾക്കും ഈ ഹെല്‍പ് ലൈൻ വഴി സൗജന്യ സഹായം ലഭ്യമാക്കും.

മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അശോക അറിയിച്ചു.’ഒരു തരത്തിലുള്ള ചൂഷണങ്ങളും ഇനി നടക്കില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന എല്ലാ പഴുതുകളും അടച്ച് മാന്യമായ അന്ത്യയാത്രയ്ക്കുള്ള വഴി തന്നെ ഞങ്ങൾ ഒരുക്കിയിട്ടുണ്ട്’ എന്നും മന്ത്രി അവകാശപ്പെട്ടു.കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അർഹിക്കുന്ന ബഹുമതിയോടെ തന്നെ സംസ്കരിക്കുന്നുവെന്ന കാര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും തനിക്ക് നിർദേശം നൽകിയതായി അശോക പറയുന്നു.

‘ 16000 രൂപ വരെ ആവശ്യപ്പെട്ടു കൊണ്ട് ആംബുലൻസ് ഡ്രെവർമാരും സ്വകാര്യ വാഹന ഉടമകളും അടക്കം വൻ ചൂഷണം നടത്തുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ മനസിൽ വച്ച് ഒരു ഹെല്‍പ് ലൈൻ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്’ റവന്യു മന്ത്രി കൂട്ടിച്ചേർത്തു. 8495998495 എന്ന നമ്പറിലുള്ള ഈ ഹെൽപ് ലൈൻ കഴിഞ്ഞ ദിവസം മുതൽ തന്നെ പ്രവർത്തിച്ചു തുടങ്ങി.

covid

ന്യൂഡല്‍ഹി: വാക്സിന്‍ ക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനങ്ങള്‍ക്ക് ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍. അടുത്ത 15 ദിവസത്തിനകം 1.92 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കൊവിഷീല്‍ഡ്,​ കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകളുമാണ് സൗജന്യമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കുക. മേയ് 16നും 31നുമിടയില്‍ ഇത് നല്‍കുമെന്ന് കോന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

ഇവ നല്‍കുന്നതിന് മുന്‍പ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അറിയിക്കുമെന്നും സംസ്ഥാനങ്ങള്‍ പരമാവധി വാക്‌സിന്‍ നഷ്‌ടപ്പെടുത്താതെ ഉപയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ആകെ 191.99 ലക്ഷം ഡോസുകളാണ് വിതരണം ചെയ്യുക. 162.5 ലക്ഷം കൊവിഷീല്‍ഡും 29.49 ലക്ഷം കൊവാക്‌സിനും. സംസ്ഥാനങ്ങളുടെ ഉപയോഗത്തിനനുസരിച്ചാണ് വിതരണം ചെയ്യുകയെന്ന് ജാവദേക്കര്‍ അറിയിച്ചു. മേയ് ഒന്നിനും 15നുമിടയില്‍ 1.7 കോടി ഡോസ് വാക്‌സിനാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഇതുകൂടാതെ 4.39 കോടി ഡോസ് വാക്‌സിന്‍ നേരിട്ട് വാങ്ങാനും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ഈ മാസം അനുമതി നല്‍കി.

രാജ്യത്ത് ഇതുവരെ 18 കോടി കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. ലോകത്ത് ഇത്രവേഗം ഇത്രയധികം ഡോസുകള്‍ വിതരണം ചെയ്‌ത രാജ്യമില്ല. 114 ദിവസം കൊണ്ടാണ് ഇത്ര ഡോസുകള്‍ നല്‍കിയത്. അമേരിക്ക 115 ദിവസങ്ങള്‍ കൊണ്ടും ചൈന 119 ദിവസങ്ങള്‍ കൊണ്ടുമാണ് ഇത്രയും ഡോസുകള്‍ നല്‍കിയിരുന്നത്.

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിച്ച റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയുടെ ഒരു ഡോസിന് 995.40 രൂപ വിലയിടുമെന്ന് ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന ഡോ.റെഡ്ഡീസ് ലാബോറട്ടറി. കോവിഡ് 19 നെതിരേ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്‌നിക്. അഞ്ചുശതമാനം ജിഎസ്ടിയും ഇറക്കുമതി ചെയ്ത ഡോസുകളുടെ വിലയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, അതേസമയം ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക്കിന്റെ വില കുറവായിരിക്കും. അടുത്തയാഴ്ച മുതല്‍ വാക്‌സിന്‍ വിപണിയിലെത്തും. മെയ് ഒന്നിനാണ് സ്പുട്‌നിക് വിയുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത്. നിലവില്‍് ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്‌നിക്കിന്.

modi

ന്യൂഡല്‍ഹി: കോവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്ക് രണ്ടായിരം രൂപയുടെ എട്ടാം ഗഡു നല്‍കുന്നതിന് തുടക്കം കുറിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പൂഴ്ത്തിവയ്പ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്നും കൊവിഡ് വാക്‌സിനേഷനില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സര്‍ക്കാരിനെതിരെ കോടതികള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ച ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.പിഎം കിസാന്‍ സമ്മാന്‍ നിധി വഴി രാജ്യത്തെ ഒമ്പതര കോടി കര്‍ഷകകുടുംബങ്ങള്‍ക്കായി 19,000 കോടി രൂപയുടെ സഹായമാണ് ലഭിക്കുക.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സിബിഎസ്ഇ പരിഗണിക്കുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

ഏപ്രിൽ മാസം നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്നാണ് സിബിഎസ്ഇ നീട്ടിവച്ചത്. ജൂൺ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നും ബോർഡ് അറിയിച്ചിരുന്നു. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുൻപ് പ്രഖ്യാപനം ഉണ്ടാകുമെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയാണെങ്കിൽ മാർക്ക് എങ്ങനെ നൽകണമെന്ന കാര്യത്തിലും സിബിഎസ്ഇ ഉടൻ തീരുമാനമെടുക്കും. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോൾ ഇതുവരെയുള്ള പ്രകടന മികവ് അടിസ്ഥാനമാക്കി മാർക്കു നൽകാനായിരുന്നു തീരുമാനം. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ എഴുതാമെന്ന നിർദേശവും സിബിഎസ്ഇ മുന്നോട്ട് വച്ചിരുന്നു.

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മയും ധനസമാഹരണ ക്യാംപയിൻ വഴി നേടിയത് 11 കോടി രൂപ.ഏഴ് കോടി രൂപ ലക്ഷ്യം വച്ച് മെയ് 7 ന് തുടങ്ങിയ ക്യാംപയിന് മികച്ച പ്രതികരണമാണ് കിട്ടിയത്.ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ‘ഇൻ ദിസ് ടുഗതർ’ എന്ന് പേരിട്ട ക്യാംപയിന്‍ വഴി ഇരുവരും തുക കണ്ടെത്തിയത്.

ഫണ്ട് ശേഖരം തുടങ്ങി 24 മണിക്കൂറിനുള്ളില്‍ 3.6 കോടി ലഭിച്ചിരുന്നു. കോലിയും അനുഷ്‌കയും ചേര്‍ന്ന് 2 കോടി രൂപ നൽകിയാണ് ക്യാംപയിൻ ആരംഭിച്ചത്. കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജൻ സമാഹരണത്തിനും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി ഈ തുക വിനിയോഗിക്കും. സാമ്പത്തിക സഹായം നല്‍കിയവര്‍ക്ക് വിരാട് കോലിയും അനുഷ്‌കയും നന്ദി അറിയിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വൈറസ് വകഭേദം മറ്റുള്ളവയേക്കാള്‍ മാരകമാണെന്നും വ്യാപനശേഷി കൂടുതലാണെന്നും ലോകാരോഗ്യസംഘടന. മാത്രമല്ല, വാക്‌സിനുകള്‍ ഈ വൈറസുകളുടെ കാര്യത്തില്‍ ഫലപ്രദമാണോയെന്ന് ഉറപ്പില്ലെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 44 രാജ്യങ്ങളില്‍ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വളരെ പെട്ടന്ന് വ്യാപിക്കുകയും ആന്റിബോഡിയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ വകഭേദം.ബി.1.617.1, ബി.1.617.2 എന്നിങ്ങനെയാണ് പുതിയ വകഭേദങ്ങള്‍. ഈ വകഭേദങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന വൈറസുകളേക്കാള്‍ വ്യാപന ശേഷി കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.