National (Page 831)

അര്‍ബുദരോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതിന് മുന്‍പേ രോഗസാധ്യത പ്രവചിക്കുന്ന രക്തപരിശോധന കണ്ടെത്തി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപ്പിജനറസ് ബയോടെക്‌നോളജിയാണ് സിംഗപ്പൂരിലെ സാര്‍ ലാബ്‌സുമായി ചേര്‍ന്ന് എച്ച്ആര്‍സി എന്ന രക്തപരിശോധന വികസിപ്പിച്ചത്. ഇന്ത്യക്കാരനായ നാനോ സയന്റിസ്റ്റ് ഡോ. വിനയ് കുമാര്‍ ത്രിപാഠി, മക്കളായ അനീഷ് ത്രിപാഠി, ആഷിഷ് ത്രിപാഠി എന്നിവരുടെ നേതൃത്വത്തില്‍ ഉള്ളതാണ് രണ്ട് കമ്പനികളും.അര്‍ബുദം ബാധിച്ച് മരണമടഞ്ഞ ത്രിപാഠിയുടെ മരുമകന്‍ ഹിമാന്‍ഷു റോയിയുടെ സ്മരണാര്‍ഥമാണ് അദ്ദേഹത്തിന്റെ പേരിന്റെ ചുരുക്കെഴുത്തായ എച്ച്ആര്‍സി രക്തപരിശോധനയുടെ പേരായി ഉപയോഗിച്ചിരിക്കുന്നത്.ലളിതമായ ഈ പരിശോധനയ്ക്ക് എടുക്കുന്ന സമയം 3- 4 ദിവസം മാത്രമാണ്. ആയിരം പേരുടെ രക്തസാംപിളിന്റെ തന്മാത്രാരൂപപരമായ വിശകലനത്തിലൂടെ 25 തരത്തിലുള്ള അര്‍ബുദങ്ങള്‍ നിര്‍ണയിക്കാന്‍ ഈ രക്ത പരിശോധനക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടന പുറത്തുവിട്ട ലോക അര്‍ബുദ റിപ്പോര്‍ട്ട് അനുസരിച്ച് ഒമ്പതില്‍ ഒരാള്‍ക്ക് തന്റെ ജീവിതകാലത്ത് അര്‍ബുദം വരാനുള്ള സാധ്യതയുണ്ട്.

ന്യൂഡൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. വരുന്ന 12 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് അതിശക്ത ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.ടൗട്ടെയുടെ പ്രഭാവത്തിൽ കേരളത്തിൽ ആകമാനം ശക്തമായ മഴയും കാറ്റും രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം ഇപ്പോഴും തുടരുകയാണ്.

ഞായറാഴ്ച്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.ഗോവ, കർണാടക തീരത്താണ് നിലവിൽ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗത 118 കി.മീ മുതല്‍ 166 കി.മീ ആകുന്ന ഘട്ടമാണ് അതിശക്തമായ ചുഴലിക്കാറ്റ് എന്ന് കണക്കാക്കുക. അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മേയ് 18 ഉച്ചക്ക്/വൈകിട്ടോടു കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നുമാണ് നിലവിലെ അനുമാനം.

ചണ്ഡീഗഡ്: ഈദ് പെരുന്നാളിന് മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ പുതിയ ജില്ലയാക്കി പ്രഖ്യാപിച്ച് പഞ്ചാബ്. സാന്‍ഗ്രൂര്‍ ജില്ലയില്‍ നിന്നും 35 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇസ്ലാമിക മേഖലയെ പ്രത്യേകം ഒരു ജില്ലയാക്കി മാറ്റുകയാണ് ചെയ്തത്. അമര്‍ഗഡും അഹമ്മദ്ഗഡും അടങ്ങുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് മലേര്‍കോട്ലാ എന്ന 23-ാം ജില്ല പ്രഖ്യാപിച്ചത്.പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ് ജില്ലാ പ്രഖ്യാപനം നടത്തിയത്.മല്ലാര്‍കോട്ലയിലെ മുന്‍കാല നവാബായിരുന്ന ഷേര്‍ മുഹമ്മദ് ഖാന്‍റെ പേരിലാണ് മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ പോകുന്നതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

നഗരവികസനത്തിന്‍റെ ഭാഗമായി 150 വര്‍ഷം പഴക്കമുള്ള നവാബിന്‍റെ കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്ത് ആറു കോടിരൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുതെരഞ്ഞെടുപ്പ് വാഗ്ദ്ദാനമായിട്ടാണ് പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്‍റെ ജില്ലാപ്രഖ്യാപനം.ജില്ലാ പ്രഖ്യാപനത്തിന്‍റെ ഭാഗമായി 500 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഉടന്‍ നടത്താന്‍ പോകുന്നത്. ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ്, ഒരു വനിതാ കോളേജ്, പുതിയ ബസ് സ്റ്റേഷന്‍ എന്നിവയാണ് പദ്ധതിയിട്ടിട്ടുള്ളത്. .

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് രോഗമുക്തി നിരക്ക് 83.83 % ആയി ഉയർന്നു. പോസിറ്റിവിറ്റി നിരക്ക് 20 % ൽ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ഡല്‍ഹി, ഛത്തീസ്‌ഗഢ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതാണ് ടിപിആറിലെ കുറവിന് കാരണെമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് 80 % കൊവിഡ് കേസുകളും. കേരളത്തിലെ മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ രണ്ടാഴ്ചയായി കേസുകൾ കുത്തനെ ഉയരുകയാണെന്നും ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കര്‍ണാടകയിലാണ്. 5,98,625 പേരാണ് കർണാടകയിൽ രോഗബാധിതരായി ചികിൽസയിലുള്ളത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. മൂന്നാമത് കേരളമാണ്. 11 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലേറെ രോഗികളാണ് ചികിൽസയിലുള്ളത്. എട്ടിടങ്ങളില്‍ രോഗികളുടെ എണ്ണം അരലക്ഷത്തിലേറെയാണ്. തമിഴ്നാട്ടിലെ രോഗവ്യാപനത്തില്‍ ആശങ്കയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ പരിശോധന കൂട്ടണമെന്നും രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർ ശനമാക്കണ മെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

prime minister

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ പരിശോധന കൂട്ടണമെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും ചികിത്സ സംവിധാനങ്ങള്‍ കൂട്ടണമെന്നും വാക്‌സിനേഷന്‍ നിരക്കും, ഓക്‌സിജന്‍ ലഭ്യതയും കൂട്ടണമെന്നും മോദി നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്ന്ന ഉന്നതതല യോഗത്തിലാണ് നിര്‍്‌ദ്ദേശം.24 മണിക്കൂറുകള്‍ക്കിടെ 3,26,098 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,890 പേര്‍ രോഗബാധിതരായി മരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് 80 % കൊവിഡ് കേസുകളും. കേരളത്തിലെ മലപ്പുറം, പാലക്കാട്, കൊല്ലം എന്നീ ജില്ലകളില്‍ രണ്ടാഴ്ചയായി കേസുകള്‍ കുത്തനെ കൂടുന്ന സാഹചര്യത്തില് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

modi

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം. കോവിഡ് വ്യാപനത്തിനൊപ്പം സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും.
ഇന്നലെ രാജ്യത്ത് മൂന്ന് ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,26,098 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറുകള്‍ക്കിടെ ഉണ്ടായത്. 3,890 പേര്‍ രോഗബാധിതരായി മരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സ്പുട്‌നിക് വാക്‌സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തുന്നതോടെ വാക്‌സീന്‍ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

ന്യൂഡൽഹി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. കേന്ദ്ര സർക്കാർ പ്രതിനിധികളും ഇസ്രായേൽ എംബസി അധികൃതരും ചേർന്ന് ഏറ്റുവാങ്ങി. പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡൽഹിയിൽ എത്തിച്ചത്. ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇടുക്കിയിലെത്തിക്കും.

ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്ന സൗമ്യ കഴിഞ്ഞദിവസമാണ് ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത് . ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്‌മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു.

2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നല്‍കിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രായേൽ സർക്കാരിന് കൈമാറിയിരുന്നു.

ഭോപാല്‍: കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പെന്‍ഷനും നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍. അനാഥരായ കുട്ടികളെ ഉപേക്ഷിക്കില്ലെന്നും, രക്ഷിതാക്കളോ മാതാപിതാക്കളോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം 5000 രൂപ വീതം പെന്‍ഷനും സൗജന്യ വിദ്യാഭ്യാസവും റേഷനും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക വായ്പ പദ്ധതിയും ആരംഭിക്കും. ബുധനാഴ്ച മധ്യപ്രദേശില്‍ 8,970 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 84 പേര്‍ മരിച്ചു.

ബെംഗളൂരു: കോവിഡ് പ്രതിസന്ധി മുതലെടുത്ത് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകളുണ്ടാക്കി കോവിഡ് ചികിത്സയ്‌ക്കെന്ന പേരില്‍ പണമാവശ്യപ്പെട്ട് തട്ടിപ്പ്. ബംഗളുരുവില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മലയാളികള്‍ക്കാണ് പണം നഷ്ടപ്പെട്ടത്. ബെംഗളൂരുവില്‍ പ്രമുഖ വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍് വ്യാജ സമൂഹമാധ്യമ അക്കൗണ്ടുണ്ടാക്കി കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അത്യാവശ്യമായി പണം വേണമെന്നും പറഞ്ഞാണ് സുഹൃത്തുക്കളെ കണ്ടെത്തി അജ്ഞാത സംഘം സന്ദേശമയക്കുന്നത്. സ്വകാര്യ കമ്പനി ഡയറക്ടറുടെ പേരില്‍ അരലക്ഷത്തിലധികം രൂപയാണ് ഗൂഗിള്‍ പേ അക്കൗണ്ട് വഴി സംഘം കഴിഞ്ഞ ദിവസം തട്ടിയെടുത്തത്. പണം നഷ്ടമായവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്. ഓണ്‍ലൈന് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ബെംഗളൂരു പൊലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി: കോവിഡ് 19 പുറത്ത് വന്നത് വുഹാനിലെ രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നില്‍ നിന്നാവാന്‍ സാധ്യതയുണ്ടെന്ന് കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന അമേരിക്കന്‍ പണ്ഡിതനും സ്റ്റോക് ടണ്‍ സെന്ററിന്റെ ചെയര്‍മാനുമായ ജെയിംസ് ക്രാസ്‌ക.

ഒന്നുകില്‍ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് അതല്ലെങ്കില്‍ വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്ന്- ഇതില്‍ ഏതെങ്കിലും ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നായിരിക്കും കോവിഡ് വൈറസ് പുറത്ത് വന്നിരിക്കുക’. – അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കന്‍ ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജെയിംസ് ക്രാസ്‌കയുടെ ഈ വെളിപ്പെടുത്തല്‍.

രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 2020 ഏപ്രില്‍ 14നാണ്. യുഎസ് ആഭ്യന്തരവകുപ്പിന്റെ രഹസ്യരേഖകള്‍ പറയുന്നത് കോവിഡില്‍ ഗവേഷണം നടത്തുന്നതിനാല്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സുരക്ഷാഭീഷണിയും കെടുകാര്യസ്ഥതയും ഒന്നിച്ച് നിലനില്‍ക്കുന്ന ഇടമാണെന്നാണ്. എന്നിട്ടും സര്‍ക്കാര്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചില്ല.- ജെയിംസ് ക്രാസ്‌ക പറഞ്ഞു.

കോവിഡ് വന്നപ്പോള്‍ ചൈന വുഹാനില്‍ നിന്നും ബെയ്ജിങിലേക്കുള്ള വിമാനസര്‍വീസ് റദ്ദാക്കി. പകരം വുഹാനില്‍ നിന്നും ലോകത്തിന്റെ മറ്റ് എല്ലാ കോണുകളിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരുന്നു. കോവിഡ് മഹാമാരിയെ പ്രകൃതിയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതാണെന്നതിന് തെളിവില്ല. അതേ സമയം ഈ രോഗത്തെ വുഹാനിലെ ലാബുമായി ബന്ധപ്പെടുത്താനുള്ള തെളിവുകളുണ്ട്. ലോകാരോഗ്യസംഘടനയ്ക്ക് കോവിഡ് സാമ്പിളുകള്‍ നല്‍കുന്നതില്‍ ചൈന പരാജയപ്പെട്ടു. പകരം മറ്റ് രാജ്യങ്ങളെ യാതൊരു തെളിവും നല്‍കാതെ കുറ്റപ്പെടുത്തി വ്യാജമായ പുതിയ തിയറികള്‍ ഉണ്ടാക്കി കുറ്റം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ചൈന ശ്രമിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.