കോവിഡ് വ്യാപനം : പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

modi

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം. കോവിഡ് വ്യാപനത്തിനൊപ്പം സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും.
ഇന്നലെ രാജ്യത്ത് മൂന്ന് ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3,26,098 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറുകള്‍ക്കിടെ ഉണ്ടായത്. 3,890 പേര്‍ രോഗബാധിതരായി മരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സ്പുട്‌നിക് വാക്‌സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തുന്നതോടെ വാക്‌സീന്‍ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ.