ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ പരിശോധന കൂട്ടണമെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും ചികിത്സ സംവിധാനങ്ങള്‍ കൂട്ടണമെന്നും വാക്‌സിനേഷന്‍ നിരക്കും, ഓക്‌സിജന്‍ ലഭ്യതയും കൂട്ടണമെന്നും മോദി നിര്‍ദ്ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്ന്ന ഉന്നതതല യോഗത്തിലാണ് നിര്‍്‌ദ്ദേശം.24 മണിക്കൂറുകള്‍ക്കിടെ 3,26,098 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,890 പേര്‍ രോഗബാധിതരായി മരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് 80 % കൊവിഡ് കേസുകളും. കേരളത്തിലെ മലപ്പുറം, പാലക്കാട്, കൊല്ലം എന്നീ ജില്ലകളില്‍ രണ്ടാഴ്ചയായി കേസുകള്‍ കുത്തനെ കൂടുന്ന സാഹചര്യത്തില് കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
2021-05-15

