National (Page 830)


നാരദ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ബംഗാളില്‍ നാടകീയ നീക്കങ്ങള്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാരെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സി.ബിഐ. ആസ്ഥാനത്തെത്തി. രണ്ട് മന്ത്രിമാരുള്‍പ്പടെ നാല് തൃണമൂല്‍ നേതാക്കളാണ് അറസ്റ്റിലായത്. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ മേയര്‍ സോവ്ഹന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായത്.

മന്ത്രിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനര്‍ജി എത്തിയത്. പറ്റുമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ എന്നാണ് മമത സി.ബി.ഐ. ഓഫീസിലെത്തിയതിനു ശേഷം പറഞ്ഞത്‌. അറസ്റ്റിലായ തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീമിന്റെ വീട്ടിലെത്തിയതിനു ശേഷമാണ് മമത സി.ബി.ഐ. ആസ്ഥാനത്ത് എത്തിയത്. മന്ത്രിമാരായ ഫിര്‍ഹാദ് ഹകിം, സുബ്രത മുഖര്‍ജി ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഫിര്‍ഹാദ് ഹകിമിനെ വീട്ടിലെത്തിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. വ്യക്തമായ അനുമതിയില്ലെന്നാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തതെന്ന് പരാതിയുണ്ട്. തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെയും സിബിഐ ഓഫീസിലേക്ക് കൊണ്ടുപോയി. 2019ല്‍ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സോവന്‍ ചാറ്റര്‍ജി ഈ മാര്‍ച്ചില്‍ ബിജെപി വിടുകയുണ്ടായി.

ഈ നാല് നേതാക്കള്‍ക്കെതിരെയും അന്വേഷണത്തിന് ഗവര്‍ണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. സിബിഐ സ്പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. എംഎല്‍എമാര്‍ക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണം. എന്നാല്‍ സിബിഐ ഗവര്‍ണറുടെ അനുമതിയാണ് നേടിയത്. നാല് പേരും കഴിഞ്ഞ മമത മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്നു.

മുംബൈ: ഇന്ത്യയ്ക്കായി ഹൃദയത്തില്‍ തൊടുന്ന ബ്ലോഗ് പോസ്റ്റുമായി ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം മാത്യു ഹൈഡന്‍ രംഗത്ത്. ‘എനിക്കെപ്പോഴും വലിയ ബഹുമാനമാണ് ഇന്ത്യയിലെ നേതാക്കളെക്കുറിച്ചു, സര്‍ക്കാര്‍ ഓഫീസര്‍മാരെക്കുറിച്ചും ഇത്രയും വലതും വൈവിദ്ധ്യവുമായ രാജ്യത്ത് അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പരിപാടികള്‍ തന്നെയാണ് അതിന് കാരണം, ഞാന്‍ വലുതായി ഡാറ്റ അറിയുന്ന ആളല്ല, എന്നാല്‍ ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ വരുന്ന കണക്കുകള്‍ ശരിക്കും ഗംഭീരമാണ്, ഇതിനകം തന്നെ ഇന്ത്യയില്‍ 160 ദശലക്ഷം ആളുകള്‍, ഏതാണ്ട് ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ അഞ്ചിരട്ടി വാക്സിന്‍ എടുത്തിട്ടുണ്ട്.

ഞാന്‍ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിക്കുന്നത് ഇത്രയുമാണ് എത്ര വലിയ ജനസംഖ്യയാണ് ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത് എന്ന് നിങ്ങള്‍ നോക്കൂ’.ഇന്ത്യയിലെ യഥാര്‍ത്ഥ അവസ്ഥ പലപ്പോഴും ആയിരക്കണക്കിന് മൈല്‍ അകലെ ഇരിക്കുന്നവര്‍ക്ക് കൃത്യമായി ലഭിക്കണമെന്നില്ലെന്ന് ഹൈഡന്‍ പറയുന്നു.”140 കോടിയോളം ജനസംഖ്യയുള്ള ഒരു രാജ്യത്തെ കൊവിഡിനെതിരായ ഈ യുദ്ധത്തില്‍ വൈറസ് വ്യാപനത്തിന്‍റെ ആദ്യഘട്ടം മുതല്‍ ചില വിദേശ മാധ്യമങ്ങള്‍ ആക്രമിക്കുകയാണ്.

ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്തിന് പൊതു പരിപാടികള്‍ നടപ്പിലാക്കാനും വിജയിപ്പിക്കാനുമുള്ള സമയം നല്‍കണം. കഴിഞ്ഞ ഒരു ദശകമായി ഇന്ത്യ സന്ദര്‍ശിക്കുന്നു, ഇന്ത്യ എന്‍റെ ആത്മീയ ഗൃഹമാണ്’ -ഹൈഡന്‍ പറയുന്നു.ഹൈഡന്‍റെ ബ്ലോഗില്‍ എഴുതിയ കുറിപ്പിന്‍റെ പ്രസക്ത ഭാഗങ്ങള്‍ വ്യവസായി ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്.വിദേശ മാധ്യമങ്ങളില്‍ ഇന്ത്യയിലെ കൊവിഡ് അവസ്ഥ സംബന്ധിച്ച് വരുന്ന വാര്‍ത്തകളെ ഹൈഡന്‍ തന്‍റെ ബ്ലോഗ് പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.

ദില്ലി: ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് മരുന്ന് പുറത്തിറക്കുക. 10,000 ഡോസാണ് പുറത്തിറക്കുന്നത്. ദില്ലിയിലെ ചില ആശുപത്രികളില്‍ തിങ്കളാഴ്ച മരുന്ന് നല്‍കും.

മരുന്നിന് ഡ്രെഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) എന്ന ഡിആര്‍ഡിഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കോവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.

വെള്ളത്തില്‍ അലിയിച്ച് കഴിക്കാവുന്ന കോവിഡ് പ്രതിരോധ മരുന്നാണിത്. ഭൂരിഭാഗം കോവിഡ് ലക്ഷണങ്ങളെയും നിര്‍വീര്യമാക്കാന്‍ മരുന്നിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തിനുള്ളിലെ വൈറസിന്റെ വളര്‍ച്ചയെ തടയും. ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനും മരുന്ന് ഫലപ്രദമാണ്.

റഷ്യയുടെ സ്പുട്‌നിക് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. വാക്‌സിന്റെ രണ്ടാം ബാച്ച് ഞായറാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലെത്തിയെന്ന് സ്പുട്‌നിക് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. മോസ്‌കോയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് വാക്‌സിൻ ഹൈദരാബാദിൽ എത്തിച്ചത്. വിമാനത്തില്‍ നിന്ന് വാക്‌സിന്‍ ബോക്‌സുകള്‍ ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഒപ്പം അവര്‍ ട്വിറ്റ് ചെയ്തു.

രണ്ടാമത്തെ ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്‌നിക്കിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കൊവിഡ്19 നെതിരായ റഷ്യൻ – ഇന്ത്യൻ സംയുക്ത പോരാട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്നും ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന മേഖലകളിലൊന്നണിതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്​ കൊവിഡ് വ്യാപനം രൂക്ഷമാവുകയും പുതിയ​ കേസുകളിൽ വൻവർധന രേഖപ്പെടുത്തുകയും ചെയ്തതോടെയാണ്​ ​ കേന്ദ്ര സർക്കാർ സ്​ഫുട്​നിക്​ വാക്​സിന്​ അംഗീകാരം നൽകിയത്​. സ്പുട്നിക് കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഈമാസം ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. 1,50,000 ഡോസ് സ്പുട്നിക് വാക്സിനാണ് അന്ന് എത്തിയത്. ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിൻ ഹൈദരാബാദില്‍ എത്തുമെന്നും റഷ്യ അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്നിക്കിന്. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്സിനാണ് സ്പുട്നിക്. ഇറക്കുമതി ചെയ്ത സ്പുട്നിക് വാക്‌സിന്റെ ഒരു ഡോസിന് ഇന്ത്യയില്‍ 995 രൂപ വിലയീടാക്കേണ്ടി വരുമെന്ന് ഡോ.റെഡ്ഡീസ് ലാബോറട്ടറി അറിയിച്ചുരുന്നു. എന്നാൽ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്നിക്കിന്റെ വില കുറവായിരിക്കും.

ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ വീട്ടിലെ ഐസോലേഷന്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇതനുസരിച്ച് രോഗലക്ഷണങ്ങള്‍ കാണിച്ച് കുറഞ്ഞത് പത്ത് ദിവസം കഴിഞ്ഞ്, തുടര്‍ച്ചയായ മൂന്നു ദിവസം പനിയൊന്നും ഇല്ലാത്തപക്ഷം ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം. ഇവര്‍ക്ക് പിന്നീട് കോവിഡ് പരിശോധനയുടെ ആവശ്യമില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു. കൂടാതെ, പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തെളിഞ്ഞ, ലക്ഷണങ്ങളൊന്നും ഇല്ലാത്തതും, ഓക്‌സിജന്‍ തോത് 94 ശതമാനത്തിനു മുകളില്‍ ഉള്ളതുമായ രോഗിയെ രോഗലക്ഷണമില്ലാത്ത കോവിഡ് രോഗിയായി കണക്കാക്കാമെന്നും ശ്വാസകോശ നാളിയില്‍ പ്രശ്‌നങ്ങളുള്ളവരോ, പനിയുള്ളവരോ, ശ്വാസംമുട്ടല്‍ ഇല്ലാത്തവരോ, ഓക്‌സിജന്‍ തോത് 94 ശതമാനത്തിനു മുകളിലായതോ ആയ രോഗിയെ ലഘുവായ ലക്ഷണങ്ങളോടുകൂടിയ കോവിഡ് രോഗിയായി കണക്കാക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഈ രോഗികള്‍ക്ക് 24 മണിക്കൂറും ഒരു പരിചാരകന്റെ സേവനം ആവശ്യമാണെന്നും പരിചാരകനും ആശുപത്രിയും തമ്മിലുള്ള ആശയവിനിമയം ഹോം ഐസൊലേഷന്‍ കാലയളവില്‍ നിര്‍ബന്ധമാണെന്നും പുതുക്കിയ മാര്‍ഗരേഖ പറയുന്നു.

yogi

ലഖ്നൗ : കോവിഡ് രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ കര്‍ശന നടപടികള്‍ ഒടുവില്‍ ഫലം കണ്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കുട്ടികളെ കോവിഡില്‍ നിന്നും രക്ഷിക്കാനുള്ള മാതൃക ബോംബെ ഹൈക്കോടതിക്ക് പൂര്‍ണ്ണമായും ബോധിച്ചു.കുട്ടികള്‍ക്കുള്ള ഐസിയു ബെഡുകള്‍ വര്‍ധിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനമാണ് ബോംബെ ഹൈക്കോടതി ഉയര്‍ത്തിപ്പിടിച്ച യുപി മാതൃക.

കോവിഡ് മൂന്നാം തരംഗം വരുമെന്നും ഇത് കുട്ടികളെയാണ് അധികമായി ബാധിക്കുക എന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് കുട്ടികള്‍ക്കുള്ള ഐസിയു ബെഡുകള്‍ കൂട്ടാന്‍ യോഗി തീരുമാനിച്ചത്. ഈ യുപി മാതൃകയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും ജസ്റ്റിസ് ഗിരിഷ് കുല്‍ക്കര്‍ണിയും അഭിനന്ദിച്ചു.ഏപ്രിലില്‍ 16.33 ശതമാനമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ വെറും 4.8 ശതമാനം മാത്രമാണ്.

ഉത്തര്‍പ്രദേശിന്റെ ഈ അപൂര്‍വ്വ നേട്ടത്തിനെ ലോകാരോഗ്യസംഘടന അഭിനന്ദിച്ചു. ബോംബെ ഹൈക്കോടതിയും യോഗി സര്‍ക്കാരിനെ അഭിനന്ദിച്ചു. 90,000 വരുന്ന ഗ്രാമങ്ങളില്‍ രോഗികളെ കണ്ടെത്താനും അവരെ തനിച്ച് താമസിപ്പിക്കാനും ബൃഹത്തായ സംവിധാനം ഒരുക്കുന്നതിലും യുപി സര്‍ക്കാര്‍ വിജയിച്ചു. ഇതുവഴി 250 മെട്രിക് ടണ്ണിന് പകരം 1000 മെട്രിക് ടണ്‍ ഓക്സിജന്‍ കണ്ടെത്താന്‍ യുപി സര്‍ക്കാരിന് കഴിഞ്ഞു.

രോഗികളെ കൃത്യമായി നിരീക്ഷിക്കല്‍, പിന്തുടരല്‍, ടെസ്റ്റ് ചെയ്യല്‍ എന്നീ കാര്യങ്ങള്‍ കൃത്യമായി നടത്തിയതിന്റെ പേരില്‍ ലോകാരോഗ്യസംഘടനയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അഭിനന്ദിച്ചു.നിരവധി സംസ്ഥാനങ്ങള്‍ ഓക്സിജന്‍ ക്ഷാമം മൂലം ബുദ്ധിമുട്ടുമ്പോള്‍, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓക്സിജന്‍ എത്തിക്കാനും അത് ട്രാക്ക് ചെയ്യാനും സവിശേഷമായ ഒരു സംവിധാനം ഒരുക്കിയിരുന്നു. ഇത്തരം ഒരു സഹകരണാടിസ്ഥാനത്തിലുള്ള സംവിധാനം വഴി കൃത്യമായി ഓക്സിജന്‍ വേണ്ടിടത്ത് എത്തിക്കുന്നതിലും യോഗി സര്‍ക്കാര്‍ വിജയിച്ചു.

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജ്യസഭ എം.പിയും കോണ്‍ഗ്രസ് നേതാവുമയിരുന്ന രാജീവ് സാതവ് അന്തരിച്ചു. ഗുരുതരാവസ്ഥയില്‍ പുനയിലെജഹാംഗീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോവിഡി​െൻറ അപകടകാരിയായ പുതിയ വകഭേദമാണ്​ രാജീവി​െൻറ മരണത്തിന്​ വഴിയൊരുക്കിയത്​. പുണെ ജഹാംഗീർ ആശുപത്രിയിൽ പ്രവേശിപ്പിക്ക​പ്പെട്ട അദ്ദേഹത്തി​​െൻറ നില വഷളായതിനെ തുടർന്ന്​ വെൻറിലേറ്ററിലേക്ക്​ മാറ്റിയിരുന്നു. ഞായറാഴ്​ച രാവിലെയോടെയാണ്​ അന്ത്യം.

മഹാരാഷ്​ട്രയിലെ പുണെ സ്വദേശിയായ രാജീവ്​ കോൺഗ്രസ്​ പ്രവർത്തക സമിതിയിലെ സ്​ഥിരം ക്ഷണിതാവും ഗുജറാത്തി​െൻറ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു. 2010 മുതൽ 14 വരെ യൂത്ത്​ കോൺഗ്രസ്​ അഖിലേന്ത്യ പ്രസിഡൻറായിരുന്നു.

2014ൽ മഹാരാഷ്​ട്രയിലെ ഹിംഗോളി മണ്ഡലത്തിൽനിന്ന്​ ശിവസേന എം.പി സുരേഷ്​ വാംഖഡെയെ പരാജയപ്പെട​ുത്തി ലോക്​സഭയിലെത്തിയിരുന്നു. 20 വർഷം ശി​വസേന കൈവശംവെച്ച കലാംനൂരി അസംബ്ലി മണ്ഡലം 2009ൽ കോൺഗ്രസിനുവേണ്ടി പിടിച്ചെടുത്ത നേതാവായിരുന്നു രാജീവ്​ സാതവ്​. നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപെടെയുള്ള പ്രമുഖർ അനുശോചിച്ചു.

ന്യൂഡൽഹി:കൊവിഡ് ചികിത്സയ്‌ക്ക് ഇന്ത്യൻ ശാസ്‌ത്രജ്ഞർ തദ്ദേശീയമായി വികസിപ്പിച്ച 2- ഡി ഓക്‌സി – ഡി – ഗ്ലൂക്കോസ് ( 2 – ഡി ജി ) മരുന്ന് അടുത്തയാഴ്ച ഡി.ആർ.ഡി.ഒയുടെ ആശുപത്രികളിൽ രോഗികൾക്ക് നൽകിത്തുടങ്ങും.ഒരു മാസത്തിനുള്ളിൽ രാജ്യത്തെ മറ്റ് ആശുപത്രികളിലും 2-ഡി.ജി മരുന്ന് എത്തിയേക്കും.റഷ്യൻ വാക്സിനായ സ്‌പുട്നിക് ഇന്ത്യയിൽ നിർമ്മിക്കുന്ന ഡോ. റെഡ്ഢീസ് ലാബോറട്ടറീസുമായി ചേർന്നാണ് ഡി.ആർ.ഡി.ഒ മരുന്ന് വികസിപ്പിച്ചത്.

വാണിജ്യാടിസ്ഥാനത്തിൽ മരുന്ന് നിർമ്മിക്കാൻ ഡോ. റെഡ്ഢീസ് ലാബോറട്ടറീസുമായി സർക്കാർ ചർച്ച നടത്തിയിരുന്നു.ഐ.സി.എം.ആർ നിർദ്ദേശിച്ചിട്ടുള്ള ചികിത്സയ്‌ക്കൊപ്പം 2 – ഡി ജി മരുന്നു കൂടി നൽകുമ്പോഴാണ് കൂടുതൽ ഫലപ്രദമാകുന്നത്. വെള്ളത്തിൽ അലിയിച്ച് കഴിക്കുന്ന പൊടിരൂപത്തിലുള്ള മരുന്ന് വൈറസ് ബാധിച്ച കോശങ്ങളെ തെരഞ്ഞു പിടിച്ച് പ്രവർത്തിക്കും. 1

0,000 ഡോസ് മരുന്ന് തയ്യാറായതായി ഡി.ആർ.ഡി.ഒ അറിയിച്ചു. ആദ്യ ഘട്ടത്തിൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുത്ത രോഗികൾക്കാണ് മരുന്ന് നൽകുക. ഉൽപാദനം കൂട്ടുമെന്ന് അറിയിച്ച ഡി.ആർ.ഡി.ഒ മരുന്ന് പൊതുവിപണിയിൽ എന്ന് കിട്ടുമെന്നു പറഞ്ഞിട്ടില്ല. മിതമായും തീവ്രമായും രോഗമുള്ളവരിൽ വൈറസ് പെരുകുന്നത് തടഞ്ഞ്,​ രണ്ടര ദിവസം നേരത്തേ രോഗമുക്തിയുണ്ടാകും.

ചെന്നൈ : തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി സംഭാവന നല്‍കി നടന്മാരായ സൂര്യയും കാര്‍ത്തിയും. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് കൈമാറിയത്. നടന്‍ അജിത്ത് 25 ലക്ഷം രൂപയാണ് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്.രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നല്‍കി.

കോവിഡ് രണ്ടാംതരംഗം സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം മെയ് 28 ന് ചേരുന്നു. സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ജിഎസ്ടി കൗണ്‍സില്‍ ചേരുന്നത്.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജി എസ് ടി നഷ്ടപരിഹാരകാര്യത്തില്‍ പുനപരിശോധന, സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ സംബന്ധിച്ച കാര്യങ്ങള്‍, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ചരക്കുകളുടെ നികുതി നിരക്ക് ഇളവ് തുടങ്ങിയ കാര്യങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്‌തേക്കും.

പല സംസ്ഥാനങ്ങളും ഉടന്‍ തന്നെ ജിഎസ്ടി കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്നാവശ്യം ഇതിനകം ഉന്നയിച്ചിരുന്നു. പശ്ചിമബംഗാള്‍ ധനമന്ത്രി ജിഎസ്ടി നഷ്ടപരിഹാരത്തെ സംബന്ധിച്ച് കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തിരുന്നു.പൊതുവേ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ജി എസ് ടി സംബന്ധമായ വിഷയങ്ങളില്‍ കേരളത്തിന്റെ ശബ്ദമാണ് ഉയര്‍ന്നുകേള്‍ക്കുക.

ജി എസ് ടി നഷ്ടപരിഹാരം 2022 ജൂലൈ എന്ന കാലാവധി കഴിഞ്ഞും തുടരണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.മൂന്നുമാസത്തിലൊരിക്കലെങ്കിലും ജിഎസ്ടി കൗണ്‍സില്‍ ചേര്‍ന്നിരിക്കണമെന്നാണ് ചട്ടമെങ്കിലും കേന്ദ്രം അത് പാലിക്കാത്തതിനെ നിരവധി സംസ്ഥാനങ്ങള്‍ അപലപിക്കുന്നുണ്ട്.ജിഎസ്ടി സ്ലാബുകളുടെ ഏകീകരണം, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരല്‍ തുടങ്ങിയ കൂടി മെയ് 28ലെ ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്‌തേക്കും.