കോവിഡ് : മരിച്ചവരുടെ മക്കളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ശിവ്‌രാജ് സിംഗ് ചൗഹാന്‍

ഭോപാല്‍: കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പെന്‍ഷനും നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍. അനാഥരായ കുട്ടികളെ ഉപേക്ഷിക്കില്ലെന്നും, രക്ഷിതാക്കളോ മാതാപിതാക്കളോ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം 5000 രൂപ വീതം പെന്‍ഷനും സൗജന്യ വിദ്യാഭ്യാസവും റേഷനും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക വായ്പ പദ്ധതിയും ആരംഭിക്കും. ബുധനാഴ്ച മധ്യപ്രദേശില്‍ 8,970 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 84 പേര്‍ മരിച്ചു.