മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ പുതിയ ജില്ലയാക്കി പ്രഖ്യാപിച്ച് പഞ്ചാബ്

ചണ്ഡീഗഡ്: ഈദ് പെരുന്നാളിന് മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ പുതിയ ജില്ലയാക്കി പ്രഖ്യാപിച്ച് പഞ്ചാബ്. സാന്‍ഗ്രൂര്‍ ജില്ലയില്‍ നിന്നും 35 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇസ്ലാമിക മേഖലയെ പ്രത്യേകം ഒരു ജില്ലയാക്കി മാറ്റുകയാണ് ചെയ്തത്. അമര്‍ഗഡും അഹമ്മദ്ഗഡും അടങ്ങുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് മലേര്‍കോട്ലാ എന്ന 23-ാം ജില്ല പ്രഖ്യാപിച്ചത്.പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗാണ് ജില്ലാ പ്രഖ്യാപനം നടത്തിയത്.മല്ലാര്‍കോട്ലയിലെ മുന്‍കാല നവാബായിരുന്ന ഷേര്‍ മുഹമ്മദ് ഖാന്‍റെ പേരിലാണ് മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ പോകുന്നതെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

നഗരവികസനത്തിന്‍റെ ഭാഗമായി 150 വര്‍ഷം പഴക്കമുള്ള നവാബിന്‍റെ കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്ത് ആറു കോടിരൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുതെരഞ്ഞെടുപ്പ് വാഗ്ദ്ദാനമായിട്ടാണ് പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്‍റെ ജില്ലാപ്രഖ്യാപനം.ജില്ലാ പ്രഖ്യാപനത്തിന്‍റെ ഭാഗമായി 500 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ഉടന്‍ നടത്താന്‍ പോകുന്നത്. ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ്, ഒരു വനിതാ കോളേജ്, പുതിയ ബസ് സ്റ്റേഷന്‍ എന്നിവയാണ് പദ്ധതിയിട്ടിട്ടുള്ളത്. .