ബെംഗളൂരു: കോവിഡ് പ്രതിസന്ധി മുതലെടുത്ത് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകളുണ്ടാക്കി കോവിഡ് ചികിത്സയ്ക്കെന്ന പേരില്‍ പണമാവശ്യപ്പെട്ട് തട്ടിപ്പ്. ബംഗളുരുവില്‍ മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മലയാളികള്‍ക്കാണ് പണം നഷ്ടപ്പെട്ടത്. ബെംഗളൂരുവില്‍ പ്രമുഖ വ്യാപാരികളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍് വ്യാജ സമൂഹമാധ്യമ അക്കൗണ്ടുണ്ടാക്കി കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അത്യാവശ്യമായി പണം വേണമെന്നും പറഞ്ഞാണ് സുഹൃത്തുക്കളെ കണ്ടെത്തി അജ്ഞാത സംഘം സന്ദേശമയക്കുന്നത്. സ്വകാര്യ കമ്പനി ഡയറക്ടറുടെ പേരില്‍ അരലക്ഷത്തിലധികം രൂപയാണ് ഗൂഗിള്‍ പേ അക്കൗണ്ട് വഴി സംഘം കഴിഞ്ഞ ദിവസം തട്ടിയെടുത്തത്. പണം നഷ്ടമായവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ബെംഗളൂരു പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2021-05-15

