National (Page 799)

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിച്ചതിന് പിന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ജനുവരി-ഫെബ്രുവരിയോടെ വാക്‌സിനേഷന്‍ തുടങ്ങുകയും കോവിഡ് കേസുകള്‍ കുറയുകയും ചെയ്തതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം കാട്ടി. അതോടൊപ്പം വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും വ്യാപനം അതിവേഗത്തിലാകുകയും ചെയ്തു.ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയവും മതപരവുമായ ചടങ്ങുകള്‍ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകളും വിവിധ മതചടങ്ങുകളും നടക്കുന്ന സമയമാണിത്. ആരുടെയും മതവികാരം വൃണപ്പെടാത്ത രീതിയില്‍ നിയന്ത്രണത്തോടെ അവ നടത്തേണ്ടത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.ചന്തകളിലും ഭക്ഷണശാലകളിലും ഷോപ്പിങ് മാളുകളിലും വന്‍ ജനക്കൂട്ടമാണ് ഉള്ളത്. ഇവിടങ്ങളിലെല്ലാം അതിതീവ്ര വ്യാപനം നടക്കാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ ശനിയാഴ്ച റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എയിംസ് തലവന്‍ ഇക്കാര്യം പറഞ്ഞത്.

2,34,692 കോവിഡ് കേസുകളാണ് രാജ്യത്ത് ശനിയാഴ്ച രേഖപ്പെടുത്തിയത്.മെഡിക്കല്‍ ഓക്‌സിജനും വാക്‌സിന്‍ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രത്തെ സമീപിച്ചത് ആരോഗ്യ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് എന്നതിന് തെളിവാണ്.

ഈ സാഹചര്യത്തില്‍ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടന്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ വൈറസ് ബാധിതനായ ഒരാള്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന 30 ഓളം പേരിലേക്കാണ് രോഗം പകര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് കൂടുതല്‍ ഉയര്‍ന്ന സംഖ്യയായി മാറിയിരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ സ്ഥിതിഗതികളെ ഗൗരവമായി കാണുന്നില്ല.

ayodya

രാമക്ഷേത്രത്തിനായി വിശ്വ ഹിന്ദു പരിഷത്ത് പിരിച്ച 22 കോടി രൂപയുടെ പതിനയ്യായിരത്തോളം ബാങ്ക് ചെക്കുകൾ മടങ്ങിയതായി റിപ്പോർട്ട്. സാങ്കേതിക തകരാറാണോ ഇതിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. പ്രശ്ന പരിഹാരത്തിനായി ബാങ്കുകൾ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ ശ്രീ റാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് അം​ഗം ഡോ അനിൽ മിശ്ര, ഒരിക്കൽ കൂടി സംഭാവനകൾ‌ നൽകാനും ആവശ്യപ്പെട്ടു. ക്ഷേത്ര നിർമാണത്തിനായി കേന്ദ്രം സ്ഥാപിച്ചതാണ് ശ്രീ റാം ജന്മഭൂമി തീർഥ് ക്ഷേത്ര.

ബാങ്ക് അക്കൗണ്ടുകളിൽ ഫണ്ടില്ലാത്തതോ, സാങ്കേതിക തകരാറോ ആവാം ചെക്ക് മടങ്ങാൻ കാരണമെന്ന് ട്രസ്റ്റ് അറിയിച്ചു. മടങ്ങിയ 15,000 ചെക്കുകളിൽ, രണ്ടായിരത്തോളം ലഭിച്ചത് അയോധ്യയിൽ നിന്നാണ്. രാമക്ഷേത്ര നിർമാണത്തിനായി ജനുവരി പതിനഞ്ച് മുതൽ ഫെബ്രുവരി പതിനേഴ് വരെ വി.എച്ച്.പി രാജ്യവ്യാപക കളക്ഷൻ ക്യാമ്പയിനാണ് നടത്തിയിരുന്നത്. അയ്യായിരത്തോളം കോടി രൂപ ഇക്കാലയളവിൽ പിരിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ക്ഷേത്ര ട്രസ്റ്റ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഒരു പ്രത്യേക രോഗത്തിന് എതിരെ വാക്സിനേഷൻ നൽകിയ ശേഷം ആളുകളിൽ ഉണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങളെക്കുറിച്ച് സൂചന നൽകുകയാണ് എ ഇ എഫ് ഐ. കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിനെ തുടർന്ന് ഇന്ത്യയിൽ മാർച്ച് 29 വരെ 180ഓളം പേർ മരിച്ചുവെന്ന് അഡ്വേഴ്സ് ഇഫക്ട്സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷൻ (എഇഎഫ്ഐ) കമ്മിറ്റി റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം ജനുവരി 16 മുതൽ 95.43 മില്യൺ ഡോസ് കോവിഡ് – 19 വാക്സിനുകൾ ആളുകൾക്ക് നൽകിയിട്ടുണ്ട്. 11.27 മില്യൺ ആളുകൾക്ക് കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചു. ഏപ്രിൽ ഒമ്പതു മുതൽ എ ഇ എഫ് ഐകളിലെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ ലഭ്യമല്ലെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇരുപതിനായിരത്തിലധികം ആളുകളിൽ വാക്സിൻ ഒരു ഡോസ് ലഭിച്ചതിന് ശേഷം പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

അവരിൽ 97% പേരും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലാത്ത മിതമായ പാർശ്വഫലങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഠിനവും ഗുരുതരവുമായ പ്രതികൂല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു മാസത്തോളമായി സർക്കാർ ഇതിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും നൽകിയിട്ടില്ല.വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ 276 ഓളം ആശുപത്രികളിലായി എ ഇ എഫ് ഐ ബാധിതരായ 305 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

124 മരണങ്ങൾ വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ സംഭവിച്ചിച്ചുണ്ട്. എന്നാൽ, ദിവസങ്ങൾ കഴിയുന്തോറും മരണങ്ങളുടെ എണ്ണം കുറയുന്നുണ്ട്. അതേസമയം ഈ ശാരീരിക പ്രതികരണങ്ങൾ എല്ലായ്പ്പോഴും വാക്സിൻ മൂലമാകണമെന്നില്ല. മാത്രമല്ല ഇന്ത്യയിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന കോവിഡ് -19 വാക്സിനുകൾ ഇതുവരെ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടില്ല.

എ ഇ‌ എഫ്‌ ഐ നിരീക്ഷണവും അന്വേഷണവും അനുസരിച്ച് ചില മരുന്നുകളും വാക്സിനുകളും പൊതുജനങ്ങളിൽ സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയ സംഭവങ്ങൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. ലോകമെമ്പാടുമുള്ള അവലോകനങ്ങൾ ഇന്ത്യയുടെ ദേശീയ എ ഇ‌ എഫ്‌ ഐ കമ്മിറ്റി ഉൾപ്പെടെ വിവിധ കമ്മിറ്റികൾ നടത്തുന്നവയാണ്. കൊവിഷീൽഡും കോവാക്സിനും സുരക്ഷിതമാണെന്നും മുൻ‌ഗണനാ ക്രമമനുസരിച്ച് എല്ലാവർക്കും വാക്സിനേഷൻ നൽകണമെന്നുമാണ് സർക്കാർ നിർദ്ദേശം.

അമൃതപുരി: ഇന്ത്യയിലെ കാമ്പസുകളില്‍ ന്യൂ ഡിസ്‌കവറി ഇന്നോവേഷന്‍ ലാബുകള്‍ സ്ഥാപിക്കുന്നതിനായി അമൃത വിശ്വവിദ്യാപീഠം 100 കോടി ഗ്രാന്റ് നല്‍കുമെന്ന് സര്‍വകലാശാല ചാന്‍സലര്‍ മാതാ അമൃതാനന്ദമയി അറിയിച്ചു. അമൃത ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അമൃതാനന്ദമയി ഇക്കാര്യം വ്യക്തമാക്കിയത്. എഞ്ചിനീയറിങ്, മെഡിക്കല്‍് സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെറ്റീരിയല്‍ സയന്‍്‌സസ്, നാനോ ബയോ സയന്‍സസ്, ബയോടെക്‌നോളജി, ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും നടത്തുന്നതിന് പുതിയ ലാബുകള്‍ ഉപകരിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇവ പ്രവര്‍ത്തനക്ഷമമാകുമെന്നും മാതാഅമൃതാനന്ദമയി അറിയിച്ചു.
റിസര്‍ച്ച് എക്‌സലന്‍സ് അവാര്‍്ഡ്, ന്യൂ ഡിസ്‌കവറി ആന്‍ഡ് ഇന്നൊവേഷന്‍ ലാബുകള്‍, ഇന്നൊവേഷന്‍ അവാര്‍്ഡ്, പബ്ലിക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്, പബ്ലിക്കേഷന്‍ മെറിറ്റ് അവാര്ഡ്, ഗവേഷണത്തിനുള്ള അഭിനന്ദന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ ആറ് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്കിയത്.

modi

ന്യൂഡല്‍ഹി: ഹിന്ദു ധര്‍മ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ഗിരിയെ ഫോണില്‍ വിളിച്ച് കുംഭമേള ചുരുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്ക് വച്ചത്. സംന്യാസിമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മോദി സ്വാമി അവദേശാനന്ദ ഗിരിയോട് ചോദിച്ചറിഞ്ഞു. മാത്രമല്ല, കുംഭമേളയോട് അനുബന്ധിച്ച് പ്രത്യേക ദിവസങ്ങളില്‍ സന്യാസിമാര്‍ ഗംഗയില്‍ കുളിക്കുന്ന രണ്ട് പ്രധാന ചടങ്ങുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ ബാക്കിയുള്ള ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള ചടങ്ങുകള്‍ ചുരുക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടത്.

vivek

ചെന്നൈ: തമിഴ്താരം വിവേക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേക് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാമി, ശിവാജി, അന്യന്‍്, ഖുഷി, റണ്‍, ഷാജഹാന്‍ തുടങ്ങി 220ലേറെ സിനിമകളില്‍ അഭിനയിച്ചു. അഞ്ച് തവണ മികച്ച ഹാസ്യനടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡും ലഭിച്ചു. 2009ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു.1961 നവംബര്‍ 19ന് തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളിലാണ് സിനിമാ രംഗത്തെത്തിയത്. സഹസംവിധായകനും തിരക്കഥാകൃത്തുമായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് അഭിനയരംഗത്തേക്കെത്തുകയായിരുന്നു. 1987ല്‍ പുറത്തിറങ്ങിയ മാനതില് ഉരുതി വേണ്ടും ആണ് ആദ്യ ചിത്രം. 1990കളില്‍ നിരവധി സൂപ്പര് ഹിറ്റ് സിനിമകളുടെ ഭാഗമായി.
ഭാര്യ: അരുള്‍സെല്‍വി, മക്കള്‍ : അമൃതനന്ദിനി, തേജസ്വിനി, പരേതനായ പ്രസന്നകുമാര്‍.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആറ് ജില്ലകളിലെ 45 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുത്ത്. നാലാംഘട്ട വോട്ടെടുപ്പിനിടയില്‍ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 39 വനിതകളടക്കം 319 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്. സിലിഗുഡി മേയറും ഇടതു നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രിമാരായ ഗൗതം ദേബ്, ബ്രത്യ ബസു, ബി ജെ പി നേതാവ് സമിക് ഭട്ടാചാര്യ എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരാണ്.ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 32 എണ്ണം കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ഇന്നത്തെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ബംഗാളില്‍ 180 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ണമാകും.

ന്യൂഡല്‍ഹി: രാജ്യത്ത് കോവാക്‌സിന്‍ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെയ്-ജൂണ്‍ മാസം കൊണ്ട് ഉത്പദനം ഇരട്ടിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ ജൂലൈ ഓഗസ്തിനുള്ളില്‍ 6-7 മടങ്ങ് വരെ ഉത്പാദനം വര്‍ധിപ്പിക്കലാണ് ലക്ഷ്യം. രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

ഉത്പാദന പ്രക്രിയ ത്വരിതപ്പെടുത്താനായി വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായമുള്‍പ്പെടെ ഉറപ്പുവരുത്തും.ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒരു കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമെങ്കില്‍ ജൂലായ് – ഓഗസ്റ്റ് മാസങ്ങളില്‍ ഇത് 6-7 കോടി ഡോസാക്കി ഉയര്‍ത്തും. സെപ്റ്റംബര്‍ മാസത്തോടെ പ്രതിമാസം 10 കോടി ഡോസ് വാക്‌സിനാവും ഉത്പാദിപ്പിക്കുക.

ഭാരത് ബയോടെക്കിന്റെ ബാംഗ്ലൂരിലെ സ്ഥാപനം, മുംബൈയിലെ ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, ഹൈദരാബാദിലെ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡ് എന്നിവയാവും വാക്‌സിന്‍ ഉത്പാദനം നടത്തുന്നത്. ഭാരത് ബയോടെക്, ഹാഫ്കിന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയ്ക്ക് 65 കോടി വീതവും സാമ്പത്തിക സഹായവമായി സര്‍ക്കാര്‍ കൈമാറും. പ്രതിമാസം 2 കോടി ഡോസ് വാക്‌സിന്‍ ആണ് ഈ നിര്‍മാതാക്കളുടെ ഉത്പാദന ക്ഷമത. 1.5 കോടി വരെയാണ് ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്റെ പ്രതിമാസ ഉത്പാദന ക്ഷമത.

exam

ന്യൂഡല്‍ഹി: 10,12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ജൂണ്‍ ആദ്യവാരം അറിയിക്കുമെന്ന് ഐ.സി.എസ്.ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.രാജ്യത്ത് കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റണമെന്ന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

supreme court

ന്യൂഡല്‍ഹി: ഇന്ത്യക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചുവെന്ന് അഡ്‌ഹോക്ക് ജഡ്ജിമാരെ ഹൈക്കോടതിയില്‍ നിയമിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അഭിപ്രായപ്പെട്ടു. ജുഡീഷറിയില്‍ 11 ശതമാനം സ്ത്രീകള്‍ മാത്രമേയുളളൂവെന്നും കൂടുതല്‍ സ്ത്രീകളെ ജഡ്ജിമാരായി നിയമിക്കണമെന്നും വനിതാ അഭിഭാഷകരുടെ അസോസിയേഷനെ പ്രതിവീധീകരിച്ചെത്തിയ അഭിഭാഷകരായ സ്‌നേഹ ഖലിതയും ശോഭ ഗുപ്തയും കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സത്രീകള്‍ വേണമെന്ന താല്പര്യം ഞങ്ങളുടെ മനസ്സിലുണ്ടെന്നും ഞങ്ങള്‍ അത് നല്ല രീതിയില്‍ നടപ്പാക്കുന്നുമുണ്ടെന്നും ഞങ്ങളുടെ മനോഭാവത്തില്‍ ഒരു മാറ്റവുമില്ലെന്നും നല്ല ഒരു ആളെ ലഭിക്കണമെന്ന് മാത്രമേയുളളൂവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാജ്യത്തെ 25 ഹൈക്കോടതികളില്‍ ഒന്നില്‍ മാത്രമാണ് വനിതാ ചീഫ് ജസ്റ്റിസുളളത്. തെലങ്കാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ഹിമ കോഹ് ലി. രാജ്യത്തെ 661 ഹൈക്കോടതി ജഡ്ജിമാരില്‍ 73 പേര്‍ മാത്രമാണ് സ്ത്രീകള്‍. മണിപ്പൂര്‍, മേഘാലയ, പട്‌ന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍് ഒരു വനിതാ ജഡ്ജി പോലുമില്ല.