അമൃതപുരി: ഇന്ത്യയിലെ കാമ്പസുകളില്‍ ന്യൂ ഡിസ്‌കവറി ഇന്നോവേഷന്‍ ലാബുകള്‍ സ്ഥാപിക്കുന്നതിനായി അമൃത വിശ്വവിദ്യാപീഠം 100 കോടി ഗ്രാന്റ് നല്‍കുമെന്ന് സര്‍വകലാശാല ചാന്‍സലര്‍ മാതാ അമൃതാനന്ദമയി അറിയിച്ചു. അമൃത ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അമൃതാനന്ദമയി ഇക്കാര്യം വ്യക്തമാക്കിയത്. എഞ്ചിനീയറിങ്, മെഡിക്കല്‍് സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെറ്റീരിയല്‍ സയന്‍്‌സസ്, നാനോ ബയോ സയന്‍സസ്, ബയോടെക്‌നോളജി, ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും നടത്തുന്നതിന് പുതിയ ലാബുകള്‍ ഉപകരിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇവ പ്രവര്‍ത്തനക്ഷമമാകുമെന്നും മാതാഅമൃതാനന്ദമയി അറിയിച്ചു.
റിസര്‍ച്ച് എക്‌സലന്‍സ് അവാര്‍്ഡ്, ന്യൂ ഡിസ്‌കവറി ആന്‍ഡ് ഇന്നൊവേഷന്‍ ലാബുകള്‍, ഇന്നൊവേഷന്‍ അവാര്‍്ഡ്, പബ്ലിക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്, പബ്ലിക്കേഷന്‍ മെറിറ്റ് അവാര്ഡ്, ഗവേഷണത്തിനുള്ള അഭിനന്ദന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ ആറ് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്കിയത്.
2021-04-17

