ഇന്ത്യാ സഖ്യ റാലിക്കിടെ വൻ സംഘർഷം; പോലീസ് ലാത്തി വീശി

ലക്‌നൗ: ഇന്ത്യാ സഖ്യ റാലിക്കിടെ വൻ സംഘർഷം. ഉത്തർപ്രദേശിലാണ് സംഭവം. അസംഘട്ടിലെ റാലിയിലാണ് സംഘർഷം നടന്നത്. റാലിക്കിടെ സമാജ് വാദി പാർട്ടിയുടെ പ്രവർത്തകർ തമ്മിലടിക്കുകയായിരുന്നു.

പ്രവർത്തകർക്കിടയിലുണ്ടായ ചെറിയ തർക്കം പിന്നീട് വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പ്രവർത്തകർ കസേരകളെടുത്ത് തമ്മിലടിക്കുകയും റാലി നടന്ന മൈതാനത്തെ ബാരിക്കേഡുകൾ തകർക്കുകയും ചെയ്തുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി.