ഓൺലൈൻ സുരക്ഷ; ഇൻസ്റ്റഗ്രാമിനെക്കാൾ മികച്ചത് എക്‌സ് പ്ലാറ്റ് ഫോമാണെന്ന അവകാശവാദവുമായി ഇലോൺ മസ്‌ക്

കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ ഇൻസ്റ്റഗ്രാമിനെക്കാൾ മികച്ചത് എക്‌സ് പ്ലാറ്റ് ഫോമാണെന്ന അവകാശവാദവുമായി ഇലോൺ മസ്‌ക്. രണ്ട് ഫോട്ടോകളോടൊപ്പം പങ്കുവച്ച കുറിപ്പിലാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാനുള്ള മികച്ച സുരക്ഷ എക്സിലുണ്ടെന്നും നിങ്ങളുടെ കുടുംബ ചിത്രങ്ങൾ ധൈര്യമായി പോസ്റ്റ് ചെയ്‌തോളൂവെന്നും ഇലോൺ മസ്‌ക് വ്യക്തമാക്കി.

14 മില്യൺ ആളുകൾ ഇതിനോടകം മസ്‌കിന്റെ പോസ്റ്റ് കണ്ടു കഴിഞ്ഞു. പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ മെറ്റ, എക്‌സ്, ടിക് ടോക് എന്നിവയിൽ കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷയുടെ കാര്യത്തിൽ യുഎസ് സെനറ്റിന്റെ ജുഡീഷ്യറി കമ്മിറ്റി അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ പോസ്റ്റ്.