National (Page 797)

കൊച്ചി: അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട. സംശയാസ്പദമായി കണ്ട മീന്‍പിടിത്ത ബോട്ടില്‍ നിന്നാണ് 300 കിലോ മയക്കുമരുന്നു നാവിക സേന പിടികൂടിയത്. അറബിക്കടലില്‍ പരിശോധന നടത്തുകയായിരുന്ന ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് സുവര്‍ണയാണ് അഞ്ച് ശ്രീലങ്കന്‍ സ്വദേശികളുള്‍പ്പെടെയുള്ള ബോട്ട് പിടികൂടിയത്. പാകിസ്ഥാനിലെ മക്രാന്‍ തുറമുഖത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടതെന്ന് നാവിക സേന വ്യക്തമാക്കി.ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് ബോട്ട് പുറപ്പെട്ടതെന്ന് സേന വ്യക്തമാക്കി.

പിടികൂടിയ ബോട്ട് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്. തുടര്‍ അന്വേഷണങ്ങള്‍ക്കായി പിടികൂടിയ ബോട്ടും അതിലുണ്ടായിരുന്നവരെയും കൊച്ചിയിലേക്ക് കൊണ്ടുവന്നു. ഇന്ത്യയില്‍നിന്നുള്ളതല്ല മത്സ്യബന്ധന ബോട്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.കൂടുതൽ അന്വേഷണത്തിനായി ബോട്ട് കൊച്ചിയിലേക്ക് എത്തിച്ചതായും ദക്ഷിണ നാവിക കമാൻഡ് അറിയിച്ചു. ലഹരിമരുന്ന് കണ്ടെത്തിയ ബോട്ടിൽ അഞ്ചു പേർ ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.അതേസമയം സ്ഥലവും തീയതിയും സംബന്ധിച്ച കൃത്യമായ വിവരം നാവികസേന വെളിപ്പെടുത്തിയില്ല.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.പനി ബാധിച്ചതിനെ തുടർന്ന് ഇന്ന് വൈകീട്ടോടെയാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുതിർന്ന ഡോക്‌ടർന്മാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.മൻമോഹൻ സിംഗ് രണ്ട് ഡോസ് വാക്‌സിനും എടുത്തിരുന്നു. ആദ്യ ഡോസ് മാർച്ച് നാലിനും രണ്ടാം ഡോസ് ഏപ്രിൽ മൂന്നിനുമാണ് എടുത്തത്.കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൻ‌മോഹൻ സിംഗ് കത്തയച്ചിരുന്നു. വാക്‌സിനേഷൻ വേഗത്തിലാക്കണം. ജനസംഖ്യയുടെ മൊത്തം ശതമാനത്തിലേക്ക് വാക്‌സിനേഷൻ വിപുലീകരിക്കണം എന്നീ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത്.

gujarat

കൊറോണ വൈറസ്‌ രണ്ടാം തരംഗം സൃഷ്ടിക്കുന്ന സമയത്ത് അണുബാധയുടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത ഒരു സ്ഥലം ഗുജറാത്തിൽ ഉണ്ട്.ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഷിയാൽ ബെട്ട് ഗ്രാമമാണത്. പകർച്ചവ്യാധി ആരംഭിച്ച് ഒരു വർഷത്തിനുശേഷവും കൊറോണ വൈറസ് അണുബാധയിൽ നിന്ന് പൂർണമായും ആ ഗ്രാമം മുക്തമാണ് എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ബോട്ടിലൂടെ മാത്രമേ ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ. അറബിക്കടലിനാൽ ചുറ്റപ്പെട്ട ഷിയാൽ ബെട്ടിൽ എന്നാൽ ശുദ്ധജലം ലഭ്യമാകുന്ന കിണറുകൾ അനവധിയാണ്‌. ഗ്രാമത്തിൽ എത്താൻ ആഗ്രഹിക്കുന്നവർ പിപാവവിൽ നിന്ന് ഒരു സ്വകാര്യ ജെട്ടി എടുക്കണം.

ഗ്രാമവാസികളോടൊപ്പം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും Fox Bat ബോട്ടുകൾ ഉപയോഗിച്ചാണ് ഗ്രാമത്തിലെത്തുന്നത്.ഗ്രാമത്തിന്റെ സർപഞ്ചാണ് ഹമീർഭായ് ഷിയാൽ. തങ്ങളുടെ ഗ്രാമത്തിൽ കൊറോണ വൈറസ് ബാധയുടെ ഒരു കേസും പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷിയാൽ ബെട്ടിലെ ഭൂരിഭാഗം ആളുകളും മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരാണ്. ബാക്കിയുള്ളവർ കർഷക തൊഴിലാളികളായി ഗുജറാത്തിലെ പ്രധാന ഭൂപ്രദേശത്തേക്ക് പോകുന്നു. ദ്വീപിൽ കൃഷിസ്ഥലങ്ങളൊന്നുമില്ല.

മത്സ്യബന്ധന സീസണിൽ 40 ശതമാനം ആളുകൾ ജാഫ്രാബാദ് ടൗണിലെ ഫിഷറീസ് ക്യാമ്പിലാണ് താമസിക്കുന്നത്. എന്നാൽ, എല്ലാ വർഷവും ജൂൺ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെ നടക്കുന്ന ഓഫ് സീസണിൽ ദ്വീപിലേക്ക് മടങ്ങുമെന്നും ദ്വീപിന്റെ റവന്യൂ ഗുമസ്തൻ ഷെർഖാൻ പത്താൻ പറഞ്ഞു. എണ്ണൂറോളം വീടുകളും 6000 ജനസംഖ്യയുമുള്ള ദ്വീപിൽ 2016 വരെ വൈദ്യുതി ഉണ്ടായിരുന്നില്ല.

ഏകദേശം 12 കിലോമീറ്റർ അകലെയുള്ള ജാഫ്രാബാദാണ് ഷിയാൽ ബെട്ടിന്റെ ഏറ്റവും അടുത്തുള്ള പട്ടണം. തുടക്കം മുതൽ ഇതുവരെ ആരെയും കൊറോണ വൈറസ് ബാധിച്ചിട്ടില്ല. ഇപ്പോൾ ഗ്രാമവാസികൾ കൊറോണ വൈറസ് വാക്സിനുകൾ എടുക്കുകയാണ്. ഇതുവരെ അഞ്ഞൂറിലധികം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി കഴിഞ്ഞു. തന്റെ ഗ്രാമത്തിലെ ജനങ്ങൾ ജോലി പോലുള്ള കാര്യമായ കാരണങ്ങളില്ലാതെ ഗ്രാമം വിട്ട് പുറത്തുപോകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

supreme court

ന്യൂഡല്‍ഹി: ഇറ്റലി സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചതിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ കടല്‍ക്കൊലക്കേസില്‍ നടപടികള്‍ അവസാനിപ്പിക്കുവെന്ന് സുപ്രീം കോടതി. ഇറ്റലി സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ പണം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി രജിസ്ട്രിയില്‍ നിക്ഷേപിച്ചാല്‍ മാത്രമേ കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിടുകയുള്ളുയെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് മുമ്പ് വ്യക്തമാക്കിയിട്ടും തുക ഇതുവരെ രജിസ്ട്രിയില്‍ നിക്ഷേപിച്ചിട്ടില്ലെന്ന് ഇന്ന് സുപ്രീം കോടതി ജീവനക്കാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചു.

medicine

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​മ​രു​ന്ന് ​ക​യ​റ്റു​മ​തി​യി​ൽ​ ​ 2020​-21​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ 18​ ​ശ​ത​മാ​ന​മാ​ണ് ​വ​ള​ർ​ച്ച​ ​നേ​ടി​യ​ത്.​ 24.44​ ​ബി​ല്യ​ൺ​ ​ഡോ​ള​റി​ന്റെ​ ​ക​യ​റ്റു​മ​തി​യാ​ണ് ​ഉ​ണ്ടാ​യ​ത്.​ 20.58​ ​ശ​ത​മാ​ന​മാ​യി​രു​ന്നു​ ​തൊ​ട്ടു​മു​ൻ​പ​ത്തെ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ക​യ​റ്റു​മ​തി​ ​മൂ​ല്യം.2020​ ​മാ​ർ​ച്ച് ​മാ​സ​ത്തെ​ ​അ​പേ​ക്ഷി​ച്ച് 2021​ ​മാ​ർ​ച്ച് ​മാ​സ​ത്തി​ൽ​ 48.5​ ​ശ​ത​മാ​ന​മാ​ണ് ​വ​ർ​ദ്ധ​ന.മാ​ർ​ച്ച് ​മാ​സ​ത്തി​ൽ​ ​വ​ൻ​ ​വ​ള​ർ​ച്ച​യാ​ണ് ​മ​രു​ന്ന് ​ക​യ​റ്റു​മ​തി​യി​ൽ​ ​നേ​ടി​യ​ത്.​ 2.3​ ​ബി​ല്യ​ൺ​ ​ഡോ​ള​ർ.​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​മ​റ്റ് ​മാ​സ​ങ്ങ​ളി​ലെ​ ​അ​പേ​ക്ഷി​ച്ച് ​മാ​ർ​ച്ചി​ലാ​ണ് ​ഏ​റ്റ​വും​ ​അ​ധി​കം​ ​ക​യ​റ്റു​മ​തി​ ​ഉ​ണ്ടാ​യ​ത്.​ വ​രും​ ​വ​ർ​ഷ​ങ്ങ​ളി​ലും​ ​ഈ​ ​വ​ള​ർ​ച്ച​ ​ഇ​ന്ത്യ​ൻ​ ​മ​രു​ന്ന് ​വി​പ​ണി​ ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.​ ​വാ​ക്സി​ൻ​ ​വി​പ​ണി​യി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​

നോ​ർ​ത്ത് ​അ​മേ​രി​ക്ക​യാ​ണ് ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​മ​രു​ന്നു​ക​ളു​ടെ​ ​പ്ര​ധാ​ന​ ​വി​പ​ണി.​ ​ആ​കെ​ ​ക​യ​റ്റു​മ​തി​യു​ടെ​ 34​ ​ശ​ത​മാ​നം​ ​ഇ​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്.​ ​അ​മേ​രി​ക്ക​യി​ലേ​ക്കും​ ​കാ​ന​ഡ​യി​ലേ​ക്കും​ ​മെ​ക്സി​ക്കോ​യി​ലേ​ക്കു​മു​ള്ള​ ​മ​രു​ന്ന് ​ക​യ​റ്റു​മ​തി​യി​ൽ​ ​യ​ഥാ​ക്ര​മം​ 12.6,​ 30,​ 21.4​ ​ശ​ത​മാ​നം​ ​വീ​തം​ ​വ​ള​ർ​ച്ച​ ​നേ​ടാ​നാ​യി​ട്ടു​ണ്ട്.ഇ​തോ​ടെ​ ​ഇ​ന്ത്യ​ൻ​ ​മ​രു​ന്ന് ​വി​പ​ണി​യു​ടെ​ ​വ​ള​ർ​ച്ചാ​ ​നി​ര​ക്കും​ ​താ​ര​ത​മ്യേ​ന​ ​ഉ​യ​ർ​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ് ​ക​രു​ത​പ്പെ​ടു​ന്ന​ത്.​ ​ആ​ഗോ​ള​ ​മ​രു​ന്ന് ​വി​പ​ണി​ 1​-2​ ​ശ​ത​മാ​നം​ ​നെ​ഗ​റ്റീ​വ് ​വ​ള​ർ​ച്ച​ ​നേ​ടി​യ​പ്പോ​ഴാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​അ​തി​ശ​യി​പ്പി​ക്കു​ന്ന​ ​നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യ​തെ​ന്ന​ത് ​ഇ​ന്ത്യ​ൻ​ ​മ​രു​ന്നു​ക​ളു​ടെ​ ​വി​ശ്വാ​സ്യ​ത​യു​ടെ​യും​ ​ഗു​ണ​മേ​ന്മ​യു​ടെ​യും​ ​തെ​ളി​വ് ​കൂ​ടി​യാ​ണ്.​ ​

ന്യൂഡല്‍ഹി : രാജ്യത്തെ കയറ്റുമതി സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഏപ്രില്‍ 20 ന് യോഗം വിളിച്ചത്.കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഈ യോഗത്തില്‍ അധ്യക്ഷത വഹിക്കുക.ഈ യോഗം ഉപകാരപ്രദമാകുമെന്നാണ് വാണിജ്യ രംഗത്ത് നിന്നുള്ള പ്രതികരണം. മാര്‍ച്ചില്‍ 60.29 ശതമാനം വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായത്. 34.45 ബില്യണ്‍ ഡോളറിന്റേതായിരുന്നു കയറ്റുമതി. എന്നാല്‍ ഏപ്രില്‍ മാസത്തോടെ കൊവിഡ് കേസുകളും വര്‍ധിക്കുകയാണ്. കയറ്റുമതി കൊവിഡില്‍ തളരാതിരിക്കാനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ശ്രമം തുടങ്ങിയിരിക്കുന്നത്.

ന്യൂദല്‍ഹി: കോവിഡ്19 വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ എവിടെയൊക്കെ എന്ന് കണ്ടുപിടിക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ മാതി.വ്യാഴാഴ്ചയാണ് ഗൂഗിള്‍ ഈ പുതിയ സേവനം നല്‍കുന്നതായി പ്രഖ്യാപിച്ചത്. ഇനി നിങ്ങള്‍ നില്‍ക്കുന്നതിന് തൊട്ടടുത്ത് ഒരു കോവിഡ് 19 വാക്‌സിനേഷന്‍ കേന്ദ്രമുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ഗൂഗിള്‍ മാപ്പ് തുറന്ന് സെര്‍ച്ച് ചെയ്താല്‍ മതി.കോവിഡ് മഹാമാരിയുടെ അതിവ്യാപനം നടക്കുന്ന യുഎസ്, കാനഡ, ഫ്രാന്‍സ്, ചിലെ, ഇന്ത്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലാണ് ഗൂഗിള്‍ മാപ്പ് വഴി കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാനുള്ള സേവനം ലഭ്യമാക്കുക.

ഗൂഗിള്‍ ഓര്‍ഗ് രണ്ടര ലക്ഷം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയും ആഗോള വിതരണം ത്വരിതപ്പെടുത്തുന്നതിന് ഗവിക്ക് പ്രോ ബോണോ സാങ്കേതിക സഹായം നല്‍കുകയും ചെയ്യുന്നു.
കൂടാതെ പരിമിതമായ ഇന്റര്‍നെറ്റ് ആക്സസ് ഉപയോഗിച്ച് വാക്സിന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഗൂഗിള്‍ ക്ലൗഡ് അതിന്റെ ഇന്റലിജന്റ് വാക്സിന്‍ ഇംപാക്റ്റ് സൊല്യൂഷന്റെ (ഐവിഐ) ഭാഗമായി ഒരു വെര്‍ച്വല്‍ ഏജന്റും തുടങ്ങുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, ആളുകള്‍ക്ക് വാക്സിന്‍ കൂടിക്കാഴ്ചകള്‍ ബുക്ക് ചെയ്യാനും വെര്‍ച്വല്‍ ഏജന്റ് മുഖേന ചാറ്റ്, ടെക്സ്റ്റ്, വെബ്, മൊബൈല്‍ ഫോണിലൂടെ 28 ഭാഷകളിലും ചോദ്യങ്ങള്‍ ചോദിക്കാനും കഴിയും.

ന്യൂഡല്‍ഹി: രാജ്യത്തെ ആശുപത്രികളില്‍ ആന്റി വൈറല്‍ മരുന്നായ റെംഡെസിന്റെ കുറവിനെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ടവ്യ അറിയിച്ചു. ആന്റി വൈറല്‍ മരുന്നിന്റെ ഉല്പാദനം എത്രയും വേഗം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിലും ഫാര്‍മസികളിലും മാത്രമേ ഈ മരുന്ന് സംഭരിക്കാന്‍ അനുവാദം നല്കിയിട്ടുള്ളു.അതേസമയം രാജ്യത്തെ കോവിഡ് കേസുകളില്‍് വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.

hotspot

ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുക. മാത്രമല്ല, ഞായറാഴ്ച ലോക്ഡൗണും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചു. കര്‍ഫ്യൂ സമയങ്ങളില്‍ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും നിരോധനമുണ്ട്. മാധ്യമങ്ങള്‍, പെട്രോള്‍ പമ്പുകള്‍, തുടര്‍പ്രവര്‍ത്തനം ആവശ്യമുള്ള വ്യവസായങ്ങള്‍, അവശ്യവസ്തുക്കളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരെ കര്‍ഫ്യൂവിന്റെ പരിധിയില്‍് നിന്ന് ഒഴിവാക്കി.സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹങ്ങളില്‍ 100 പേര്‍ക്കും ശവസംസ്‌കാര ചടങ്ങുകളില്‍ 50 പേര്‍ക്കും മാത്രമേ അനുമതിയുള്ളൂ. ഹില്‍സ്റ്റേഷനുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍,മൃഗശാലകള്‍ എന്നിവ അടയ്ക്കും. വലിയ കടകള്‍, മാളുകള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.

ഇന്ത്യയുള്‍പ്പടെ 13 രാജ്യങ്ങളില്‍ റീറ്റെയ്ല്‍ ബാങ്കിംഗ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സിറ്റി ബാങ്ക് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സിറ്റി ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെയ്ന്‍ ഫ്രേസര്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.താരതമ്യേന ചെറിയ വിപണികളിലെ സേവനം നിർത്തുന്നതിന്റെ ഭാഗമായാണ് സിറ്റി ബാങ്ക് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ക്രെഡിറ്റ് കാർഡ്, റീട്ടെയിൽ ബാങ്കിങ്, ഭവന വായ്പ, ആസ്തി കൈകാര്യം ഉൾപ്പെടെയുള്ള പ്രവർത്തനമാണ് ബാങ്ക് അവസാനിപ്പിക്കുക.

1902 മുതൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച സിറ്റി ബാങ്കിന് രാജ്യത്തുടനീളം 35 ശാഖകളാണുള്ളത്. ഇതിലെല്ലാമായി 19,000 ജീവനക്കാരുമുണ്ട്. നിയന്ത്രണ അതോറിറ്റികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും പ്രവർത്തനം നിർത്തുക. അതുവരെ സേവനം തുടരുമെന്നും കമ്പനിയുടെ തീരുമാനം ജീവനക്കാരെയോ ഇന്ത്യയിലെ പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്നും സിറ്റി ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് അഷു ഖുല്ലാർ പറഞ്ഞു.

സിറ്റി ബാങ്കിന്റെ വിൽപന നടക്കുകയാണ്. വിൽ‌പന പൂർത്തിയാകുന്നത് വരെ ഇന്ത്യയിലെ ഉപഭോക്താക്കളെയും സ്റ്റാഫുകളെയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറ്റി ബാങ്കിന് ഇന്ത്യയിൽ 2.9 കോടി റീട്ടെയിൽ ഉപഭോക്താക്കളും 1.2 കോടി ബാങ്ക് അക്കൗണ്ടുകളും 2.2 കോടി ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളുമാണുള്ളത്.ഇന്ത്യയ്ക്ക് പുറമേ ചൈന, ഓസ്‌ട്രേലിയ, മലേഷ്യ, ബഹ്്‌റൈന്‍, കൊറിയ, ഇന്തോനേഷ്യ, റഷ്യ, വിയറ്റ്‌നാം, ഫിലിപ്പിന്‍സ്, തായ്‌ലന്‍ഡ്, പോളണ്ട്, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് അവസാനിപ്പിക്കുന്നത്.

അതേസമയം ബാങ്കിങ് സേവനങ്ങൾ നിർത്തിയാലും മുംബൈ, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ സിറ്റി ബാങ്കിന്റെ പ്രധാന ഓഫീസുകൾ പ്രവർത്തിക്കും. ഹോങ്കോങ്, സിംഗപ്പൂര്‍, ലണ്ടന്‍, ദുബായ് എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബാങ്കിന്റെ തീരുമാനം.

ഇവിടങ്ങളില്‍ വെല്‍ത്ത് മാനേജ്‌മെന്റ് മേഖലയിലാണ് ബാങ്ക് പ്രധാനമായും ശ്രദ്ധയൂന്നുന്നത്.രാജ്യത്തെ ഏറ്റവും വലിയ വിദേശ ബാങ്കായ സിറ്റി ബാങ്ക് 1902 ല്‍ കൊല്‍ക്കൊത്തയിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അവരുടെ ലിങ്ക്ഡ്ഇന്‍ പേജിലെ വിവര പ്രകാരം രാജ്യത്ത് 20,000 ജീവനക്കാരുണ്ട്.റീറ്റെയ്ല്‍ ബാങ്കിംഗ് സേവനങ്ങള്‍ നിര്‍ത്തിയെങ്കിലും ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സേവനങ്ങള്‍ തുടരുമെന്ന് ബാങ്ക് പറയുന്നു.