തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ

hotspot

ചെന്നൈ: തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുക. മാത്രമല്ല, ഞായറാഴ്ച ലോക്ഡൗണും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചു. കര്‍ഫ്യൂ സമയങ്ങളില്‍ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തര്‍സംസ്ഥാന യാത്രകള്‍ക്കും നിരോധനമുണ്ട്. മാധ്യമങ്ങള്‍, പെട്രോള്‍ പമ്പുകള്‍, തുടര്‍പ്രവര്‍ത്തനം ആവശ്യമുള്ള വ്യവസായങ്ങള്‍, അവശ്യവസ്തുക്കളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവരെ കര്‍ഫ്യൂവിന്റെ പരിധിയില്‍് നിന്ന് ഒഴിവാക്കി.സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹങ്ങളില്‍ 100 പേര്‍ക്കും ശവസംസ്‌കാര ചടങ്ങുകളില്‍ 50 പേര്‍ക്കും മാത്രമേ അനുമതിയുള്ളൂ. ഹില്‍സ്റ്റേഷനുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍,മൃഗശാലകള്‍ എന്നിവ അടയ്ക്കും. വലിയ കടകള്‍, മാളുകള്‍ എന്നിവയ്ക്കും നിയന്ത്രണമുണ്ട്.