ഇന്ത്യയുള്‍പ്പടെ 13 രാജ്യങ്ങളില്‍ റീറ്റെയ്ല്‍ ബാങ്കിംഗ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സിറ്റി ബാങ്ക് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സിറ്റി ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെയ്ന്‍ ഫ്രേസര്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.താരതമ്യേന ചെറിയ വിപണികളിലെ സേവനം നിർത്തുന്നതിന്റെ ഭാഗമായാണ് സിറ്റി ബാങ്ക് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ക്രെഡിറ്റ് കാർഡ്, റീട്ടെയിൽ ബാങ്കിങ്, ഭവന വായ്പ, ആസ്തി കൈകാര്യം ഉൾപ്പെടെയുള്ള പ്രവർത്തനമാണ് ബാങ്ക് അവസാനിപ്പിക്കുക.
1902 മുതൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച സിറ്റി ബാങ്കിന് രാജ്യത്തുടനീളം 35 ശാഖകളാണുള്ളത്. ഇതിലെല്ലാമായി 19,000 ജീവനക്കാരുമുണ്ട്. നിയന്ത്രണ അതോറിറ്റികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും പ്രവർത്തനം നിർത്തുക. അതുവരെ സേവനം തുടരുമെന്നും കമ്പനിയുടെ തീരുമാനം ജീവനക്കാരെയോ ഇന്ത്യയിലെ പ്രവർത്തനങ്ങളെയോ ബാധിക്കില്ലെന്നും സിറ്റി ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് അഷു ഖുല്ലാർ പറഞ്ഞു.
സിറ്റി ബാങ്കിന്റെ വിൽപന നടക്കുകയാണ്. വിൽപന പൂർത്തിയാകുന്നത് വരെ ഇന്ത്യയിലെ ഉപഭോക്താക്കളെയും സ്റ്റാഫുകളെയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറ്റി ബാങ്കിന് ഇന്ത്യയിൽ 2.9 കോടി റീട്ടെയിൽ ഉപഭോക്താക്കളും 1.2 കോടി ബാങ്ക് അക്കൗണ്ടുകളും 2.2 കോടി ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളുമാണുള്ളത്.ഇന്ത്യയ്ക്ക് പുറമേ ചൈന, ഓസ്‌ട്രേലിയ, മലേഷ്യ, ബഹ്്‌റൈന്‍, കൊറിയ, ഇന്തോനേഷ്യ, റഷ്യ, വിയറ്റ്‌നാം, ഫിലിപ്പിന്‍സ്, തായ്‌ലന്‍ഡ്, പോളണ്ട്, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് അവസാനിപ്പിക്കുന്നത്.
അതേസമയം ബാങ്കിങ് സേവനങ്ങൾ നിർത്തിയാലും മുംബൈ, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ സിറ്റി ബാങ്കിന്റെ പ്രധാന ഓഫീസുകൾ പ്രവർത്തിക്കും. ഹോങ്കോങ്, സിംഗപ്പൂര്‍, ലണ്ടന്‍, ദുബായ് എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബാങ്കിന്റെ തീരുമാനം.
ഇവിടങ്ങളില്‍ വെല്‍ത്ത് മാനേജ്‌മെന്റ് മേഖലയിലാണ് ബാങ്ക് പ്രധാനമായും ശ്രദ്ധയൂന്നുന്നത്.രാജ്യത്തെ ഏറ്റവും വലിയ വിദേശ ബാങ്കായ സിറ്റി ബാങ്ക് 1902 ല്‍ കൊല്‍ക്കൊത്തയിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അവരുടെ ലിങ്ക്ഡ്ഇന്‍ പേജിലെ വിവര പ്രകാരം രാജ്യത്ത് 20,000 ജീവനക്കാരുണ്ട്.റീറ്റെയ്ല്‍ ബാങ്കിംഗ് സേവനങ്ങള്‍ നിര്‍ത്തിയെങ്കിലും ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സേവനങ്ങള്‍ തുടരുമെന്ന് ബാങ്ക് പറയുന്നു.