ന്യൂഡല്‍ഹി: രാജ്യത്തെ ആശുപത്രികളില്‍ ആന്റി വൈറല്‍ മരുന്നായ റെംഡെസിന്റെ കുറവിനെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ടവ്യ അറിയിച്ചു. ആന്റി വൈറല്‍ മരുന്നിന്റെ ഉല്പാദനം എത്രയും വേഗം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളിലും ഫാര്‍മസികളിലും മാത്രമേ ഈ മരുന്ന് സംഭരിക്കാന്‍ അനുവാദം നല്കിയിട്ടുള്ളു.അതേസമയം രാജ്യത്തെ കോവിഡ് കേസുകളില്‍് വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്.
2021-04-19