മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.പനി ബാധിച്ചതിനെ തുടർന്ന് ഇന്ന് വൈകീട്ടോടെയാണ് മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുതിർന്ന ഡോക്‌ടർന്മാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.മൻമോഹൻ സിംഗ് രണ്ട് ഡോസ് വാക്‌സിനും എടുത്തിരുന്നു. ആദ്യ ഡോസ് മാർച്ച് നാലിനും രണ്ടാം ഡോസ് ഏപ്രിൽ മൂന്നിനുമാണ് എടുത്തത്.കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൻമോഹൻ സിംഗ് കത്തയച്ചിരുന്നു. വാക്‌സിനേഷൻ വേഗത്തിലാക്കണം. ജനസംഖ്യയുടെ മൊത്തം ശതമാനത്തിലേക്ക് വാക്‌സിനേഷൻ വിപുലീകരിക്കണം എന്നീ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത്.

