Kerala (Page 940)

നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് പനികൂർക്ക. പനി, ചുമ, ശ്വാസകോശരോഗങ്ങൾ ഇവ അകറ്റാൻ ഏറ്റവും ഉത്തമമാണിത്. പനികൂർക്കയുടെ ഇലയിട്ട് തിളപ്പിച്ച് ആവികൊണ്ടാൽ തൊണ്ട വേദനയും, പനിയും ശമിക്കും.

കുട്ടികളെ കുളിപ്പിയ്ക്കുന്ന വെളളത്തിൽ പനികൂർക്കയുടെ രണ്ടില ഞെരിടി ചേർത്താൽ പനി വരാതിരിക്കും. കുട്ടികളിലുണ്ടാകുന്ന ചുമ, കഫക്കെട്ട് എന്നിവ തടയാനും ഇത് സഹായിക്കും. പനികൂർക്കയുടെ ഇലഞെരിടി ഉച്ചിയിലും തൊണ്ടയ്ക്കും പുറത്തും നെഞ്ചിലും പുരട്ടുന്നതും വളരെ നല്ലതാണ്.

പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പനികൂർക്കയുടെ ഇല പിഴിഞ്ഞെടുത്ത നീര് സേവിക്കുന്നതും ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കാരണമാകും. നികൂർക്കയുടെ ഇല പിഴിഞ്ഞ് നീരെടുത്തു കൽക്കണ്ടത്തിനൊപ്പം സേവിക്കുന്നതിലൂടെ ചുമ ശമിക്കും.

മുതിർന്നവരിൽ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് സന്ധിവാതം . പനിക്കൂർക്ക ഇലയുടെ നീര് സ്ഥിരമായി സേവിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകും. അതിനാൽ സന്ധിവാതത്തിന് ഒരു പരിധി വരെ ആശ്വാസം നൽകുന്നതായിരിക്കുമിത്.

മുതിർന്നവരിൽ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് സന്ധിവാതം . പനിക്കൂർക്ക ഇലയുടെ നീര് സ്ഥിരമായി സേവിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകും. അതിനാൽ സന്ധിവാതത്തിന് ഒരു പരിധി വരെ പ്രതിവിധിയാണിത്.

തിരുവനന്തപുരം: കോവിഡ് ഇടപാടിലെ ലോകായുക്ത നോട്ടീസിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പി പി ഇ കിറ്റ് പർച്ചേസിൽ വീഴ്ച്ചയില്ലെന്നും കെ കെ ശൈലജയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്ത് ദുരന്ത നിവാരണ നിയമപ്രകാരം പണം നോക്കാതെ സാധനങ്ങൾ വാങ്ങിക്കാൻ അവകാശമുണ്ട്. ആരോഗ്യ മന്ത്രിയായിരിക്കെ ശൈലജ അഴിമതി നടത്തിയിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. എൽദോസ് കുന്നിപ്പിള്ളി സ്ഥിരം ബലാത്സംഗം നടത്തുന്നയാളാണ്. ഹാബിച്വൽ ക്രിമിനൽ ആണ് അയാൾ. യഥാർത്ഥത്തിൽ എംഎൽഎ ആയിരിക്കാൻ ഒരു യോഗ്യതയുമില്ലാത്ത ആളാണ് എൽദോസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൽദോസ് കുന്നിപ്പിള്ളിയ്ക്ക് മുൻകൂർ ജാമ്യം കിട്ടുകയോ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യം ലഭിക്കുകയോ ചെയ്താൽ കോൺഗ്രസുകാർ സ്വീകരണം നൽകുകയും ചെയ്യും. എംഎൽഎയുടെ രാജി കോൺഗ്രസുകാരോട് ആവശ്യപ്പെട്ടിട്ടെന്ത് കാര്യം എന്നും ജയരാജൻ ചോദിച്ചു. കോവളം സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്നും അദ്ദേഹം വിമർശിച്ചു.

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി സെക്രട്ടറിയേറ്റിന്റെ സമരം തുടരവെ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് ചൊവ്വാഴ്ച എൻഡോ സൾഫാൻ സമരസമിതി മാർച്ച് നടത്തും.

സാമൂഹ്യ പ്രവർത്തകയായ ദയാബായി എന്ന മേഴ്‌സി മാത്യുവാണ് അനിശ്ചിത കാല സമരം നടത്തുന്നത്. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് സമരം. എൻഡോസൾഫാൻ ദുരിതബാധിതർക്കായി പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക, മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുക, എയിംസ് പദ്ധതിയിൽ കാസർകോട് ജില്ലയെ കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്.

അവസാനമായി എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തിയത് 2017 ൽ ആണെന്നാണ് ദയാബായി പറയുന്നത്. അന്നത്തെ സർക്കാരിന്റെ ഉത്തരവ് അനുസരിച്ച് എല്ലാ കൊല്ലവും മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് ഉണ്ടായില്ലെന്നും ദയാബായി ചൂണ്ടിക്കാട്ടി. അതിനാൽ 2017-ന് ശേഷം ജനിച്ച കുട്ടികൾ ആരും തന്നെ സർക്കാറിന്റെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും അവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്നും ദയാബായി കൂട്ടിച്ചേർത്തു. എൻഡോസൾഫാൻ ദുരിത ബാധിതരോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാട് ഉപേക്ഷിക്കണമെന്ന ആവശ്യവും ദയാബായി ഉന്നയിക്കുന്നുണ്ട്.

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ശനിയാഴ്ച രാവിലെ മുതല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്.

ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എഫ്.ബി പേജ് ഹാക്ക് ചെയ്ത വിവരം രാജ് ഭവന്‍ പി.ആര്‍.ഒ അറിയിച്ചത്. ‘ഇന്ന് രാവിലെ മുതല്‍ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി കാണുന്നു. വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്’- എന്നാണ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് 17ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷണന്‍ അറിയിച്ചു. തിരുവനന്തപുരം ഇന്ദിരാഭവനില്‍ വെച്ച് വൈകീട്ട് നാലുമണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക.

വോട്ടെടുപ്പ് സംബന്ധിച്ചുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായി. വോട്ട് രേഖപ്പെടുത്താനുള്ള ഐഡി കാര്‍ഡ് ഇതുവരെ വാങ്ങിയിട്ടില്ലാത്ത സമ്മതിദാന അവകാശമുള്ള കെപിസിസി അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നല്‍കി വോട്ടെടുപ്പ് ദിവസം രാവിലെ ഒമ്പത് മുതല്‍ കെപിസിസി ഓഫീസിന്റെ മുന്നിലെ പ്രത്യേക കൗണ്ടറില്‍ നിന്നും അത് കൈപ്പറ്റാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

അതേസമയം, സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിംങ്ങ് ഓഫീസര്‍ ജി പരമേശ്വ എംഎല്‍എയും അസി. പിആര്‍ഒ കെവി അറിവഴകനും വോട്ടെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവാദത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമൊപ്പം കുടുംബാംഗങ്ങള്‍ വിദേശയാത്രയ്ക്ക് പോയതില്‍ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു.

‘മുഖ്യമന്ത്രിക്ക് ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയാണ് പോയത്, മറ്റാരുമല്ല. കുടുംബാംഗങ്ങള്‍ പോയത് സര്‍ക്കാര്‍ ചെലവില്‍ അല്ല. കണക്കുകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. യാത്രയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും’- വീണാ ജോര്‍ജ് വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തെ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: മുന്‍ രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപിയെ ബിജെപിയുടെ കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷനും മുന്‍ അധ്യക്ഷന്‍മാരും ജനറല്‍ സെക്രട്ടറിമാരുമാണ് സാധാരണ ബിജെപി കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടാറുള്ളത്. എന്നാല്‍, ഈ രീതി മറികടന്നാണ് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയിലേക്ക് ബിജെപി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. വൈകാതെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണിതെന്നാണ് സൂചന.

അതേസമയം, നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ സംസ്ഥാനത്ത് അടുത്തിടെ നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ കേരള പാര്‍ട്ടി നേതൃത്വത്തില്‍ പരിചിത മുഖങ്ങള്‍ തന്നെ തുടരുന്നതിലും വനിതാ സാന്നിധ്യം ഇല്ലാത്തതിലും അദ്ദേഹം അതൃപ്തി അറിയിച്ചിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനാക്കുകയും പരിചയ സമ്പന്നനായ ഒരു നേതാവിനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

സുരേഷ് ഗോപിക്കൊപ്പം ശോഭാ സുരേന്ദ്രനേയും കെ.എസ്.രാധകൃഷ്ണനേയും കോര്‍കമ്മിറ്റിയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോര്‍ കമ്മിറ്റിയില്‍ ഒരു സ്ത്രീ സാന്നിധ്യം എന്ന നിലക്കാണ് ശോഭാ സുരേന്ദ്രനെ നിര്‍ദേശിച്ചത്. പിന്നാക്ക വിഭാഗത്തിന്റെ പ്രതിനിധിയായിട്ടാണ് കെ.എസ് രാധാകൃഷ്ണനേയും പരിഗണിച്ചത്. എന്നാല്‍, ശോഭാ സുരേന്ദ്രന് പകരം വനിതാ സാന്നിധ്യമായി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ.നിവേദിതയടക്കമുള്ളവരുടെ പേരും സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

തിരുവനന്തപുരം: മൊബൈൽ ആപ്പുകളെ കുറിച്ചുള്ള തട്ടിപ്പിൽ മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ചെറിയ ബാധ്യതകൾ തീർക്കാനോ, രേഖകൾ ഒന്നുമില്ലാതെ തന്നെ ലോൺ നൽകാമെന്ന പ്രലോഭനങ്ങളിൽ പെട്ടോ പലരും ഇന്ന് മൊബൈൽ ആപ്പുകൾ വഴിയുളള വായ്പ്പാ തട്ടിപ്പുകളിൽ വീഴാറുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാൽ തുടർന്ന് ധനനഷ്ടവും മാനഹാനിയുമൊക്കെയാകും നമുക്ക് നേരിടേണ്ടി വരിക. അനായാസം നൽകാൻ കഴിയുന്ന കെ.വൈ.സി രേഖകൾ മാത്രം സ്വീകരിച്ച് എളുപ്പത്തിൽ വായ്പ ലഭ്യമാക്കിയാണ് മൊബൈൽ ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

മൊബൈൽ ഫോണുകളിൽ ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉൾപ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകൾ നേടും. അത്യാവശ്യക്കാർ വായ്പ ലഭിക്കാനായി അവർ ചോദിക്കുന്ന വിവരങ്ങൾ നൽകി പണം കൈപ്പറ്റുമെന്നും പോലീസ് പറഞ്ഞു.

3000 രൂപ വായ്പയായി എടുത്താൽ വിവിധ ചാർജുകൾ കഴിച്ച് 2200 നും 2600 നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടിൽ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. കാലാവധി കഴിയുന്ന ദിവസം മുഴുവൻ തുകയും തിരികെ അടയ്ക്കാൻ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടൻ ഉപഭോക്താവിൻറെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ലോൺ എടുത്തയാൾ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് തീരുമാനിക്കുകയാണ് പതിവ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സമ്മർദ്ദം ചെലുത്തുന്നതോടെ വായ്പ എടുത്തയാൾ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ചെറിയ ബാധ്യതകൾ തീർക്കാനോ, രേഖകൾ ഒന്നുമില്ലാതെ തന്നെ ലോൺ നൽകാമെന്ന പ്രലോഭനങ്ങളിൽ പെട്ടോ പലരും ഇന്ന് മൊബൈൽ ആപ്പുകൾ വഴിയുളള വായ്പ്പാ തട്ടിപ്പുകളിൽ വീഴാറുണ്ട്. എന്നാൽ തുടർന്ന് ധനനഷ്ടവും മാനഹാനിയുമൊക്കെയാകും നമുക്ക് നേരിടേണ്ടി വരിക. അനായാസം നൽകാൻ കഴിയുന്ന കെ.വൈ.സി രേഖകൾ മാത്രം സ്വീകരിച്ച് എളുപ്പത്തിൽ വായ്പ ലഭ്യമാക്കിയാണ് മൊബൈൽ ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. മൊബൈൽ ഫോണുകളിൽ ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉൾപ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകൾ നേടും. അത്യാവശ്യക്കാർ വായ്പ ലഭിക്കാനായി അവർ ചോദിക്കുന്ന വിവരങ്ങൾ നൽകി പണം കൈപ്പറ്റും.

3000 രൂപ വായ്പയായി എടുത്താൽ വിവിധ ചാർജുകൾ കഴിച്ച് 2200 നും 2600 നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടിൽ ഉടനടി ലഭിക്കും. ഏഴ് ദിവസമാണ് തിരിച്ചടവ് കാലാവധി. കാലാവധി കഴിയുന്ന ദിവസം മുഴുവൻ തുകയും തിരികെ അടയ്ക്കാൻ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടൻ ഉപഭോക്താവിൻറെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ലോൺ എടുത്തയാൾ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് തീരുമാനിക്കുകയാണ് പതിവ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സമ്മർദ്ദം ചെലുത്തുന്നതോടെ വായ്പ എടുത്തയാൾ ആത്മഹത്യയിലേയ്ക്ക് നയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നു.

തിരുവനന്തപുരം: കോവിഡ് ഇടപാടിലെ ലോകായുക്ത നോട്ടീസിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ലോകായുക്ത നോട്ടീസിന് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ലോകായുക്തയുടെ മുന്നിലൊരു പരാതി എത്തിയാൽ സ്വഭാവികമായിട്ടുള്ള നടപടിയാണ് നോട്ടീസ് അയക്കുക എന്നത്. അതിനപ്പുറത്തേക്ക് അതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി വിശദമാക്കി. വിദേശയാത്രയെ സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. വിദേശയാത്രയെ കുറിച്ചുള്ള വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറയുമെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.

കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കോവിഡ് പർചേസ് അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ലോകായുക്ത അന്വേഷണം നടത്തുന്നത്. പരാതിയിൽ ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.

കോവിഡ് പർച്ചേസിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നുമാണ് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നൽകിയിരിക്കുന്ന വിശദീകരണം. അടിയന്തര സാഹചര്യത്തിലാണ് ആദ്യ ഘട്ടത്തിൽ പർച്ചേസ് നടത്തിയത്. അന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായിരുന്നു ആദ്യ പരിഗണന നൽകിയത്. അതിനെ ഇപ്പോഴും പ്രതിപക്ഷം അഴിമതിയെന്ന് ആരോപിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന്റ പേരിൽ എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ശൈലജ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മന്ദിരം നഗരഹൃദയത്തിൽ നിന്ന് മാറ്റുന്നതടക്കമുള്ള പരിഷ്‌കരണങ്ങളെ കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്‌കാര കമ്മിഷൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു.

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി വി എസ്. സെന്തിൽ ചെയർമാനായുള്ള അഞ്ചംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സെക്രട്ടേറിയറ്റിലെ ഭരണനിർവഹണം സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ശമ്പളപരിഷ്‌കരണ കമ്മിഷൻ തുടങ്ങിയവ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. സെക്രട്ടേറിയറ്റിലെ അധികാരത്തട്ടുകൾ കുറയ്ക്കുക, സെക്രട്ടേറിയറ്റിൽ നിന്ന് ഡയറക്ടറേറ്റുകളിലേക്കുള്ള ഫയലുകൾ തത്തുല്യ തസ്തികയിൽ മാത്രം കൈകാര്യം ചെയ്യുക, സ്ഥാനക്കയറ്റത്തിന് ജോലിയിലെ മികവ് അടിസ്ഥാനമാക്കുക, ജോലിഭാരം പുനർനിർണയിച്ച് ഉദ്യോഗസ്ഥ പുനർവിന്യാസം നടത്തുക തുടങ്ങി ഒട്ടേറെ നിർദ്ദേശങ്ങളാണ് ഇവർ മുന്നോട്ടുവെച്ചത്.

മൂന്നുമാസമാണ് സമിതിയുടെ കാലാവധി. മാനേജ്‌മെന്റ് ഉപദേശങ്ങൾക്ക് കോഴിക്കോട്ടെ ഐ.ഐ.എമ്മിന്റെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 2021 മാർച്ചിലാണ് ഭരണ പരിഷ്‌ക്കരണ കമ്മീഷൻ സെക്രട്ടേറിയറ്റ് നഗരഹൃദയത്തിൽ നിന്ന് മാറ്റണമെന്ന ശുപാർശ മുന്നോട്ടുവെച്ചത്. പാളയത്തു നിന്ന് അഞ്ച് കിലോമീറ്ററെങ്കിലും അകലെയായിരിക്കണം പുതിയകെട്ടിടമെന്നായിരുന്നു നിർദ്ദേശം. കൊച്ചുവേളി, കാര്യവട്ടം, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളും ഇതിനായി നിർദേശിച്ചിരുന്നു. തായ് കെട്ടിടവും പിന്നീട് കൂട്ടിച്ചേർത്ത നോർത്ത്, സൗത്ത് ബ്ലോക്കുകളും നവീകരിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.