തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവാദത്തില് പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്ക്കുമൊപ്പം കുടുംബാംഗങ്ങള് വിദേശയാത്രയ്ക്ക് പോയതില് എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു.
‘മുഖ്യമന്ത്രിക്ക് ഒപ്പം അദ്ദേഹത്തിന്റെ ഭാര്യയാണ് പോയത്, മറ്റാരുമല്ല. കുടുംബാംഗങ്ങള് പോയത് സര്ക്കാര് ചെലവില് അല്ല. കണക്കുകള് ആര്ക്കുവേണമെങ്കിലും പരിശോധിക്കാം. യാത്രയുടെ പ്രോഗ്രസ് റിപ്പോര്ട്ട് ഉടന് ലഭിക്കും’- വീണാ ജോര്ജ് വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തെ രംഗത്തെത്തിയിരുന്നു.

