കോണ്ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് 17ന് രാവിലെ 10 മണി മുതല് ആരംഭിക്കുമെന്ന് കെപിസിസി ജനറല് സെക്രട്ടറി ടി യു രാധാകൃഷണന് അറിയിച്ചു. തിരുവനന്തപുരം ഇന്ദിരാഭവനില് വെച്ച് വൈകീട്ട് നാലുമണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക.
വോട്ടെടുപ്പ് സംബന്ധിച്ചുള്ള എല്ലാ തയാറെടുപ്പുകളും പൂര്ത്തിയായി. വോട്ട് രേഖപ്പെടുത്താനുള്ള ഐഡി കാര്ഡ് ഇതുവരെ വാങ്ങിയിട്ടില്ലാത്ത സമ്മതിദാന അവകാശമുള്ള കെപിസിസി അംഗങ്ങള്ക്ക് തിരിച്ചറിയല് രേഖകള് നല്കി വോട്ടെടുപ്പ് ദിവസം രാവിലെ ഒമ്പത് മുതല് കെപിസിസി ഓഫീസിന്റെ മുന്നിലെ പ്രത്യേക കൗണ്ടറില് നിന്നും അത് കൈപ്പറ്റാനുള്ള സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ടെന്നും രാധാകൃഷ്ണന് വ്യക്തമാക്കി.
അതേസമയം, സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രദേശ് റിട്ടേണിംങ്ങ് ഓഫീസര് ജി പരമേശ്വ എംഎല്എയും അസി. പിആര്ഒ കെവി അറിവഴകനും വോട്ടെടുപ്പ് നടപടി ക്രമങ്ങള്ക്ക് മേല്നോട്ടം വഹിക്കും.

