ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ശനിയാഴ്ച രാവിലെ മുതല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്.

ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എഫ്.ബി പേജ് ഹാക്ക് ചെയ്ത വിവരം രാജ് ഭവന്‍ പി.ആര്‍.ഒ അറിയിച്ചത്. ‘ഇന്ന് രാവിലെ മുതല്‍ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി കാണുന്നു. വിഷയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്’- എന്നാണ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്.