International (Page 231)

fbi

വാഷിംഗ്ടൺ: ചൈനയുടെ കുതന്ത്രങ്ങൾക്കെതിരെ അന്വേഷണം നടക്കുന്ന വിവരം സെനറ്റ് കമ്മറ്റിയ്ക്ക് മുമ്പാകെ അവതരിപ്പിച്ച് എഫ്.ബി.ഐ. ഒരോ പത്തു മണിക്കൂറിലും ചൈനയെക്കുറിച്ചുള്ള ഒരു പുതിയ വിഷയത്തിന് മേൽ അന്വേഷണം നടത്തുകയാണെന്ന് എഫ്.ബി.ഐ. മേധാവി ക്രിസ്റ്റഫർ റേ അറിയിച്ചു.അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗങ്ങളെ നിരീക്ഷിക്കുന്ന സെനറ്റ് കമ്മറ്റി അംഗം മാർകോ റൂബിയോവിന്റെ ചോദ്യത്തിനുത്തരമായിട്ടാണ് റേ മറുപടി നൽകിയത്.

അമേരിക്കയ്‌ക്കെതിരെ ഇത്രയധികം പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു രാജ്യം ഇതുവരെയുണ്ടായിട്ടില്ലെന്നും ചൈനയ്‌ക്കെതിരായ 2000 അന്വേഷണങ്ങളുടെ രേഖകൾ നിരത്തി റേ സമർത്ഥിച്ചു.രാജ്യത്തിന്റെ പ്രതിരോധം, സാമ്പത്തികം, വിദ്യാഭ്യാസം, സൈബർ മേഖല, ബഹിരാകാശം, ആരോഗ്യം, നൂതനമായ ഗവേഷണങ്ങൾ എല്ലാത്തിലും ചൈന കൈകടത്തിയിരി ക്കുകയാണെന്നും റേ മുന്നറിയിപ്പ് നൽകി.

ചൈനീസ് പൗരന്മാരെ തടവിലാക്കിയതും നിരോധിച്ചതും അടക്കം എല്ലാ വിഷയത്തിലും രാജ്യത്തിനെ അപായപ്പെടുത്താനുള്ള ബീജിംഗ് സൈന്യത്തിന്റെ വ്യക്തമായ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണവും റേ സെനറ്റിന് മുമ്പാകെ വെച്ചു.അതെസമയം ‘ചൈനയുടെ നീക്കങ്ങൾക്കെതിരെ ഒരോ പത്തുമണിക്കൂറിലും ഒരു പുതിയ അന്വേഷണം നടക്കുകയാണ്.

എന്നാലിത് മറ്റൊരു പണിയും ഇല്ലാത്തതിനാൽ ചൈനയ്‌ക്കെതിരെ നീങ്ങുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. ഇതുവരെ 2000 അന്വേഷണങ്ങളാണ് ചൈനയുടെ നീക്കങ്ങളെ കണ്ടെത്താൻ നടത്തിയിരിക്കുന്നത്. അമേരിക്കയുടെ അഖണ്ഡതയേയും സുരക്ഷയേയും ബാധിക്കുന്ന വിശദമായ തെളിവുകൾ ശേഖരിക്കുക എന്ന ദൗത്യമാണ് എഫ്.ബി.ഐ. നടത്തുന്നത്.’ക്രിസ്റ്റഫർ റേ സെനറ്റ് സമിതിയ്ക്ക് മുമ്പാകെ വിശദമാക്കി.

ഇസ്ലാമാബാദ്: പാകിസ്ഥാനിലുളള ഫ്രഞ്ച് പൗരന്‍മാരോടും കമ്പനികളോടും താല്‍ക്കാലികമായി രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച്‌ ഫ്രാന്‍സ്. പ്രവാചക നിന്ദ നടത്തിയെന്നാരോപിക്കപ്പെടുന്ന ഫ്രഞ്ച് കാര്‍ട്ടൂണിനെതിരെ പാകിസ്ഥാനില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. പാരീസിലെ ഒരു ചരിത്രാദ്ധ്യാപകനായ സാമുവേല്‍ പാറ്റി പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.

ഈ അദ്ധ്യാപകനെ പിന്നീട് കഴുത്തറുത്ത് കൊലപ്പെടുത്തുകകൂടി ചെയ്തതോടെ വിഷയം കൂടുതല്‍ ഗുരുതരമായി. കാര്‍ട്ടൂണിനെ അപലപിച്ച്‌ റാലികള്‍ നടക്കുന്നതിന് മുന്‍പ് തങ്ങളുടെ തങ്ങളുടെ നേതാവിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ആയിരക്കണക്കിന് പാകിസ്ഥാനി ഇസ്ലാമിസ്റ്റുകള്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. തീവ്ര ഇസ്ലാമിസ്റ്റ് വിഭാഗങ്ങളില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് ഫ്രഞ്ച് പൗരന്‍മാര്‍ക്കും കമ്പനികള്‍ക്കും തല്‍ക്കാലം രാജ്യം വിടാന്‍ വ്യാഴാഴ്ച തന്നെ നിര്‍ദ്ദേശം നല്‍കിയതായി ഫ്രഞ്ച് എംബസി അറിയിച്ചു.

yaman

റിയാദ്: സൗദിയില്‍ യെമനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സ്‌ഫോടക വസ്തുക്കള് നിറച്ച നാല് ഡ്രോണുകളും അഞ്ച് ബാലിസ്റ്റിക് മിസൈലുകളും റോയല്‍ സൗദി എയര്‍ ഡിഫന്‍സ് തകര്‍ത്തു. ബുധനാഴ്ച വൈകുന്നേരവും വ്യാഴാഴ്ച പുലര്‍ച്ചെയുമായിരുന്നു ആക്രമണം. തകര്‍ന്ന ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ജിസാന്‍ സര്‍വകലാശാല കാമ്പസില്‍ പതിച്ച് തീപ്പിടുത്തമുണ്ടായി. അന്താരാഷ്ട്ര നിയമങ്ങള്‍ മാനിച്ചുകൊണ്ടുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്നും അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

covid

ബ്രസീലിയ: ബ്രസീലിലെ കൊറോണ വൈറസ് വകഭേദമായ പി1 കൂടുതല്‍ ശക്തിയുള്ളതെന്ന് ശാസ്ത്രജ്ഞര്‍. യഥാര്‍ത്ഥ കൊറോണ വൈറസിനേക്കാള്‍ പി1 വകഭേദത്തിന് 2.5 മടങ്ങ് കൂടുതല്‍് പകരാനുള്ള ശേഷിയും ആന്റി ബോഡികളെ പ്രതിരോധിക്കാനുമുള്ള ശേഷിയും ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബ്രസീലില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഫ്രാന്‍സ് നിര്‍ത്തിവച്ചു.ബ്രസീലില് നിന്ന് പുറപ്പെട്ട രണ്ടാം വകഭേദം പ്രധാനമായും ചെറുപ്പക്കാരായ ആളുകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.

വാഷിംഗ്ടണ്‍ : ഈ വര്‍ഷം സെപ്റ്റംബര്‍ 11 നുള്ളില്‍ അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ഇക്കാര്യത്തില്‍ അടുത്ത ദിവസം തന്നെ ഔദ്യോഗിക സ്ഥിരീകരണം നടത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി അന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവര്‍ പിന്മാറ്റം സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കുമെന്നാണ് സൂചന.മെയ് 1 ന് മുന്‍പ് സൈനിക പിന്മാറ്റം നടത്തുമെന്ന് മുന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് താലിബാന് ഉറപ്പ് നല്‍കിയിരുന്നു.2001 സെപ്റ്റംബര്‍ 11 ന് താലിബാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുഎസ് ആക്രമണം ആരംഭിച്ചത്. അല്‍ ഖായ്ദ ഹൈജാക്കര്‍മാര്‍ വിമാനങ്ങള്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രെയ്ഡ് സെന്ററിലും വാഷിംഗ്ടണിലെ പെന്റഗണിലും നടത്തിയ ആക്രമണത്തില്‍ 3000 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് ശേഷമാണ് അമേരിക്ക അഫ്ഗാനിസ്താനില്‍ സൈന്യത്തെ വിന്യസിച്ചത്.

റോയിട്ടേഴ്സിന്റെ പുതിയ എഡിറ്റർ ഇൻ ചീഫ് ആയി അലസാന്ദ്ര ഗല്ലോനിയെ നിയമിച്ചു. റോയിട്ടേഴ്‌സിന്റെ 170 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് എത്തുന്നതെന്ന് ട്വിറ്ററിലൂടെ കമ്പനി അറിയിച്ചു. ഒരു പതിറ്റാണ്ടായി റോയിട്ടേഴ്‌സിനെ നയിച്ചതിനു ശേഷം സ്റ്റീഫൻ ജെ അഡ്‌ലർ വിരമിക്കൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഗല്ലോനിയുടെ നിയമനം.തങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളുമായി മികച്ച ബന്ധം നിലനിർത്തുക, റോയിട്ടേഴ്‌സിന്റെ ഡിജിറ്റൽ, ഇവന്റ് ബിസിനസുകൾ വളർത്തുക എന്നീ സുപ്രധാനമായ ഉത്തരവാദിത്തങ്ങളാകും പുതിയ എഡിറ്റർ ഇൻ ചീഫ് എന്ന നിലയിൽ ഗല്ലോനിയെ കാത്തിരിക്കുന്നത്.

ആഗോളതലത്തിൽ വിപുലമായ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഗല്ലോനിയെ ഈ സ്ഥാനത്തേക്ക് നിയമിക്കാൻ തീരുമാനിക്കുന്നതെന്നും റോയിട്ടേഴ്‌സിൽ എട്ട് വർഷത്തെ അനുഭവസമ്പത്തുള്ള ഗല്ലോനി ലണ്ടനിലെ ഓഫീസിൽ ഇരുന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിൽ 19-ന് തിങ്കളാഴ്ചയാകും അവർ ഔദ്യോഗികമായി ചുമതലയേൽക്കുക.ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയായ റോയിട്ടേഴ്സ് തോംസൺ റോയിട്ടേഴ്സ് കോർപ്പറേഷന്റെ ഭാഗമായുള്ള സ്ഥാപനമാണ്. മറ്റു വാർത്താ ഏജൻസികളായ ദി അസോസിയേറ്റഡ് പ്രസ്, ബ്ലൂംബെർഗ് ന്യൂസ് തുടങ്ങിയവയാണ് പ്രധാന എതിരാളികൾ.

നാല് ഭാഷകൾ സംസാരിക്കാൻ കഴിയുന്ന ഗല്ലോനിക്ക് 2020ൽ ജെറാൾഡ് ലോബ്ഫൗണ്ടേഷന്റെ മിനാർഡ് എഡിറ്റർ അവാർഡ്, ഓവർസീസ് പ്രസ് ക്ലബ് അവാർഡ്, യു കെ ബിസിനസ് ജേർണലിസ്റ്റ് ഓഫ് ദി ഇയർ അവാർഡ് എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ‘വാർത്തയുടെ ഭാവിയെക്കുറിച്ച് ഗല്ലോനിക്ക് ശ്രദ്ധേയമായ കാഴ്ചപ്പാടുണ്ട്’ – എന്നാണ് റോ/യിട്ടേഴ്‌സിന്റെ പ്രസിഡന്റ് മൈക്കൽ ഫ്രീഡൻബർഗ് ഒരു പ്രസ്താവനയിലൂടെ പറഞ്ഞത്.

റോം സ്വദേശിനിയായ ഗല്ലോനിക്ക് റോയിട്ടേഴ്‌സിൽ ബിസിനസ്, രാഷ്ട്രീയം എന്നിവ സംബന്ധിച്ച വാർത്തകൾ കവർ ചെയ്തതിൽ വലിയ അനുഭവപരിചയമുണ്ട്. എഡിറ്റർ ഇൻ ചീഫ് ആകുന്നതിനു മുമ്പ് അവർ റോയിട്ടേഴ്‌സിന്റെ ഗ്ലോബൽ മാനേജിങ് എഡിറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ‘പ്രതിഭാധനരും സ്വയം സമർപ്പിതരും ഏറെ പ്രചോദിപ്പിക്കുന്നവരുമായ മാധ്യമപ്രവർത്തകർ ഭാഗമായിട്ടുള്ള ഒരു ലോകോത്തര ന്യൂസ് റൂമിനെ നയിക്കാൻ അവസരം ലഭിച്ചത് ഒരു ബഹുമതിയായി കരുതുന്നു’, ഗല്ലോനി പ്രസ്താവനയിലൂടെ പ്രതികരിച്ചു. ലോകമെമ്പാടും 200 സ്ഥലങ്ങളിലായി 2500 മാധ്യമപ്രവർത്തകർ പ്രവർത്തിക്കുന്ന റോയിട്ടേഴ്സ് ലോകത്തെ ഏറ്റവും വലിയ വാർത്താ ഏജൻസികളിൽ ഒന്നാണ്.

ന്യൂയോര്‍ക്ക്: നുവാന്‍സ് കമ്യൂണിക്കേഷന്‍ ഇന്‍കോര്‍പറേറ്റഡിനെ വാങ്ങുന്നു. മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്റ് സ്പീച് ടെക്‌നോളജി കമ്പനിയാണ് നുവാന്‍സ്. 16 ബില്യണ്‍ ഡോളറിന്റെ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.
മൈക്രോസോഫ്റ്റ് കമ്പനിയും മസാചുസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നുവാന്‍സും തമ്മിലെ ഇടപാട് ടെക്‌നോളജി രംഗത്ത് മൈക്രോസോഫ്റ്റ് വീണ്ടും കുതിക്കും. കരാറിലെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.

whatsapp

ന്യൂയോര്‍ക്ക് : ആര്‍ക്ക് വേണമെങ്കിലും നിങ്ങളുടെ വാട്‌സ്ആപ്പ് ഡിലീറ്റ്് ചെയ്യാമെന്ന് സൈബര്‍ വിദഗ്ദ്ധര്‍. വാട്ട്‌സ്ആപ്പിന്റെ ഒരു അടിസ്ഥാന കാര്യത്തിലെ പിഴവാണ് ഇത്തരത്തിലുള്ള പ്രശ്‌നത്തിന് കാരണമാകുന്നത് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ ഗവേഷകരായ ലൂയി മാര്‍ക്കേസ് കാര്‍പിന്റെറോ, ഏണസ്റ്റൊ കനാലെസ് എന്നിവരാണ് ഈ പിഴവ് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ലളിതമായ രീതിയിലാണ് ഈ പിഴവ് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഒരു വാട്ട്‌സ്ആപ്പ് അക്കൗണ്ടിന്റെ ടു-ഫാക്ടര് ഓതന്റിക്കേഷന്‍ കോഡ് തെറ്റായി ഏതാനും തവണ അടിച്ചുകൊടുത്താല്‍് മാത്രം മതി അക്കൗണ്ട് ഡിലീറ്റു ചെയ്യിക്കാന് എന്നാണ് ഗവേഷകര്‍ പറയുന്നത്.എന്നാല്‍ ഒരു വിഭാഗം ഈ ആക്രമണ സാധ്യത തള്ളുന്നുണ്ട്. വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ പേടിപ്പിക്കാവുന്ന ഒരു രീതിയാണ് ഇതെങ്കിലും, അതു നടത്തുക അത്ര എളുപ്പമല്ലെന്നാണ് ഒരു അഭിപ്രായം. ഒന്നാമതായി വാട്ട്‌സ്ആപ്പ്പിന്റെ ഒടിപി വെരിഫിക്കേഷന്‍ എത്തുന്നത് എസ്എംഎസ് വഴിയാണ്. അതു കഴിഞ്ഞാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷനിലേക്കു കടക്കൂ.

ലോകമെമ്പാടും ആരാധകരുള്ള ഗോഡ്സില്ലയും കിങ് കോങും ഒന്നിക്കുന്ന ‘ഗോഡ്‌സില്ല വേഴ്സസ് കോങ്’ എന്ന ഹോളിബുഡ് ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാഴ്ചകൊണ്ട് 132.7 മില്യൺ ഡോളർ ആണ് ചിത്രം നേടിയത്.അതായത് ഇന്ത്യൻ കറൻസി മൂല്യം ഏകദേശം 993 കോടി രൂപ. ആഡം വിൻഗാർഡ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 26നാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്.കൊറോണ വൈറസ് പകർച്ചവ്യാധിയ്ക്കിടെ ആദ്യമായാണ് തിയേറ്ററിലെത്തിയ ഒരു ചിത്രം ഇത്രയും വലിയ തുക കളക്ഷൻ നേടുന്നത്.

ഗോഡ്‌സില്ല vs കോങ്ങിന് മുമ്പ് വണ്ടർ വുമൺ 1984, ടോം ആൻഡ് ജെറി എന്നിവയും പ്രദർശനത്തിനെത്തിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വണ്ടർവുമൺ 16.7 (125 കോടി രൂപ) മില്യൺ ഡോളറും ടോം ആൻഡ് ജെറി 14 മില്യൺ (104 കോടി രൂപ) ഡോളറുമാണ് നേടിയത്. ഗോഡ്‌സില്ല vs കോങ്ങിന് കൂടാതെ സോണി പിക്ചേഴ്സിന്റെ ഹൊറർ ചിത്രം ദി അൺഹോളിയും കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തിയിരുന്നു. 1,850 ലൊക്കേഷനുകളിൽ നിന്നായി 3.2 മില്യൺ ഡോളർ (23 കോടി രൂപ) ആണ് ചിത്രം നേടിയത്.

ബദ്ധവൈരികളായ ഗോഡ്‌സില്ലയും കിങ് കോങും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ചിത്രത്തിലുടനീളം. ലോകമെമ്പാടും ആരാധകരുള്ള ഈ വമ്പൻമാർ ഒന്നിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലെജൻഡറി എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ടൺ ഉൾപ്പടെ ആറ് പേർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വാർണർ ബ്രദേഴ്സ് ആണ് ചിത്രം ലോകത്തുടനീളം വിതരണത്തിനെത്തിച്ചത്. പ്രദർശനത്തിനെത്തി ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 48.5 മില്യൺ ഡോളർ (363 കോടി രൂപ) കളക്ഷൻ ആണ് ചിത്രം നേടിയത്.

american war ship

അമേരിക്കന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്ക് സമീപം എത്തിയത് ചൈനയെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്. യു.എസിന്റെ മിസൈല്‍ വേധ കപ്പലായ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സാണ് നാവികപ്പടയെ നയിച്ചത്. ദക്ഷിണ ചൈനക്കടലില്‍ തങ്ങളുടെ ശക്തി തെളിയിക്കാനായാണ് ഏഴാം കപ്പല്‍വ്യൂഹം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് സമീപത്തുകൂടി കടന്നുപോയി വെല്ലുവിളിച്ചതെന്ന് അന്തരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ ചൈനക്കടലില്‍ തങ്ങളാണ് അജയ്യരെന്നാണ് ചൈന അവകാശപ്പെട്ടത്. ഇതു തകര്‍ക്കാനാണ് ഏഴാം കപ്പല്‍പ്പട എത്തിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായ ഇന്ത്യയ്‌ക്കെതിരെ ചൈന ഉയര്‍ത്തുന്ന വെല്ലുവിളിക്കൊരു താക്കീത് കൂടി നല്‍കാനാണ് അമേരിക്കന്‍ നാവികസേന എത്തിയതെന്നും പറയുന്നു. പേഴ്സ്യന്‍ ഗള്‍ഫില്‍നിന്ന് മലാക്ക കടലിടുക്കിലേക്ക് യു.എസ്.എസ്. ജോണ്‍പോള്‍ ജോണ്‍സ് സായുധക്കപ്പല്‍ ഇടക്കിടെ സഞ്ചരിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം മുൻകൂർ അനുവാദം തേടാതെയാണ് അമേരിക്കൻ നാവികസേനയുടെ ഏഴാം കപ്പൽപ്പട ഇന്ത്യൻ സമുദ്ര മേഖലയിൽ പ്രവേശിച്ചത്. ലക്ഷ്വദ്വീപിനു സമീപത്തെ ഇന്ത്യൻ കടൽ മേഖലയിലാണ് യു എസ് നാവികസേന നിയമം ലംഘിച്ച് കടന്നു കയറിയത്. ലക്ഷ്വദ്വീൽ നിന്ന് 130 നോട്ടിക്കൽ മൈൽ അകലെയാണ് അമേരിക്കൻ നാവികസേനയുടെ കപ്പലെത്തിയത്. സംഭത്തിൽ ഇതുവരെയും ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല .

ഇന്ത്യയുടെ മുൻകൂർ അനുമതി തങ്ങൾക്ക് വാങ്ങേണ്ട ആവശ്യമില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം. അന്താരാഷ്ട്ര നിയമത്തിന് വിധേയമായാണ് തങ്ങളുടെ മിസൈൽ വേധ കപ്പൽ സഞ്ചരിക്കുന്നതെന്നും പത്രിക്കുറിപ്പിലൂടെ അമേരിക്ക വ്യക്തമാക്കി. യുഎസ് ഇതിനു മുൻപും ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിലും തുടരുമെന്നും അമേരിക്ക അറിയിച്ചു . സ്വതന്ത്ര കപ്പൽ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും പ്രസ്താവനയിൽ പറയുന്നു.