International (Page 230)

ഇസ്രയേലില്‍ കൊറോണ രോഗവ്യാപനതതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും റദ്ദാക്കി.യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ കൊറോണയെ വാക്‌സിനേഷനിലൂടെയാണ് ഇസ്രയേല്‍ അതിജീവിച്ചത്.പൊതു സ്ഥലങ്ങളില്‍ ഇനി മാസ്‌ക് ഇല്ലാതെ ജനങ്ങള്‍ക്ക് സഞ്ചരിക്കാം. 54 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി സമൂഹത്തില്‍ രോഗപ്രതിരോധശേഷി ഉയര്‍ത്തിയെന്ന് പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

93 ലക്ഷം ജനസംഖ്യയുള്ള ഇസ്രയേലില്‍ ജനങ്ങള്‍ക്ക് ഫൈസര്‍ വാക്‌സിനാണ് സര്‍ക്കാര്‍ നല്‍കുന്നത്.നഴ്‌സറി ക്ലാസുകള്‍ മുതലുള്ള എല്ലാ സ്‌കൂളുകളും പൂര്‍ണമായി ഇസ്രയേലില്‍ തുറന്നു. ക്ലാസ് മുറികളില്‍ വായൂസഞ്ചാരം ഉറപ്പാക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.കൊറോണ രോഗബാധയില്‍ വലിയ കുറവാണ് ഇസ്രയേലില്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നു മുതല്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

kamala

യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണി. സംഭവത്തിൽ നഴ്‌സിനെ അറസ്‌റ്റ് ചെയ്‌തു. 39കാരിയായ നിവിയാനെ പെറ്റിറ്റ് ഫെൽപ്പ്സ് എന്ന നഴ്‌സ്‌ ആണ് അറസ്‌റ്റിൽ ആയത്. ഇവർ കമലാ ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുറിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ആയിരുന്നു.ജയിലിൽ കഴിയുന്ന ഭർത്താവിന് അയച്ച വീഡിയോ സന്ദേശത്തിലൂടെയാണ് കമലാ ഹാരിസിനെ കൊല്ലുമെന്ന് ഫെൽപ്പ്സ് ഭീഷണിപ്പെടുത്തിയത്. “കമലാ ഹാരിസ് നിങ്ങൾ മരിക്കാൻ പോവുകയാണ്.

നിങ്ങളുടെ ദിവസങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു,” – എന്നാണ് ഒരു വീഡിയോയിൽ ഫെൽപ്പ്സ് പറയുന്നത്.ഫെബ്രുവരി 18ന് പുറത്തിറക്കിയ മറ്റൊരു വീഡിയോയിൽ “ഇന്ന് മുതൽ 50 ദിവസത്തിനുള്ളിൽ നിങ്ങൾ മരിക്കും. ഈ ദിവസം രേഖപ്പെടുത്തൂ,”- എന്നും പറയുന്നുണ്ട്. അതേസമയം, കമലാ ഹാരിസ് വൈസ് പ്രസിഡണ്ട് ആയതിനോടുള്ള ദേഷ്യത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്നും ഇപ്പോൾ ആ ദേഷ്യമില്ലെന്നുമാണ് സീക്രട്ട് സർവ്വീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഫെൽപ്പ്സ് പറഞ്ഞത്.

ഹവാന: മുന്‍ ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി ജനറല്‍ സ്ഥാനം രാജി വച്ചു. ക്യൂബന്‍ പ്രസിഡന്റായ മിഗ്യൂല്‍ ഡിയസ്‌ക്വനല്‍ റൗളിന്റെ പിന്‍ഗാമിയാകും. ഇതോടെ, ഫിദല്‍ കാസ്‌ട്രോ തുടക്കമിട്ട, പാര്‍ട്ടിനേതൃത്വത്തിലെ 60 വര്‍ഷത്തെ കാസ്‌ട്രോ യുഗത്തിന് അവസാനമായി. ഫിദല്‍ കാസ്‌ട്രോയുടെ ഇളയസഹോദരനാണ് റൗള്‍ കാസ്‌ട്രോ. 1959 മുതല്‍ 2006വരെ ഫിദല്‍ കാസ്‌ട്രോ ആയിരുന്നു ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഫിദലിന്റെ പിന്‍ഗാമിയായാണ് റൗള്‍ ഈ സ്ഥാനം ഏറ്റെടുത്തത്.

അബുദാബി : രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമൊഴുകുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി പ്രവാസികൾ.ഒരു ദിർഹത്തിനു രാജ്യാന്തര വിപണിയിൽ 20 രൂപ 53 പൈസയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ മികച്ച വിനിമയ നിരക്ക്.എന്നാൽ പ്രാദേശിക പണമിടപാട് സ്ഥാപനങ്ങൾ നൽകിയത് പരമാവധി 20 രൂപ 32 പൈസ മാത്രം.

കോവിഡ് ആഘാതത്തിൽ ഏതാനും മാസങ്ങളായി വിനിമയ നിരക്ക് 20 രൂപയിൽ താഴെയായിരുന്നു.അതിനാൽ പലരും പണം അയയ്ക്കാതെ മാറിനിന്നു.നിരക്ക് മെച്ചപ്പെട്ടതോടെ പണം അയക്കാനെത്തിയവർ കൂടി.മാസങ്ങളായി ചേർത്തു വച്ചതും വായ്പ വാങ്ങിയും പലരും അയച്ചത് ലക്ഷക്കണക്കിന് രൂപയെന്ന് എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു.റമസാനും പെരുന്നാളും പ്രമാണിച്ച് പണം അയയ്ക്കുന്നവരും കൂടിയിട്ടുണ്ട്.

ഇന്നലെയും ഇന്നുമായി നടന്ന ഇടപാടിൽ 20% വർധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.80% പേരും വീട്ടുചെലവിനാണ് പണം അയയ്ക്കുന്നതെങ്കിൽ 20% പേർ നിക്ഷേപം ആഗ്രഹിച്ച് അയയ്ക്കുന്നവരാണ്.രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപയ്ക്കു തിരിച്ചടിയായത്.വരും ദിവസങ്ങളിൽ രൂപ കൂടുതൽ ദുർബലമായേക്കുമെന്നും സൂചനയുണ്ട്.ഒരു ഡോളറിനു 75.45 വരെ എത്താൻ സാധ്യതയുണ്ട്.

വാഷിംഗ്ടണ്‍: ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പ് നല്‍കി അമേരിക്കയുടെ വാര്‍ഷിക രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷമാണ് ഇന്ത്യയില്‍ ഈ മാറ്റം കണ്ടുതുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാന്‍ ഭീകരരെ നിയന്ത്രിക്കുന്നതില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചപ്പോള്‍ ഐക്യരാഷ്ട്ര സഭ, ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി എന്നിവിടങ്ങളില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് പാകിസ്ഥാന്റെ തനിനിറം ലോകത്തിന് കാട്ടിക്കൊടുക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. മോദി അധികാരത്തിലെത്തിയശേഷമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആക്കം കൂടിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഗല്‍വാന്‍ സംഭവത്തില്‍ ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചതോടെയാണ് ബന്ധം കൂടുതല്‍ വഷളായത്. മാത്രമല്ല, ഗല്‍വാനിലേതുപോലുളള സംഘര്‍ഷങ്ങള്‍ വീണ്ടും ഉണ്ടായേക്കാം എന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.

ലണ്ടൻ : വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം പ്രഖ്യാപിച്ചു.പിതാവിന്റെ മരണത്തിനിടയിലും കഴിഞ്ഞ കലണ്ടർ വർഷം നടത്തിയ മികച്ച പ്രകടനമാണു തുടർച്ചയായ 2–ാം വർഷവും ഇംഗ്ലണ്ട് ഓ‍ൾറൗണ്ടർ ബെൻ സ്റ്റോക്സിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഇന്ത്യയ്ക്കു ലോകകപ്പ് നേടിക്കൊടുത്ത കപിൽ ദേവാണ് 1980–കളിലെ താരം.

സച്ചിൻ തെൻഡുൽക്കറാണു തൊണ്ണൂറുകളിലെ മികച്ച ഏകദിന താരം. 2000 മുതൽ 2010 വരെയുള്ള കാലത്തെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതു ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ്. 2010–കളിലെ മികച്ച താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ്.ഓസ്ട്രേലിയയുടെ ബേത് മൂണിയാണു മികച്ച വനിതാ താരം.

ഏകദിന ക്രിക്കറ്റിന്റെ 50–ാം വാർഷികം പ്രമാണിച്ച് കഴിഞ്ഞ 5 ദശകങ്ങളിലെ മികച്ച ഏകദിന താരങ്ങളുടെ പട്ടികയും വിസ്ഡൻ പുറത്തിറക്കി. അതിൽ 3 പേരും ഇന്ത്യൻ താരങ്ങളാണ്. 1971നും 2021നും ഇടയിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പു നടത്തിയത്. വെസ്റ്റിൻ‍ഡീസ് മുൻ ക്യാപ്റ്റൻ വിവിയൻ റിച്ചഡാണ് 1970–കളിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ന്യൂയോര്‍ക്ക് : കോവിഡ് വൈറസ് വായുവിലൂടെയും പകരുമെന്ന് പുതിയ പഠനം. കൊവിഡ് -19ന് കാരണമാകുന്ന സാര്‍സ്‌കോവ്2 വൈറസ് പരക്കുന്നത് വായുവിലൂടെയാണെന്നാണ് പ്രശസ്ത ആരോഗ്യ പ്രസിദ്ധീകരണമായ ദ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. വായുവിലൂടെ പരക്കുന്ന വൈറസിനെ പ്രതിരോധിക്കുന്നതിന് പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് കഴിയാത്തതായാണ് രോഗവ്യാപനത്തിനിടയാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.അടച്ചിട്ട മുറികളിലാണ് രോഗവ്യാപനത്തിനുള്ള സാദ്ധ്യത കൂടുതല്‍. വെന്റിലേഷന്‍ ഉറപ്പാക്കിയ മുറികളില്‍ രോഗവ്യാപനം കുറവാണെന്നും പഠനത്തില്‍ പറയുന്നു.

ബീജിംഗ്: നിരന്തരം ചൈന വിരുദ്ധ വാർത്തകൾ ലോകത്തെത്തിക്കുന്നുവെന്ന് ആരോപിച്ച് വിദേശ മാദ്ധ്യമങ്ങളുടെ ചൈനയിലും ഹോങ്കോംഗിലും പ്രവർത്തിക്കുന്ന ഓഫീസുകളും മാദ്ധ്യമപ്രവർത്തകരും എതിരെകടുത്തനിരീക്ഷണം ഏർപ്പെടുത്തി ചൈന. ചൈനീസ് രാഷ്ട്രീയ നേതാക്കളിൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്നും നിരന്തരം അവഹേളനവും ഭീഷണിയുമാണ് നേരിടുന്നതെന്ന് മാദ്ധ്യമപ്രവർത്തകർ ആരോപിക്കുന്നു.

ദേശീയ സുരക്ഷാ നിയമം അനുസരിച്ചുള്ള അന്വേഷണ പരിധിയിലാണ് മാദ്ധ്യമങ്ങളുടെ പ്രവർത്തനത്തെ നിരീക്ഷിക്കുന്നത്. ചൈനയിലെ മാദ്ധ്യമസ്വാതന്ത്ര്യം ഇനിയും മെച്ചപ്പെട്ടിട്ടില്ല. ചൈനീസ് പൗരന്മാരാണ് വിദേശ മാദ്ധ്യമത്തിൽ ജോലിചെയ്യുന്നതെങ്കിൽ ഉടൻ തടവിലാക്കപ്പെടുകയാണ്. ഫോറിൻ കറസ്‌പോ ണ്ടന്റ്‌സ് ക്ലബ്ബ് ഓഫ് ചൈന എന്ന സംഘടനയാണ് വിദേശമാദ്ധ്യമ പ്രവർത്തകരുടെ ദുരവസ്ഥ വീണ്ടും പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

കൊറോണ വൈറസ് ചൈനയിൽ എങ്ങനെ ഉദ്ഭവിച്ചുവെന്ന വിഷയത്തിൽ ഇന്നും അവ്യക്തത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഒരു വിവരവും പുറത്തുപോകാതിരിക്കാനാണ് ബീജിംഗ് ശ്രമിക്കുന്നത്. നിരീക്ഷണത്തിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളും ഇ-മെയിലുകളും മറ്റ് സന്ദേശങ്ങളുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.

covid

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഞെട്ടിക്കുന്ന പഠനവുമായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍. അമേരിക്കയില്‍ രോഗവ്യാപനം ആരംഭിച്ചതിന് ശേഷം മാനസിക ചികില്‍സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കന്‍ ജനതയുടെ അഞ്ചില്‍ ഒരാള്‍ വീതം മാനസിക രോഗത്തിന് ചികില്‍സ തേടുന്നതായും മരുന്നുകള്‍ കഴിക്കുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.സൗത്ത് കരോലിന കോണ്വെ മെന്റല്‍ ഹെല്‍ത്തിലെ സൈക്കോളജിസ്റ്റുകള്‍ വിവിധ പ്രായത്തിലുള്ള മാനസിക രോഗികളെ സ്‌ട്രെസ്സ് ,ആങ്‌സൈറ്റി, ഡിപ്രഷന്‍ തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികില്‍സിച്ചു വരുന്നു. ഈ ഡേറ്റായില്‍ മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് 19നെ അതിജീവിച്ചവരില്‍ നിരവധി പേര്‍ക്ക് ന്യൂറോളജിക്കല്‍ ഡിസ്ഓര്‍ഡേഴ്‌സ് കണ്ടുവരുന്നുവെന്നതാണ്.

ejypt

കെയ്‌റോ: സൂയസ് കനാലില്‍ തടസം സൃഷ്ടിച്ച ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്ത് പിടിച്ചെടുത്തു. നഷ്ടപരിഹാരമായ 900 മില്യണ് യുഎസ് ഡോളര്‍ അടയ്ക്കാത്തതുകൊണ്ടാണ് നടപടി. കനാല്‍ അതോറിറ്റി മേധാവി ഒസാമ റാബി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിങ്കളാഴ്ചയാണ് ഇസ്മായിലിയയിലെ കോടതി കപ്പല്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ ഇക്കാര്യം കപ്പലിലെ ജീവനക്കാരെ അധികൃതര്‍ അറിയിക്കുകയും ചെയ്തു. അതേസമയം, നഷ്ടപരിഹാര തുക സംബന്ധിച്ച് കനാല്‍ അതോറിറ്റിയും കപ്പല്‍ ഉടമകളും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുന്നതായും വിവരമുണ്ട്.