‘ഗോഡ്‌സില്ല വേഴ്സസ് കോങ്’ ചിത്രം ചിത്രം രണ്ടാഴ്ചകൊണ്ട് നേടിയത് ഏകദേശം 993 കോടി രൂപ

ലോകമെമ്പാടും ആരാധകരുള്ള ഗോഡ്സില്ലയും കിങ് കോങും ഒന്നിക്കുന്ന ‘ഗോഡ്‌സില്ല വേഴ്സസ് കോങ്’ എന്ന ഹോളിബുഡ് ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടാഴ്ചകൊണ്ട് 132.7 മില്യൺ ഡോളർ ആണ് ചിത്രം നേടിയത്.അതായത് ഇന്ത്യൻ കറൻസി മൂല്യം ഏകദേശം 993 കോടി രൂപ. ആഡം വിൻഗാർഡ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 26നാണ് ഇന്ത്യയിൽ പ്രദർശനത്തിനെത്തിയത്.കൊറോണ വൈറസ് പകർച്ചവ്യാധിയ്ക്കിടെ ആദ്യമായാണ് തിയേറ്ററിലെത്തിയ ഒരു ചിത്രം ഇത്രയും വലിയ തുക കളക്ഷൻ നേടുന്നത്.

ഗോഡ്‌സില്ല vs കോങ്ങിന് മുമ്പ് വണ്ടർ വുമൺ 1984, ടോം ആൻഡ് ജെറി എന്നിവയും പ്രദർശനത്തിനെത്തിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വണ്ടർവുമൺ 16.7 (125 കോടി രൂപ) മില്യൺ ഡോളറും ടോം ആൻഡ് ജെറി 14 മില്യൺ (104 കോടി രൂപ) ഡോളറുമാണ് നേടിയത്. ഗോഡ്‌സില്ല vs കോങ്ങിന് കൂടാതെ സോണി പിക്ചേഴ്സിന്റെ ഹൊറർ ചിത്രം ദി അൺഹോളിയും കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തിയിരുന്നു. 1,850 ലൊക്കേഷനുകളിൽ നിന്നായി 3.2 മില്യൺ ഡോളർ (23 കോടി രൂപ) ആണ് ചിത്രം നേടിയത്.

ബദ്ധവൈരികളായ ഗോഡ്‌സില്ലയും കിങ് കോങും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ചിത്രത്തിലുടനീളം. ലോകമെമ്പാടും ആരാധകരുള്ള ഈ വമ്പൻമാർ ഒന്നിക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലെജൻഡറി എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ടൺ ഉൾപ്പടെ ആറ് പേർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വാർണർ ബ്രദേഴ്സ് ആണ് ചിത്രം ലോകത്തുടനീളം വിതരണത്തിനെത്തിച്ചത്. പ്രദർശനത്തിനെത്തി ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 48.5 മില്യൺ ഡോളർ (363 കോടി രൂപ) കളക്ഷൻ ആണ് ചിത്രം നേടിയത്.