വാഷിംഗ്ടണ്‍ : ഈ വര്‍ഷം സെപ്റ്റംബര്‍ 11 നുള്ളില്‍ അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. ഇക്കാര്യത്തില്‍ അടുത്ത ദിവസം തന്നെ ഔദ്യോഗിക സ്ഥിരീകരണം നടത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി അന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവര്‍ പിന്മാറ്റം സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്‍കുമെന്നാണ് സൂചന.മെയ് 1 ന് മുന്‍പ് സൈനിക പിന്മാറ്റം നടത്തുമെന്ന് മുന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് താലിബാന് ഉറപ്പ് നല്‍കിയിരുന്നു.2001 സെപ്റ്റംബര്‍ 11 ന് താലിബാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുഎസ് ആക്രമണം ആരംഭിച്ചത്. അല്‍ ഖായ്ദ ഹൈജാക്കര്‍മാര്‍ വിമാനങ്ങള്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രെയ്ഡ് സെന്ററിലും വാഷിംഗ്ടണിലെ പെന്റഗണിലും നടത്തിയ ആക്രമണത്തില്‍ 3000 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിന് ശേഷമാണ് അമേരിക്ക അഫ്ഗാനിസ്താനില്‍ സൈന്യത്തെ വിന്യസിച്ചത്.
2021-04-14