ബ്രസീലില്‍ കണ്ടെത്തിയ പുതിയ വൈറസ് വകഭേദം : മാരകമെന്ന് റിപ്പോര്‍ട്ട്

covid

ബ്രസീലിയ: ബ്രസീലിലെ കൊറോണ വൈറസ് വകഭേദമായ പി1 കൂടുതല്‍ ശക്തിയുള്ളതെന്ന് ശാസ്ത്രജ്ഞര്‍. യഥാര്‍ത്ഥ കൊറോണ വൈറസിനേക്കാള്‍ പി1 വകഭേദത്തിന് 2.5 മടങ്ങ് കൂടുതല്‍് പകരാനുള്ള ശേഷിയും ആന്റി ബോഡികളെ പ്രതിരോധിക്കാനുമുള്ള ശേഷിയും ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബ്രസീലില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഫ്രാന്‍സ് നിര്‍ത്തിവച്ചു.ബ്രസീലില് നിന്ന് പുറപ്പെട്ട രണ്ടാം വകഭേദം പ്രധാനമായും ചെറുപ്പക്കാരായ ആളുകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്.