International (Page 226)

വാഷിങ്ടണ്‍: ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും ഇരുപത്തിയേഴ് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ വേര്‍പിരിഞ്ഞു. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബില്‌ഗേറ്റ്‌സും മെലിന്‍ഡയും. 130 ബില്ല്യണ് ഡോളറാണ് ഇവരുടെ സമ്പാദ്യം. വേര്‍പിരിയല്‍ കാര്യം ട്വിറ്ററിലൂടെയാണ് അവര്‍ അറിയിച്ചത്. ചാരിറ്റി ഫൗണ്ടേഷന്‍് ഇനിയും തുടരുമെന്നും ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നും പുതിയ ജീവിതത്തിന് തുടക്കമാകുകയാണെന്നും ഇരുവരും അറിയിച്ചു. മെലിന്‍ഡ് മൈക്രോസോഫ്റ്റില്‍ പ്രൊഡക്ട് മാനേജരായി ജോലി നോക്കവെയാണ് 1987ലാണ് ഇരുവരും പരിചയപ്പെടുന്നത്. 1994ല്‍ ഹവായില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വര്‍ക്ക് ഡിന്നറില്‍ കണ്ടുമുട്ടിയതിനുശേഷം, പസിലുകളുടെ പരസ്പര സ്‌നേഹം പങ്കുവെക്കുകയും ഒരു ഗണിത ഗെയിമില്‍ തോല്‍പ്പിക്കുകയും ചെയ്തതോടെയാണ് മെലിന്‍ഡ ബില്‍ഗേറ്റ്‌സിന്റെ ഹൃദയം കവര്‍ന്നത്. 1975ലാണ് പോള്‍ അലനൊപ്പം ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. 2014വരെ ബോര്‍ഡ് ചെയര്‍മാനായി ബില്‍ ഗേറ്റ്‌സ് തുടര്‍ന്നിരുന്നു.

ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ സാങ്കേതികവിദ്യ സൗജന്യമായി കൈമാറുന്നതിനെ എതിര്‍ത്ത് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ലോകത്ത് നിരവധി വാക്‌സീന്‍ ഫാക്ടറികളുണ്ട്. ഇവ നിര്‍മിക്കുന്ന വാക്‌സീന്റെ സുരക്ഷയെക്കുറിച്ച് പല സംശയങ്ങളുമുണ്ട്. നമ്മള്‍ നല്‍കിയ സാമ്പത്തിക ഇളവുകളും വിദഗ്ധ സേവനങ്ങളിലൂടെയുമാണ് കോവിഡ് വാക്‌സീന്‍ യാഥാര്‍ഥ്യമായതെന്നും മനുഷ്യസ്‌നേഹിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബില്‍ഗേറ്റ്‌സ് വാദിക്കുന്നു.ലോകം തന്നെ ഇന്ത്യയുടെ വാക്‌സീന്‍ നിര്‍മാണ ശേഷിയെ അഭിനന്ദിക്കുമ്പോഴും എന്തുകൊണ്ടാണ് കോവിഡിന്റെ രണ്ടാം വരവിനെ നമുക്ക് ഫലപ്രദമായി ചെറുക്കാന്‍ സാധിക്കാഞ്ഞതെന്ന ചോദ്യവും ഉയരുന്നുണ്ട്.

വാക്‌സീന്‍ നിര്‍മാണത്തിലെയല്ല വിതരണത്തിലെ പാളിച്ചകളാണ് ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്.നേരത്തെ തന്നെ വാക്‌സീന്‍ വിതരണത്തില്‍ ആഗോള തലത്തില്‍ ഇടപടാനുള്ള ബില്‍ഗേറ്റ്‌സിന്റെ ശ്രമങ്ങള്‍ക്കെതിരെ പലരും സംശയം ഉയര്‍ത്തിയിരുന്നു. കോവിഡ് വാക്‌സീന്റെ മറവില്‍ കൂടുതല്‍ ലാഭത്തിനാണ് ബില്‍ ഗേറ്റ്‌സിന്റെ ശ്രമമെന്നായിരുന്നു ആരോപണം. കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ലോകത്തിന്റെ ഏറ്റവും വലിയ മൂലധനം എന്നാണ് ഇന്ത്യയുടെ വാക്‌സീന്‍ ഉത്പാദന ശേഷിയെ ഗുട്ടെറെസ് വിശേഷിപ്പിച്ചത്.

ബില്‍ ഗേറ്റ്‌സിന്റെ ബില്‍ ആൻഡ് മെസിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഓക്‌സ്‌ഫഡ് സര്‍വകലാശാലയും അസ്ട്രാസെനെകയും ചേര്‍ന്നുള്ള വാക്‌സീന്‍ നിര്‍മാണത്തില്‍ സഹകരിച്ചിരുന്നു. ഇങ്ങനെ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സീന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്.ഓക്‌സ്‌ഫഡ് സര്‍വകലാശാലയും അസ്ട്രാസെനെകയും ചേര്‍ന്ന് നിര്‍മിച്ച കോവിഷീല്‍ഡ് സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നിര്‍മിക്കുന്നത്.

ഏതൊരു വാക്സീന്‍ നിര്‍മാതാക്കള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിന് പകരം നിയന്ത്രണത്തോടെയും സാമ്പത്തിക ലാഭത്തോടെയുമുള്ള വിവര കൈമാറ്റമാണ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ആഗ്രഹിച്ചിരുന്നതെന്നാണ് ഉയരുന്ന ആരോപണം. ഓസ്‌ട്രേലിയന്‍ ഫെയര്‍ ട്രേഡ് ആൻഡ് ഇന്‍വോള്‍മെന്റ് നെറ്റ്‌വര്‍ക് ലിമിറ്റഡിന്റെ റിപ്പോര്‍ട്ടാണ് ഈ ആരോപണം ഉയര്‍ത്തിയിരുന്നത്.ഐടി രംഗത്തെ ശതകോടീശ്വരന്റെ വാക്‌സീന്‍ വിവേചനം ആഗോളതലത്തില്‍ വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ബ്രിട്ടിഷ് മാധ്യമമായ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ വിവാദ പ്രതികരണം.

ലണ്ടന്‍: വാക്്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ ഇന്ത്യയിലെ പ്രബലരായ പല ആളുകളില്‍ നിന്നും ഭീഷണി ഫോണ്‍കോളുകള്‍ നിരന്തരമുണ്ടാകുന്നുവെന്ന് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. വാക്‌സീന്‍ ക്ഷാമം രൂക്ഷമായിരിക്കെ കോവിഷീല്‍ഡിന്റെ ഉല്‍പാദനം വിദേശരാജ്യങ്ങളില്‍ കൂടി തുടങ്ങുന്നതു പരിഗണിച്ചു വരികയാണെന്നും വാക്‌സീന്‍ ആവശ്യം ഇന്ത്യയില്‍ പല മടങ്ങായി വര്‍ധിച്ചതോടെ വന്‍ സമ്മര്‍ദം അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന പിന്നാക്ക രാജ്യങ്ങള്‍ക്കു വാക്‌സീന്‍ എത്തിക്കാന്‍ തുടക്കമിട്ട കോവാക്‌സ് പദ്ധതിയിലേക്കുള്ള ഓര്‍ഡറുകളും മുടങ്ങിയിരിക്കുകയാണ്.
പ്രതിമാസ ശേഷി ജൂലൈയോടെ 10 കോടി ഡോസ് ആക്കുമെന്നാണു സീറം അറിയിച്ചിരിക്കുന്നത്.അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. വാക്‌സീന്റെ വില പ്രഖ്യാപനം ഉള്‍പ്പെടെ തീരുമാനങ്ങള്‍ക്കു പിന്നാലെ അദാറിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ട്. കോവിഷീല്‍ഡിന്റെ ഉല്‍പാദനം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തം നിലയിലാണ് ആലോചിക്കുന്നതെങ്കില്‍, കോവാക്‌സീന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണു മുന്‍കയ്യെടുക്കുന്നത്. കോവാക്‌സീന്റെ സാങ്കേതിക വിദ്യ വിദേശ കമ്പനികള്‍ക്കു കൈമാറി, ഉല്‍പാദനവും വിതരണവും സാധ്യമാകുമോയെന്നാണു പരിശോധിക്കുന്നത്.

സൂറിക് ; ജർമ്മനിയിലെ ഇസ്‍ലാം മതവിശ്വാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഒൻപത് ലക്ഷത്തിന്റെ വർധനവുണ്ടായതായി ജർമ്മൻ ആഭ്യന്തര മന്ത്രലയത്തിന്റെ പഠനം. സിറിയ, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ 2015 നു ശേഷം ഇസ്‍ലാം മതവിശ്വാസികളുടെ എണ്ണത്തിലുണ്ടായ വർധനവിന് മുഖ്യ കാരണമെന്നും ഇസ്‍ലാം മത വിശ്വാസികളിലെ 45 ശതമാനം പേരും തുർക്കിയിൽ നിന്നാണെന്നും മിഡിൽ ഈസ്റ്റ്, നേർത്ത് ആഫ്രിക്ക, സൗത് ഈസ്റ്റ് യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ബാക്കിയുള്ളവരിൽ അധികമെന്നും ജർമ്മൻ ആഭ്യന്തര മന്ത്രാലയം ന്യുറംബർഗിൽ പ്രസിദ്ധികരിച്ച പഠനത്തിലെ പ്രധാന ഉള്ളടക്കളങ്ങളിൽ പറയുന്നത്.

ഇസ്‍ലാം മതവിശ്വാസികളിലെ 82 ശതമാനവും വിശ്വാസങ്ങൾ പാലിക്കുന്നവരാണെന്ന് പഠനം പറയുന്നു.8.32 കോടി ജനസംഖ്യയുള്ള രാജ്യത്ത് 55 ലക്ഷത്തോളം ഇസ്‍ലാം മതവിശ്വാസികളാണ്. ആകെ ജനസംഖ്യയുടെ 6.6 ശതമാനത്തോളമാണിത്.

65 വയസ്സിന് മുകളിലുള്ളവരിൽ 62 ശതമാനവും ശിരോവസ്ത്രം ധരിക്കുന്നവരാണെങ്കിൽ, 65 വയസ്സിന് താഴെയുള്ളവരിലെ 30 ശതമാനമേ ഇത് പാലിക്കുന്നുള്ളു. ജർമ്മൻ ഭാഷാ പരിജ്ഞാനം 79 ശതമാനം പേരിലും ശരാശരിയിലും മുകളിലാണ്. തൊഴിൽ പരിശീലനം നേടിയ മുസ്‌ലിംകളുടെ എണ്ണം രണ്ടാം തലമുറയിൽ വളരെ കൂടുതലാണെന്നും, രാജ്യത്തെ സംസ്‌കാരത്തോട് ഇണങ്ങിച്ചേരുന്നതിൽ രണ്ടാം തലമുറ മാതൃകാപരമാണെന്നും പഠനം വെളിപ്പെടുത്തുന്നു.

covid

മൃഗങ്ങള്‍ക്കുവേണ്ടിയുള്ള ആദ്യ കോവിഡ്19 വാക്‌സിന്‍ പുറത്തിറക്കാൻ റഷ്യ. വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞു. നായ, കുറുക്കന്‍, നീര്‍നായ എന്നിവയില്‍ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിന്‍ കോവി‍ഡിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

17,000 ഡോസ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞു. പൂച്ചകൾ, നായകൾ തുടങ്ങിയ മൃഗങ്ങളിലേക്കും കോവിഡ് പകരാൻ സാധ്യതയുണ്ട്. മൃ​ഗങ്ങളിൽ നിന്ന് അപകടകരമായ മ്യൂട്ടേഷനുകൾ സംഭവിച്ച് തിരിച്ച് മനുഷ്യനിലേക്കും പകർന്നേക്കാം. ഇതിനാലാണ് ഇത്തരം വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും റഷ്യന്‍ മരുന്നുനിര്‍മ്മാതാക്കള്‍ അറിയിച്ചു.

വിവിധ മൃ​ഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കൊവിഡിനെതിരായ ആന്റിബോഡികൾ സൃഷ്ടിച്ചതായ കണ്ടെത്തലിനെ തുടർന്ന് റഷ്യ കാർണിവാക്-കോവ് എന്ന പേരിൽ വാക്സിൻ രജിസ്റ്റർ ചെയ്തിരുന്നു. ജര്‍മ്മനി, ​ഗ്രീസ്, പോളണ്ട്, ഓസ്ട്രേലിയ, കസാ​ക്കിസ്ഥാൻ, താജിക്കിസ്ഥാൻ, മലേഷ്യ, തായ്‌ലാൻഡ്, ലെബനൻ, ഇറാൻ, ദക്ഷിണ കൊറിയ, അ‌ർജന്റീന തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിന്‍ വാങ്ങുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം സംഘടനകള്‍ മൃഗങ്ങള്‍ക്കായുളള കൊവിഡ് വാക്‌സിന് വേണ്ടി, രജിസ്‌ട്രേഷന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വാക്സിൻ നിര്‍മ്മാതാക്കള്‍ പറഞ്ഞു.

മനില: ഫിലിപ്പൈന്‍സിനെ ഭരിക്കാന്‍ വരാതെ സ്വന്തം കാര്യം നോക്കാന്‍ ചൈനയ്ക്ക് താക്കീത് നല്‍കി രാജ്യത്തിന്റെ പ്രതിരോധ സെക്രട്ടറി ഡെല്‍ഫിന്‍ ലോറെന്‍സാന.സൗത്ത് ചൈന കടലില്‍ ഫിലിപ്പൈന്‍സ് നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് നീക്കങ്ങളില്‍് ചൈന അതൃപ്തി പ്രകടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഏകദേശം 3 ട്രില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ചരക്കുകളാണ് ഈ കടലിലൂടെ ഒരു വര്‍ഷം പോകുന്നത്. എന്നാല്‍ ഇതില്‍ ഫിലിപ്പൈന്‍സിനും അവകാശമുണ്ട്. സൗത്ത് ചൈന കടല്‍ ചൈനയുടെ കുടുംബസ്വത്തല്ലെന്നും ലോറെന്‍സാന തിരിച്ചടിച്ചു. നല്കിയിട്ടുണ്ട്.

മെല്‍ബണ്‍: ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഓസ്‌ട്രേലിയ. രണ്ടാഴ്ച ഇന്ത്യയില്‍ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്തേക്ക് മടങ്ങി എത്തുന്ന പൗരന്‍മാരെ 5 വര്‍ഷം ജയിലില്‍ അടയ്ക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ മെയ് 15 വരെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്ര വെല്ലുവിളിയായതിനാല്‍ മെയ് 15 വരെയെങ്കിലും വിമാനങ്ങള്‍ റദ്ദാക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.ഐപിഎല്‍ മത്സരത്തിനെത്തിയ വിദേശതാരങ്ങള്‍ അടക്കം ഇന്ത്യയിലെ കോവിഡ് സാഹചര്യത്തില്‍ ആശങ്കാകുലരാണ്. കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ ടീമംഗങ്ങളായ ഓസീസ് താരങ്ങള്‍ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങുകയാണെന്ന് ടീം അറിയിച്ചിരുന്നു.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എത്രയും വേഗം ഇന്ത്യയില്‍ നിന്ന് തിരിച്ചെത്താന്‍ പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശം. ഇന്ത്യയില്‍ ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമാണെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്‌സ് ട്വീറ്റില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ കോവിഡ് കാരണം വൈദ്യസഹായം ലഭിക്കുന്നത് പരിമിതമാണ്. ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്ന യുഎസ് പൗരര്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രപയോജനപ്പടുത്തണം. യുഎസിലേക്ക് നേരിട്ടും പാരിസ് വഴിയുമുള്ള വിമാനങ്ങള്‍ നിലവില്‍ ലഭ്യമാണ്’-ട്വീറ്റില്‍ പറയുന്നു.

കോവിഡ്19 സ്ഥിരീകരിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ഇന്ത്യയില്‍ കുത്തനെ ഉയരുകയാണ്. ആശുപത്രികളില്‍ അത്യാവശ്യത്തിനുപോലും ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമല്ല. കോവിഡ് രോഗികള്‍ക്കും അല്ലാത്ത രോഗികള്‍ക്കും ആശുപത്രിയില്‍ കിടക്കസൗകര്യം ആവശ്യത്തിനില്ല എന്നതും അമേരിക്കന്‍ പൗരന്മാരെ തിരിച്ചു വിളിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു.

ജറുസലേം: ഇസ്രയേലില്‍ മുപ്പത്തിയെട്ട് മരണം. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ മെറോണില്‍ നടന്ന ലാഗ് ബ ഒമര്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും.
ആളുകളെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം നടത്തുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായതെന്ന ആരോപണവും ശക്തമാണ്. പരിക്കേറ്റവരെ സൈനിക ഹെലികോപ്റ്ററുകളില്‍ ആശുപത്രികളില്‍ എത്തിച്ചു. മരിച്ചവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവനമായ മാഗന്‍ ഡേവിഡ് അഡോം (എംഡിഎ) വ്യക്തമാക്കി. ഇസ്രയേലിലെ പ്രധാന മത ആഘോഷങ്ങളില്‍ ഒന്നാണ് ‘ലാഗ് ബ ഒമര്‍’. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലേക്ക് പതിനായിരക്കണക്കിന് ഓര്‍ത്തഡോക്സ് ജൂതന്മാര്‍ എല്ലാ വര്‍ഷവും തീര്‍ഥാടനം നടത്താറുണ്ട്.

വാഷിങ്ടൺ: കൊവിഡ് വ്യാപനം രൂക്ഷം ആകുന്ന സാഹചര്യത്തിൽ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വന്ന അമേരിക്കയുടെയും ഫ്രാൻസിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകബാങ്ക്. കൊവിഡ് 19 പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാനുള്ള ഫ്രാൻസിന്റെയും അമേരിക്കയുടെയും തീരുമാനത്തിൽ അത്യധികം സന്തോഷമുണ്ടെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് ട്വിറ്ററിലൂടെ പറഞ്ഞു.
വാക്സീന് പണം നൽകാൻ അതിവേഗത്തിൽ സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള നടപടികൾ ലോകബാങ്ക് തുടങ്ങിക്കഴിഞ്ഞു.

കൊവിഡിനെതിരെ ഇന്ത്യ സ്വീകരിച്ച സ്ട്രാറ്റജിയെ വളരെയധികം ലോകബാങ്കും പിന്തുണച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലൂടെയായിരുന്നു നടപടികൾ. ഇന്ത്യയുടെ ആരോഗ്യരംഗത്ത് അടിയന്തിര ആവശ്യങ്ങൾ ലഭ്യമാക്കാൻ ആദ്യ ഘട്ടത്തിൽ ഇടപെട്ട ലോകബാങ്ക് കൊവിഡിന്റെ ആഘാതം ഏറ്റവുമധികം നേരിട്ട സാമൂഹിക വിഭാഗങ്ങളെ സഹായിക്കാൻ പ്രത്യേക പദ്ധതിയും തയ്യാറാക്കി.

സാമ്പത്തിക നില ഭദ്രമാക്കുന്നതിന് വേണ്ടി ഇന്ത്യയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യാപാരങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള പദ്ധതിയും തയ്യാറാക്കിയിരുന്നു.അതെസമയം ഏപ്രിൽ 15 ന് നടത്തിയ പ്രസംഗത്തിൽ ആവശ്യത്തിലധികം വാക്സീൻ കൈവശമുള്ള രാജ്യങ്ങൾ അത് മറ്റ് രാജ്യങ്ങൾക്ക് കൈമാറണമെന്നും കൊവിഡിൽ പരസ്പരം സഹായിക്കാൻ തയ്യാറാകണമെന്നും മാൽപാസ് പറഞ്ഞിരുന്നു.