സ്വന്തം കാര്യം നോക്കിയാല്‍ മതി, ചൈനയ്ക്ക് ശക്തമായ താക്കീത് നല്‍കി ഫിലിപ്പൈന്‍സ്

മനില: ഫിലിപ്പൈന്‍സിനെ ഭരിക്കാന്‍ വരാതെ സ്വന്തം കാര്യം നോക്കാന്‍ ചൈനയ്ക്ക് താക്കീത് നല്‍കി രാജ്യത്തിന്റെ പ്രതിരോധ സെക്രട്ടറി ഡെല്‍ഫിന്‍ ലോറെന്‍സാന.സൗത്ത് ചൈന കടലില്‍ ഫിലിപ്പൈന്‍സ് നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് നീക്കങ്ങളില്‍് ചൈന അതൃപ്തി പ്രകടിപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഏകദേശം 3 ട്രില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന ചരക്കുകളാണ് ഈ കടലിലൂടെ ഒരു വര്‍ഷം പോകുന്നത്. എന്നാല്‍ ഇതില്‍ ഫിലിപ്പൈന്‍സിനും അവകാശമുണ്ട്. സൗത്ത് ചൈന കടല്‍ ചൈനയുടെ കുടുംബസ്വത്തല്ലെന്നും ലോറെന്‍സാന തിരിച്ചടിച്ചു. നല്കിയിട്ടുണ്ട്.