മെല്‍ബണ്‍: ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഓസ്‌ട്രേലിയ. രണ്ടാഴ്ച ഇന്ത്യയില്‍ കഴിഞ്ഞ ശേഷം അടുത്ത 48 മണിക്കൂറിനിടെ രാജ്യത്തേക്ക് മടങ്ങി എത്തുന്ന പൗരന്‍മാരെ 5 വര്‍ഷം ജയിലില്‍ അടയ്ക്കുമെന്നാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ മെയ് 15 വരെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്ര വെല്ലുവിളിയായതിനാല്‍ മെയ് 15 വരെയെങ്കിലും വിമാനങ്ങള്‍ റദ്ദാക്കുന്നതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.ഐപിഎല്‍ മത്സരത്തിനെത്തിയ വിദേശതാരങ്ങള്‍ അടക്കം ഇന്ത്യയിലെ കോവിഡ് സാഹചര്യത്തില്‍ ആശങ്കാകുലരാണ്. കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ ടീമംഗങ്ങളായ ഓസീസ് താരങ്ങള്‍ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സണും നാട്ടിലേക്ക് മടങ്ങുകയാണെന്ന് ടീം അറിയിച്ചിരുന്നു.
2021-05-01