ലാഗ് ബ ഒമര്‍ ആഘോഷത്തിനിടെ ഇസ്രയേലില്‍ മുപ്പത്തിയെട്ട് മരണം

ജറുസലേം: ഇസ്രയേലില്‍ മുപ്പത്തിയെട്ട് മരണം. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ മെറോണില്‍ നടന്ന ലാഗ് ബ ഒമര്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും.
ആളുകളെ ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം നടത്തുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായതെന്ന ആരോപണവും ശക്തമാണ്. പരിക്കേറ്റവരെ സൈനിക ഹെലികോപ്റ്ററുകളില്‍ ആശുപത്രികളില്‍ എത്തിച്ചു. മരിച്ചവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ഇസ്രായേലിന്റെ ദേശീയ അടിയന്തര സേവനമായ മാഗന്‍ ഡേവിഡ് അഡോം (എംഡിഎ) വ്യക്തമാക്കി. ഇസ്രയേലിലെ പ്രധാന മത ആഘോഷങ്ങളില്‍ ഒന്നാണ് ‘ലാഗ് ബ ഒമര്‍’. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലേക്ക് പതിനായിരക്കണക്കിന് ഓര്‍ത്തഡോക്സ് ജൂതന്മാര്‍ എല്ലാ വര്‍ഷവും തീര്‍ഥാടനം നടത്താറുണ്ട്.