വാഷിങ്ടണ്‍: ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും ഇരുപത്തിയേഴ് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ വേര്‍പിരിഞ്ഞു. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബില്‌ഗേറ്റ്‌സും മെലിന്‍ഡയും. 130 ബില്ല്യണ് ഡോളറാണ് ഇവരുടെ സമ്പാദ്യം. വേര്‍പിരിയല്‍ കാര്യം ട്വിറ്ററിലൂടെയാണ് അവര്‍ അറിയിച്ചത്. ചാരിറ്റി ഫൗണ്ടേഷന്‍് ഇനിയും തുടരുമെന്നും ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നും പുതിയ ജീവിതത്തിന് തുടക്കമാകുകയാണെന്നും ഇരുവരും അറിയിച്ചു. മെലിന്‍ഡ് മൈക്രോസോഫ്റ്റില്‍ പ്രൊഡക്ട് മാനേജരായി ജോലി നോക്കവെയാണ് 1987ലാണ് ഇരുവരും പരിചയപ്പെടുന്നത്. 1994ല്‍ ഹവായില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വര്‍ക്ക് ഡിന്നറില്‍ കണ്ടുമുട്ടിയതിനുശേഷം, പസിലുകളുടെ പരസ്പര സ്‌നേഹം പങ്കുവെക്കുകയും ഒരു ഗണിത ഗെയിമില്‍ തോല്‍പ്പിക്കുകയും ചെയ്തതോടെയാണ് മെലിന്‍ഡ ബില്‍ഗേറ്റ്‌സിന്റെ ഹൃദയം കവര്‍ന്നത്. 1975ലാണ് പോള്‍ അലനൊപ്പം ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. 2014വരെ ബോര്‍ഡ് ചെയര്‍മാനായി ബില്‍ ഗേറ്റ്‌സ് തുടര്‍ന്നിരുന്നു.
2021-05-04

